Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീനയെ രക്ഷിക്കാനുള്ള ഏഷ്യാനെറ്റിന്റെ നാടകം, അതില്‍ റിനോഷ് വീണു'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റിനോഷ്. ഏറ്റവും പിന്തുണയുള്ള അഖില്‍ മാരാര്‍ക്ക് ഫൈനലില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് റിനോഷായിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി റിനോഷ് ശാരീരിക അസ്വസ്ഥതകള്‍ മൂലം മെഡിക്കല്‍ റൂമിലായിരുന്നു. ഇന്നലെയാണ് റിനോഷ് ബിഗ് ബോസ് ഷോയില്‍ നിന്ന് പിന്‍മാറുന്നത് അറിയിച്ചത്.

എന്നാല്‍ റിനോഷിന്റെ പിന്‍വാങ്ങലില്‍ ഏഷ്യാനെറ്റിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച കുറിപ്പ് വന്നിരിക്കുന്നത്. റിനോഷിന്റെ പിന്‍വാങ്ങല്‍ ഏഷ്യാനെറ്റ് നടത്തിയ നാടകമാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

rinsoh

ഏഷ്യാനെറ്റിനോടാണ്, ഒരു ഷോ നടത്തുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ട്ടമുള്ള, അവര്‍ വോട്ട് ചെയ്ത് അവിടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന, കൂടുതല്‍ വോട്ട് കിട്ടുന്ന ആളുകള്‍ അവിടെ നില്‍ക്കണോ എന്നുള്ളതാണ് നോക്കേണ്ടത്. അഖില്‍ മാരാര്‍ ഒഴികെ ബാക്കിയുള്ള മത്സരാര്‍ത്ഥികളേക്കാള്‍ എത്രയോ വോട്ട് കൂടുതലാണ് റിനോഷിന്. എന്നിട്ടും ഇങ്ങനൊരു നാടകം കാണിക്കാന്‍ ആണേല്‍ എന്തിനാണ് ഒരാഴ്ച റിനോഷിനെ നോമിനേഷന്‍ ലിസ്റ്റില്‍ ഇട്ടത്?

ആളുകള്‍ കഴിഞ്ഞ ഒരു ആഴ്ച മുഴുവന്‍ വോട്ട് ചെയ്തിട്ട് അവസാനം അവരെ കോമാളികള്‍ ആക്കരുത്. റിനോഷിനെ ഓരോ ഉഡായിപ്പ് ന്യായം പറഞ്ഞ് അവസാനം അവന്‍ സ്വയം വാക്ക് ഔട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയെടുത്താല്‍ സെറീനയെയും വേറെ പലരെയും നിങ്ങള്‍ക്ക് രക്ഷിക്കാം. ഫൈനലില്‍ പ്രതീക്ഷിക്കാത്ത പലതും സംഭവിക്കാം.

അതിനുവേണ്ടി ഒരാഴ്ച മറക്കാതെ റിനോഷിന് വോട്ട് ചെയ്ത് അയാളുടെ തിരിച്ച് വരവിനു വേണ്ടി പ്രൊമോകളുടെ അടിയില്‍ കമന്റ് ഇട്ടും പോസ്റ്റ് ഇട്ടും കാത്തിരുന്ന മനുഷ്യരെ കോമാളികള്‍ ആക്കുകയല്ല വേണ്ടത്. വോട്ടിനോ പ്രേക്ഷകരുടെ അഭിപ്രായത്തിനോ യാതൊരു വിലയും തരാത്ത ബിഗ്ബോസ് ഷോ മലയാളത്തിലേത് മാത്രമാണ്. പ്രിയപ്പെട്ട റിനോഷ്, താങ്കള്‍ തിരികെ വരാന്‍ കാത്തിരുന്ന ഒരുപാട് മനുഷ്യരുടെ കമന്റുകള്‍ പല പ്രൊമോകളുടെ അടിയിലും നിങ്ങളുടെ പ്രൊഫൈലിനടിയിലും കാണാം.

നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്ത് നിങ്ങള്‍ തിരികെ എത്തുമെന്ന് കാത്തിരുന്ന മനുഷ്യരുടെ ഉള്ളില്‍ നിങ്ങളെപ്പോഴേ വിജയിച്ചു കഴിഞ്ഞു. നിങ്ങളെ ഞങ്ങളല്ല കൈയൊഴിഞ്ഞത്. ഞങ്ങളല്ല പുറത്താക്കുന്നതും. വേറെ പലരെയും സംരക്ഷിക്കാന്‍ ചാനല്‍ നടത്തിയ നാടകത്തില്‍ നിങ്ങള്‍ക്കവരൊരു വേഷം നല്‍കി. അവരെ വിശ്വസിച്ചു നിങ്ങളത് ആടി തീര്‍ത്തു!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+