പുറത്ത് വൻ പിആർ കളി, അത്ഭുതം സംഭവിച്ചില്ലെങ്കിൽ കപ്പടിക്കുക ഈ മത്സരാർത്ഥി, ടോപ് 5 ൽ ഇവർ'
ബിഗ് ബോസ് സീസൺ 5 നാൽപത് ദിവസം പിന്നിടുമ്പോൾ മത്സരം കൂടുതൽ ശക്തമായിരിക്കുകയാണ്. മറ്റ് സീസണുകളെ അപേക്ഷിച്ച് വ്യക്തിഗതമായി മത്സരാർത്ഥികൾ ഗെയിം കളിക്കുന്നില്ലെന്നത് ഈ സീസണിന്റെ നിറം കെടുത്തുന്നുണ്ട്. എങ്കിലും ചില മത്സരാർത്ഥികളുടെ പ്രകടനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.
അക്കൂട്ടത്തിൽ മികച്ച ഗെയിം പുറത്തെടുക്കുകയും ഫൈനൽ ഫൈവിൽ ഉൾപ്പെടാൻ സാധ്യതയുള്ളതുമായ അഞ്ച് പേരെ കുറിച്ചുള്ള ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വായിക്കാം

1.അഖിൽ മാരാർ - അത്ഭുതങ്ങൾ ഒന്നും സംഭവിച്ചലെങ്കിൽ ഈ സീസണിൽ അഖിൽ മാരാർ കപ്പ് അടിക്കും എന്നു പറയാം. നല്ല എന്റെർടെയ്നർ ആണ് ആള്,അത് പോലെ തന്നെ ഗെയിംസ് ഒകെ വിജയിക്കുന്നുമുണ്ട്. വീടിനുള്ളിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി തനിക് സ്വയം നില നിന്നു പോവാനുള്ള കംഫർട്ട് സോൺ ആള് ക്രിയേറ്റ് ചെയ്തു വെച്ചിട്ടുണ്ട് (ഷിജു, മിഥുൻ ആണ് ആ ഗ്രൂപ്പിൽ മുൻപന്തിയിൽ). ടോക്സിക് മാസ്കുലിനിറ്റിയെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇന്നും ഉണ്ട് എന്നുള്ളത് സത്യമാണ്.
" ആണുങ്ങളെ പോലെ കളിക്കെടാ " " ആണായാൽ ഇങ്ങനെ ആണ് " തുടങ്ങി ജെന്റർ ഡിസ്ക്രിമിനേഷൻ സെലിബ്രേഷൻ നടത്തുന്ന ആ വലിയ വിഭാഗത്തെ തൃപ്തി പെടുത്താൻ അഖിൽ എന്ന മത്സരാർത്ഥിക്ക് കഴിയും. വായിൽ നിന്നും വീഴുന്ന പൊളിറ്റിക്കലി തെറ്റായ പ്രസ്താവന പോലും, സെലിബ്രേറ്റ് ചെയ്യും. ഇ കഴിഞ്ഞ തമിഴ് സീസൺ 6 വിജയി അസീം ഇതിനേക്കാൾ ഭയങ്കമായി പൊട്ടി തെറിക്കുകയും മറ്റും ചെയ്തിട്ടുണ്ടായിരുന്നു അണ്ണൻ മാസ്സ് എന്നു പറഞ്ഞു അതൊക്കെ സെലിബ്രേറ്റ് ചെയ്യപ്പെട്ടു. അതേ പോലെ തന്നെ ഇതും.
2. ശോഭ വിശ്വനാഥ് - ഇങ്ങനെ ആണേൽ അഖിലിന്റെ കൂടെ ശോഭയും ഉണ്ടാകും ഫൈനലിൽ സ്റ്റേജിൽ (അല്ലെങ്കിൽ വിഷ്ണു) സ്ത്രീ മത്സരാർത്ഥികളിൽ നിലവിൽ ഏറ്റവും നന്നായി ഗെയിം കളിക്കുന്ന ആൾ. ഒരു ഗ്രൂപ്പിലും ഇല്ലാ എന്നുള്ളതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. നല്ല ഗെയിം സ്പിരിറ്റ്യോട് കൂടെ കളിക്കുന്നു. അറിഞ്ഞോ അറിയാതെയോ അഖിലിന്റെ കൂടെയുള്ള ടോം ആൻഡ് ജെറി പ്ലേ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു.
