ബിബി 5നെക്കുറിച്ച് സംസാരിച്ചു, എത്തിയത് ജാസ്മിനിൽ; നിമിഷയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് ആരാധകർ
ബിഗ്‌ബോസ് സീസൺ 4 ന്റെ ഓളം ഇപ്പോൾ സീസൺ 5ലേക്ക് എത്തിയിരിക്കുകയാണ്. തുടക്കത്തിൽ തന്നെ വഴക്കോട് തന്നെയാണ് സീസൺ ആരംഭിച്ചത്. ഓപ്പൺ എലിമിനേഷനിലാണ് വൻ തർക്കം ഉണ്ടായത്. തുടക്കം വഴക്കോടെ ആയതോടെ ബിബി 4 നെക്കാളും തീപാറും പോരാട്ടമായിരിക്കും ബിബി 5 ൽ നടക്കാൻ പോകുന്നത് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ ബിഗ്‌ബോസ് 5നെക്കുറിച്ച് ഒരാൾ ചോദിച്ച ചോദ്യത്തിന് നിമിഷ നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ബിഗ്ബോസ് 5 ൽ പോയാൽ മതിയെന്ന് പോയാൽ മതി എന്ന് തോന്നുന്നുണ്ടോ എന്നായിരുന്ന ചോദ്യം. ഇതിന് നിമിഷ ഉത്തരം എന്താണെന്ന് നോക്കാം. ബിഗ്‌ബോസ് 4ൽ പങ്കെടുക്കാൻ പറ്റിയതിൽ തന്നെയാണ് സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് നിമിഷ ഉത്തരം നൽകുന്നത്. അതിനുള്ള കാരണവും പറയുന്നുണ്ട്. എനിക്ക് ബിഗ്‌ബോസ് 5 ൽ നിന്ന് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ സോൾമേറ്റ് ആയ ജാസ്മിൻ ആണ്.

അവളില്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല..അവളില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ കൂടി ആവില്ല. അത് സംഭവിച്ചത് ബിഗ്‌ബോസ് 4 ൽ പോയത് കൊണ്ടാണ്. അത് പോലെ കുറച്ച് നല്ല സുഹൃത്തുക്കളെ കിട്ടി. അതൊന്നും മിസ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആവില്ല. നിമിഷ പറഞ്ഞു.
അതേസമയം ഞായറാഴ്ചയാണ് ബിഗ്‌ബോസ് 5 ആരംഭിച്ചത്. വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് ഇത്തവണത്തെ ഷോ. കോമണർ ആയ ഒരു മത്സരാർത്ഥി കൂടി മത്സരത്തിന് ഉണ്ട്. അതുപോലെ ആദ്യത്തെ എലിമിനേഷനിൽ 9 പേരാണ് ഉള്ളത്. ഓപ്പൺ നോമിനേഷൻ ആണ് നടന്നത് ഇത് വലിയ വഴക്കുകൾക്ക് കാരണമായിരുന്നു. റിനോഷ് ജോർജ് എലിമിനേഷൻ നോമിനേഷനിൽ എയ്ഞ്ചലിൻ മരിയയെ ആയിരുന്നു സേവ് ചെയ്തത്. ഇതിനെ ശ്രീദേവി മേനോൻ എന്ന ഗുഡ് വൈബ് ദേവു വിമർശിച്ചതോടെയാണ് വഴക്ക് നടക്കുന്നത്. ജുനൈലും ദേവുവും തമ്മിലായിരുന്നു വഴക്ക്.
ഞായറാഴ്ചയായിരുന്നു ബിഗ്ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. റെനീഷ് റഹ്മാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്,സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ജലീന മരിയ, വൈബർ ഗുഡ് ദേവു, ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ സുരേഷ്, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ.
ദേവൂവിനോട് ഇത്തരത്തിൽ ഒരു അഭിപ്രായം പറയേണ്ട വേദി നോമിനേഷൻ ടാസ്കല്ലെന്ന് ജുനൈസ് പറഞ്ഞു. ഇവർ സംസാരിച്ചു തുടങ്ങിയതോടെ പിന്നീട് ബാക്കിയുള്ള മനത്സരാർത്ഥികളും വിഷയത്തിൽ ഇടപെട്ടു. താൻ എൻറെ അഭിപ്രായം പറയും എന്ന് ദേവൂവും, ഇതല്ല വേദിയെന്ന് ജുനൈസും പറഞ്ഞു. തനിക്ക് അഭിപ്രായം പറയാനുണ്ട് തന്നോട് ദേവൂ എന്തിനാണ് ഷട്ട് യുവർ മൌത്ത് എന്ന് പറഞ്ഞത് എന്ന് എയ്ഞ്ചലിൻ ചോദിച്ചു. ഇതോടെ തർക്കം എയ്ഞ്ചലിനും, ദേവൂവും തമ്മിലാവുകയും ചെയ്തു.












Click it and Unblock the Notifications