Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസിലെ ആദ്യത്തെ ആഘോഷം.. ആ ഭാ​ഗ്യം ​ഗോപികയ്ക്ക്...അമ്പുവിനെ ഓർത്ത് കണ്ണുനിറഞ്ഞു

ബി​ഗ്ബോസ് സീസൺ 5 ആവേശകരമായി മുന്നോട്ട് പോവുകയാണ് തുടക്കത്തിൽ തന്നെ ഉണ്ടായ വഴക്കുകൾ അതുപോലെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ എത്തിയ ദിവസം പോലും മോഹൻലാലിന്റെ മുന്നിൽവെച്ചു തന്നെ മത്സരാർത്ഥികൾ വഴക്കിട്ടത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അഖിലും സാ​ഗറും തമ്മിലാണ് പ്രശ്നം ഉണ്ടായത്. ഇവർ തർക്കം തുടർന്നതോടെ മോഹൻലാൽ‌ ഷോ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പോവുകയായിരുന്നു, എന്നാൽ മത്സരാർത്ഥികളെല്ലാം മോഹൻലാലിനോട് മാപ്പ് പറയുന്നുണ്ട്. മാപ്പ് പറഞ്ഞതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

എന്നാൽ ഈ വഴക്കിനിടെ ബി​ഗ്ബോസിൽ ഒരു ആഘോഷം കൂടി നടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായി വന്ന വീഡിയോ മെസേജിന് പിന്നാലെയാണ് ആഘോഷം. ​ഗോപികയ്ക്കായിരുന്നു വീഡിയോ മെസേജ്. ഏറെ വൈകിയായിരുന്നു ആ സന്ദേശം. വീഡിയോയുടെ ശബ്ദം കേട്ടാണ് മത്സരാർത്ഥികൾ എല്ലാവരും എഴുന്നേറ്റത്. ഹായ് പൊന്നു ഹാപ്പി ബർത്ത് ഡേ എന്നായിരുന്നു ശബ്ദം ..സ്ക്രീനടുത്ത് പോയപ്പോഴാണ് ​ഗോപികയുടെ ജന്മദിനമാണെന്ന് എല്ലാവരും അറിയുന്നത്. ​ഗോപികയുടെ മകൻ ഉൾപ്പെടെ ആശംസ അറിയിക്കുന്നുണ്ട്.

Gopika

ഇതിന് പിന്നാലെ ബി​ഗ്ബോസ് വീട്ടിൽ ആഘോഷം ആരംഭിച്ചു. പിന്നാലെ കേക്കും ഡ്രസും എത്തി. ഇതിന് പിന്നാലെ ലച്ചു അമ്പുഞ്ഞിയെക്കുറിച്ച് ​ഗോപികയോട് സംസാരിക്കുന്നുണ്ട്. എന്താണ് ക്യൂട്ടാണ് അമ്പു എന്നാണ് ലച്ചു പറയുന്നത്. ഇതോടെ ​ഗോപിക അവനെക്കുറിച്ച് സംസാരിക്കുന്നു. അവന്റെ പൊന്നുപെങ്ങളെ എന്ന വിളി എന്ത് രസമാണെന്നാണ് ​ഗോപിക പറയുന്നത്. പെങ്ങളെ എന്ന് വിളിച്ചാലും നീ എന്ന് വിളിച്ചാലും അവന്റെ ആ സ്നേഹമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് ​ഗോപിക പറയുന്നത്.

അതേസമയം ഇന്ന് ബി​ഗ്ബോസിലേക്ക് പുതിയ അതിഥി എത്തിയിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാനാണ് ബി​ഗ്ബോസിലേക്ക് എത്തിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വളരെ സജീവമായിരുന്ന.. വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ലഭിച്ചിരുന്ന ഒരു വ്യക്തിയാണ് ഹാനാന്‌. ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തെക്കാൾ വൈൽഡ് കാർഡ് ഉണ്ടാകുമെന്നാണ് പറയുന്നത്. ഹാനാൻ കൂടി വന്നതോടെ 19 മത്സരാർത്തികളാണ് ഷോയിൽ.. ഇന്നലെ തന്നെ ഹനാൻ വരുമായിരുന്നേനെ, എന്നാൽ അഖിൽ- സാ​ഗർ പ്രശ്നം മൂലം ഇന്നലത്തെ പരിപാടി മുഴുവൻ മാറിപ്പോയി..

ഇസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിന്റെ നിയമാവലി തെറ്റിച്ചത് ചിലർ പറഞ്ഞപ്പോൾ അഖിൽ മാരാർ മോശം വാക്ക് ഉപയോ​ഗിച്ചത് പ്രശ്നത്തിന് കാരണമായി. അഖിൽ മാരാർ മാപ്പ് പറയണമെന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞു. മോഹൻലാൽ നിലപാട് പറഞ്ഞതോടെ അഖിൽ എല്ലാവരോടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. തുടർന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാൽ നിർദ്ദേശിച്ചു.

പുതിയ ആഴ്‍ചയിൽ സാഗറാണ് ക്യാപ്റ്റൻ. പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിർദ്ദേശിച്ചിരുന്നത് എന്നാൽ വ്യക്തിപരമായി മാപ്പ് പറയാൻ അഖിൽ തയ്യാറായാലേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളു എന്ന് സാഗർ പറഞ്ഞു. സാ​ഗറിനോട് മാപ്പ് പറയാൻ തയ്യാറല്ലെന്നും സാഗറിനെ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്ന് അഖിൽ പറഞ്ഞു. പിന്നാലെ ബാൻഡ് വലിച്ചെറിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+