3. വിഷ്ണു ജോഷി - വ്യക്തിപരമായി എനിക്ക് ഇഷ്ടമല്ലാത്ത ഒരു മത്സരാർതിയാണ് വിഷ്ണു. പക്ഷേ, ഇ സീസണിന്റെ ഒരു കണ്ടെത്തൽ എന്നു വിഷ്ണുവിനെ വിശേഷിപ്പിക്കാം. നല്ലൊരു ബിബി മെറ്റീരിയൽ ആണ്. ഗെയിം ഒകെ നല്ല രീതിയിൽ കളിക്കുന്നു. മാരാർ ഗ്രൂപ്പിന്റെ നിഴലായി മാറുന്നത് ഒരു നെഗറ്റീവ് ആണ്. അനിയൻ മിഥുൻ - വിഷ്ണു വിഷയത്തിൽ അനിയൻ മിഥുന്റെ ചില നിലപാടുകൾ വിഷ്ണുവിന്റെ ഫാൻബേസ് കൂട്ടി എന്നു പറയാം. ചിലപ്പോൾ അഖിലിന്റെ കൂടെ ഫൈനലിൽ സ്റ്റേജിൽ കാണാം.
4. റനീഷ - സീസണിന്റെ തുടക്കത്തിൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു മത്സരാർത്ഥി. അവിടെ ആത്മാർഥമായി ഗെയിം കളിക്കുകയും തന്റെ നിലപാടുകൾ സംസാരിക്കേണ്ടിടത്ത് സംസാരിക്കുകയും ചെയ്യുന്നുണ്ട്. സ്ട്രോങ്ങ് പ്ലയർ. അഞ്ചുസ് ആയിട്ടുള്ള സൗഹൃദം, അമ്മുമ്മ വിഷയത്തിലെ ഡബിൾ സ്റ്റാന്റേഡ്, തോൽവി അംഗീകരിക്കാൻ ഉള്ള മടി, സോറി പറയിപ്പിക്കൽ എന്നിവ നെഗറ്റീവ് അടിക്കുന്നു. പക്ഷേ, ടോപ് 5 ഇൽ ഉണ്ടാകും എന്നു എനിക്ക് തോന്നുന്നു.
5 - റിനോഷ് - റനീഷയെ പോലെ തുടക്കത്തിൽ ഒത്തിരി ഇഷ്ടമുണ്ടാകുകയും എന്നാൽ ഇപ്പോ വ്യക്തിപരമായി ഒട്ടും ഇഷ്ടമില്ലാത്തതുമായ മത്സരാർത്ഥി. ആദ്യമായിട്ടാവും ബിഗ്ഗ്‌ബോസ്സിൽ ഒരു പണിയും എടുക്കാത്ത ഒരാൾക്കു ഇത്രേം ഫാൻ ബേസ് ഉണ്ടാകുന്നത്. നന്മ മരം കാലികൾ, പുറത്തെ അതി ശക്തമായ പിആർ ഏജൻസി എന്നിവ ഗുണം ചെയുന്നു. മാസ്സ് ഡയലോഗ് അല്പം നന്മ ചേർത്തു വിളമ്പി പിആർ ഗ്രൂപ്പിന് വേണ്ട കണ്ടന്റ് ഒകെ ആൾ കൊടുക്കുന്നുണ്ട്. മിഥുൻ ആയിട്ടുള്ള സ്വകാര്യം പറച്ചിൽ, ഇടക്കുള്ള റിയൽ ഫേസ് പുറത്തു വരൽ എന്നിവ നെഗറ്റീവ് ആകുന്നുണ്ട്.












Click it and Unblock the Notifications