Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസിലെ ആ രഹസ്യങ്ങൾ വെളിപ്പെടുന്നു; ഇനി മത്സരാർത്ഥികൾ തമ്മിലടിക്കുമോ?

ബി​ഗ്ബോസ് മലയാളം സീസൺ 5ന്റെ ​ഗ്രാന്റ്ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാവും ഫൈനൽ 5ൽ എത്തുക, ആരാവും വിജയി ആവുക എന്നൊക്കെ അറിയാൻ വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. ഫൈനൽ 5 ൽ നാദിറ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് നാദിറ ​ഗ്രാന്റ് ഫിനാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എന്തായാലും ഇപ്പോൾ എവിക്ഷനൊക്കെ കഴിഞ്ഞ് പുതിയ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ മത്സരാർത്ഥികൾക്ക് നല്ല മുട്ടൻപണി തന്നെയാണ് ബി​ഗ്ബോസ് നൽകിയിരിക്കുന്നത്. മത്സരാർത്ഥികളിലാരും ഇങ്ങനെയൊരു ടാസ്ക് ഉണ്ടാവുമെന്ന് കരുതിക്കാണില്ല. ഓരോ ആഴ്ചയിലും മത്സരാർത്ഥികൾ മറ്റ് മത്സരാർത്ഥികളെ എവിക്ഷന് വേണ്ടി നോമിനേറ്റ് ചെയ്യാറുണ്ടിയിരുന്നു.

Bigg boss

പ്ലാസ്മടിവിക്ക് മുന്നിൽ നിന്നോ കൺഫഷൻ റൂമിൽ നിന്നോ ഒക്കെയായിരിക്കും നോമ്നേറ്റ് ചെയ്യുക. എന്നാസൽ ഇതുവരെ നോമിനേറ്റ് ചെയ്തവരുടെ പേര് പറയാൻ ആണ് ബി​ഗ്ബോസ് ആവശ്യപ്പെട്ടത്. അവസാനം ഏതൊക്കെ മത്സരാർഥിയെ ആരൊക്കെ ആണ് ഹൗസിൽ ഇതുവരെ നോമിനേറ്റ് ചെയ്‍തത് എന്നതിന്റെ വിവരങ്ങൾ ബിഗ് ബോസ് തന്നെ പറയുന്നുണ്ട്.

ടാസ്ക്കിൽ കൃത്യമായി പറയുന്നവർക്കായിരിക്കും ജയിക്കുക. അങ്ങനെ ഓരോരുത്തരും പേര് വെളിപ്പെടുത്തി. കാരണവും പറഞ്ഞു.
എല്ലാ മത്സരാർത്ഥികളും വെളിപ്പെടുത്തിക്കഴിഞ്ഞതിന് ശേഷം. അനുസരിച്ച് ബി​ഗ്ബോസ് ഓരോരുത്തരുടെയും നോമിനേഷൻ വിവരങ്ങൾ വെളിപ്പെടുത്തി. ഒടുവിൽ ഓരോ മത്സരാർത്ഥിക​ളും പറഞ്ഞ വിവരങ്ങൾക്ക് അനുസരിച്ച് മത്സരാർത്ഥികൾക്ക് കിട്ടിയ പോയിന്റും വ്യക്തമാക്കി.

അഖിലിന് മൂന്ന് പോയിന്റും ശോഭയ്ക്ക് ആറും പോയിന്റുമാണ് കിട്ടിയത്. റെനീഷക്ക് മൂന്ന് പോയിന്റും മിഥുന് അഞ്ച് പോയിന്റം കിട്ടി. സെറീനക്ക് അഞ്ച്, ജുനൈസിന് ഏഴ്, ഷിജുവിന് ഒന്ന് എന്നിങ്ങനെയാണ് പോയിന്റുകൾ ലഭിച്ചത്. ജുനൈസാണ് മത്സരത്തിൽ വിജയിച്ചത്.

ഇത്തവണത്തെ എവിക്ഷനിൽ വിഷ്ണുവാണ് പുറത്തായത്. പ്രേക്ഷകർ ഫൈനൽ 5 ൽ എത്തുമെന്ന് കരുതിയ മത്സരാർത്ഥിയായിരുന്നു വിഷ്ണു. വിഷ്ണു പുറത്താകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. വിഷ്ണു പുറത്തായെന്ന് അറിഞ്ഞപ്പോൾ ബി​ഗ്ബോസിലെ മറ്റ് മത്സരാർത്ഥികളും ഞെട്ടിപ്പോയി.

മികച്ച മത്സരാർത്ഥികളിൽ ഒരാളായ വിഷ്ണു എന്തുകൊണ്ടാണ് പുറത്തായത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. റിനോഷുമായുള്ള പ്രശ്നം ആകാം പുറത്താവാൻ കാരണമെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്.

അതേസമയം, സർപ്രൈസ് ആയിട്ടായിരുന്നു നാദിറ ​ഗ്രാന്റ് ഫിനാലയിൽ എത്തിയ വിവരം ബി​ഗ്ബോസ് പ്രഖ്യാപിച്ചത്. നാദിറ പുറത്തായി എന്നായിരുന്നു പറഞ്ഞിരുന്നത്. പുറത്തേക്ക് പോകാൻ വാതിൽ തുറന്നപ്പോവായിരുന്നു ​ഗ്രാന്റ്ഫിനാലയിലേക്ക് എത്തിയ വിവരം നാദിറ അറിയുന്നത്. നാദിറ പുറത്തായെന്ന് പറഞ്ഞപ്പോൾ ശോഭ ആകെ വിഷമിച്ചിരുന്നു. ഇന്ന് ഞായറാഴ്ച നടന്ന സംഭവങ്ങളെക്കുറിച്ച് ഇവർ സംസാരിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+