സെറീന ബിഗ് ബോസിൽ നിന്നും പുറത്തായെന്ന് റിപ്പോർട്ട്; ബിഗ് ബോസ് വീട്ടിൽ അവസാന നിമിഷവും ട്വിസ്റ്റ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഇത്തവണ ട്വിസ്റ്റുകൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. മികച്ച മത്സരാർത്ഥികളെന്ന് പ്രേക്ഷകർ വിലയിരുത്തിയവർ ആദ്യം പുറത്തായത് മുതൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ ഹൗസിൽ നേരിട്ടെത്തിച്ച് പുറത്തെ പൾസ് മത്സരാർത്ഥികൾക്ക് മനസിലാക്കിക്കൊടുത്തത് വരെ ഇത് നീണ്ട് നിൽക്കുന്നു. ഇപ്പോഴിതാ ഫിനാലെ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മറ്റൊറു ട്വിസ്റ്റിന് കൂടി ബിഗ് ബോസ് വീട് സാക്ഷിയാവുകയാണ്. ഒരു മത്സരാർത്ഥിയുടെ കൂടി ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്.
ഷോയുടെ അവതാരകനായ മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ നേരിട്ടെത്തിയാണ് ആരാണ് വീട്ടിൽ നിന്നും പടിയിറങ്ങുന്നത് എന്ന് ഹൗസ് അംഗങ്ങളെ അറിയിച്ചത്. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹൗസിന്റെ വാതിൽ തുറന്ന് വരാനിരിക്കുന്നയാളെ കണ്ട് മറ്റ് മത്സരാർത്ഥികൾ ഞെട്ടുന്നതാണ് വീഡിയോയിൽ ഉള്ളത്. പിന്നാലെ മോഹൻലാൽ ഹൗസിനുള്ളിലേക്ക് കയറുകയാണ്. തുടർന്ന് അവരുമായി സംസാരിച്ചതിന് ശേഷം ഞാൻ മടങ്ങുമ്പോൾ ഒരാളെ കൂടി കൊണ്ടുപോകുമെന്ന് മോഹൻലാൽ പറയുന്നുണ്ട്. ആർക്കാണ് തനിക്കൊപ്പം വരാൻ താത്പര്യമെന്നും മോഹൻലാൽ ചോദിക്കുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്.

അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സെറീനയാണ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്. നേരത്തേ സെറീന പുറത്തായെന്ന് അറിയിച്ച് അവരെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റി പിന്നീട് അവരെ തിരികെ കൊണ്ടുവരികയായിരുന്നു. അതേസമയം റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ ഇനി ബിഗ് ബോസിൽ അവശേഷിക്കുന്നത് അഞ്ച് പേരാണ്. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ഷിജു, റെനീഷ റെഹ്മാൻ, ജുനൈസ് വിപി എന്നിവരാണ് ബിഗ് ബോസിൽ ഉള്ളത്.
ഇതിൽ ആര് കപ്പടിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇനി പ്രേക്ഷകർ. നിലവിലെ സാഹചര്യത്തിൽ അഖിൽ മാരാർക്കാണ് കൂടുതൽ സാധ്യത പ്രവചിക്കുന്നത്. തുടക്കം മുതൽ തന്നെ വോട്ടിങ്ങിലും പ്രേക്ഷക പിന്തുണയിലും മുന്നേറാൻ അഖിൽ മാരാർക്ക് സാധിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഇനിയും ട്വിസ്റ്റുകൾക്ക് സാധ്യത ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. അഖിലിനെ കടത്തിവെട്ടി ശോഭ വിശ്വനാഥ് കിരീടം ചൂടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ
എന്നാൽ ഇരുകൂട്ടരുടേയും ആരാധകരെ പിണക്കാതിരിക്കാൻ മറ്റൊരു മത്സരാർത്ഥിക്ക് കിരീടം നൽകാൻ ബിഗ് ബോസ് തയ്യാറാകുമോയെന്നുള്ള ചർച്ചകളും ശക്തമാണ്. അത്തരമൊരു സാധ്യത ഉയർന്നാൽ റെനീഷയോ ഷിജുവോ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് ചില ബിഗ് ബോസ് ആരാധകർ വിലയിരുത്തുന്നത്. എന്നാൽ അനൗദ്യോഗിക പോളുകൾ കാണുന്നവർ മാത്രമാണ് ഇത്തരമൊരു സാധ്യത പ്രവചിക്കുന്നതെന്നാണ് മറുപക്ഷത്തിന്‌റെ വാദം. തുടക്കം മുതൽ തന്നെ അഖിലും ശോഭയും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications