Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണുവുണ്ടെങ്കില്‍ ഞങ്ങള്‍ ഗെയിം കളിക്കില്ല... അവനെ പുറത്താക്കണം'; ആ സംഭവം വെളിപ്പെടുത്തി വിഷ്ണു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എല്ലാവരേയും അമ്പരപ്പിച്ച എവിക്ഷനായിരുന്നു വിഷ്ണു ജോഷിയുടേത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് 84-ാം ദിവസമാണ് വിഷ്ണു പുറത്താകുന്നത്. സഹ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും വിഷ്ണുവിന്റെ പുറത്താകല്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ആദ്യ എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ യഥാര്‍ത്ഥ ബിഗ് ബോസ് മെറ്റീരിയല്‍ എന്ന വിശേഷണം സ്വന്തമാക്കാന്‍ വിഷ്ണുവിന് സാധിച്ചിരുന്നു.

എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ആദ്യത്തെ ആഴ്ചകളില്‍ സഹമത്സരാര്‍ത്ഥികളില്‍ പലര്‍ക്കും തന്നെ ഇഷ്ടമല്ലായിരുന്നു എന്നാണ് വിഷ്ണു പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോട് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. താനുണ്ടെങ്കില്‍ ഗെയിം കളിക്കില്ല എന്ന് പോലും പല മത്സരാര്‍ത്ഥികളും ബിഗ് ബോസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നും വിഷ്ണു പറയുന്നു.

vishnu

വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

'നിരവധി പേര്‍ എന്നെ ഇഷ്ടമല്ല എന്ന രീതിയില്‍ പറഞ്ഞിട്ടുണ്ട്. ആദ്യം എന്നെ പലര്‍ക്കും ഇഷ്ടമല്ലായിരുന്നു. ഫസ്റ്റ് വീക്കില്‍ ആ കട്ട ടാസ്‌ക് തട്ടിത്തെറിപ്പിച്ചതുള്‍പ്പടെ ഉള്ള സംഭവങ്ങളില്‍ എല്ലാവര്‍ക്കും വലിയ എതിര്‍പ്പായിരുന്നു. വിഷ്ണു ഭയങ്കരമാണ്, അവനെ പുറത്താക്കണം, അല്ലെങ്കില്‍ ഞങ്ങള്‍ ഗെയിം കളിക്കില്ല എന്ന് വരെ ചില മത്സരാര്‍ത്ഥികള്‍ ക്യാമറയില്‍ നോക്കി പറഞ്ഞിട്ടുണ്ടായിരുന്നു. ഒരുപാട് പേര്‍ ഇത് റിക്വസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു ബിഗ് ബോസിനോട്.

എന്നാല്‍ എന്റെ മനസില്‍ അത് ഗെയിമിനിടയില്‍ സംഭവിച്ച് പോകുന്ന കാര്യങ്ങളാണല്ലോ എന്നായിരുന്നു. അങ്ങനെ എന്നെ വേണ്ട എന്ന് ബിഗ് ബോസിന് തോന്നുകയാണെങ്കില്‍ അതായിക്കോട്ടെ എന്ന രീതിയില്‍ തന്നെയാണ് ഞാന്‍ ബിഗ് ബോസിനുള്ളില്‍ നിന്നിട്ടുള്ളത്. ബിഗ് ബോസ് ഷോ എന്ന് പറയുന്നത് തന്നെ ഒരു റിയാലിറ്റി ഷോയാണ്. ആ രീതിയില്‍ കളിക്കാനാണ് ഞാന്‍ ബിഗ് ബോസ് ഹൗസിലേക്ക് വന്നത്.

അതിനാല്‍ തന്നെ എന്താണ് ഈ ഷോയ്ക്ക് കൊടുക്കേണ്ടത് എന്ന ചിന്തയും എനിക്ക് കൃത്യമായിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരും എന്നോട് അടുത്തിടപഴകി തുടങ്ങിയതോടെ അതൊക്കെ മാറി. പിന്നീട് മാരാര്‍ വരെ എന്നെ കളിയാക്കാന്‍ തുടങ്ങി ദേ പോണൂ നന്മമരം എന്ന നിലയില്‍. എന്നെ നന്മമരമോ മര്യാദരാമനോ ആക്കി മാറ്റരുത് എന്ന് ഞാന്‍ അപ്പോള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

ഗെയിമിന്റെ ഇടയില്‍ എന്നെ പലതും പറയും ഞാനും തിരിച്ച് പറയും. അത് അപ്പോള്‍ തന്നെ തീരുകയും ചെയ്യും. പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കും. എന്തിനാണ് ഇത് തന്നെ വീണ്ടും വീണ്ടും പറയുന്നത് എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ അതെല്ലാം പരമാവധി ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ തിരിച്ച് പറഞ്ഞാല്‍ മാത്രമെ അത് പ്രശ്‌നമാകുന്നുള്ളൂ.

ഞാന്‍ പ്രശ്‌നക്കാരനാണ് എന്ന രീതിയില്‍ പലരും വിലയിരുത്തിയപ്പോള്‍ ഞാനൊന്ന് ഒതുങ്ങി. അപ്പോള്‍ സേഫ് ഗെയിം എന്നായി ആക്ഷേപം. മിണ്ടാതേയും ചിരിക്കാതേയും ഒരു സ്ഥലത്ത് പോയിരുന്നാല്‍ എല്ലാവരും ചോദിക്കും ഒറ്റപ്പെടല്‍ സ്ട്രാറ്റജിയാണ് എന്നൊക്കെ. ബിഗ് ബോസ് ഷോ എന്നത് ഞാന്‍ ഏറെ ആഗ്രഹിച്ച ഒരു പ്ലാറ്റ്‌ഫോമാണ്. അതിനാല്‍ തന്നെ അവിടെ എത്തിയപ്പോള്‍ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+