Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസ് 5 ലെ ആദ്യ ടാസ്ക് എത്തി; മത്സരാർത്ഥികൾക്കല്ല, പ്രേക്ഷകർക്ക്; ഒരു കൈ നോക്കിയാലോ!

ബി​ഗ്ബോസ് സീസൺ 4 ഉണ്ടാക്കിയ ഓളം മണിക്കൂറുകൾക്കകം ബി​ഗ്ബോസ് സീസൺ 5 ലേക്ക് എത്തും. സീസൺ 4 ന് ശേഷം ബി​ഗ്ബോസ് മലയാളം സീസൺ ആരംഭിക്കുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് സീസൺ 5 ആരംഭിക്കാൻ. ആകാംക്ഷയിലാണ് ആരാധകർ. ബി​ഗ് ബോസ് മലയാളം സീസൺ 5ന് ഇന്ന് തുടക്കമാകും.

വൈകുന്നേരം 7 മണി മുതൽ ഉ​ദ്ഘാടന എപ്പിസോഡ് ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ ബി​ഗ് ബോസിൽ എത്തുകയെന്നത് ഇന്ന് 7 മണിയോടെ വ്യക്തമാകും. പ്രേക്ഷകർ മനസ്സിൽ കണ്ടിരിക്കുന്ന ആളുകൾ തന്നെയാണോ എത്തുന്നത് എന്ന് ഇന്നറിയാം.'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും' എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസിന്റെ ടാ​ഗ് ലൈൻ.

Bigg Boss Malayalam

എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബി​ഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തി നാല് മണിക്കൂറും ഷോ കാണാനാകും. തിങ്കൾ- മുതൽ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായർ ദിവസങ്ങളിൽ 9 മണിക്കും ആകും ഏഷ്യാനെറ്റിൽ ഷോയുടെ സംപ്രേക്ഷണം. എന്നാൽ ഇപ്പോൾ പുതിയ ഒരു കാര്യമാണ് പുറത്തുവന്നിരിക്കുന്നത്. ബി​ഗ്ബോസ് മലയാളം 5 തുടങ്ങുന്നതിന് മുന്നോടിയായി ആദ്യ ടാസ്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

പ്രേക്ഷകർക്കാണ് ആദ്യ ടാസ്ക്. 'പദപ്രശ്നം പൂർത്തിയാക്കൂ, റിയൽ ബോസ് ആകൂ എന്നതാണ് ടാസ്ക്'. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ബിബി5 മത്സാർത്ഥികൾ ആരൊക്കെ ആണെന്ന് കണ്ടുപിടിക്കുക എന്നതാണ് ടാസ്ക്. ഇതിന് വേണ്ടിയുള്ള പദപ്രശ്ന ചാർട്ടും പുറത്തുവിട്ടിട്ടുണ്ട്. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാർത്ഥികൾക്കൊപ്പം, എയർടെൽ മുഖേന പൊതുജനങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണുണ്ട്. അതോടൊപ്പം ബി​ഗ് ബോസ് ആരാധകർക്ക് മോഹൻലാലിനെയും പ്രിയ മത്സരാർത്ഥികളെ നേരിട്ട് കാണാനുമുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മോഹൻലാൽ ബി​ഗ്ബോസിനെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. ജീവിത്തന്റെ പല തുറകളിലൂടെ യഥാർത്ഥ ജീവിതം കണ്ട് മുന്നോട്ട് പോയി സ്വന്തമായി പ്രയ്ത്നിച്ച് വിജയിച്ച ആളുകളെയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തിൽ പടവെട്ടി മുന്നോട്ട് വന്നവരാണ്. വളരെ നല്ല ​ഗ്രൂപ്പാണ് വന്നിരിക്കുന്നത്. അതിനർഥം ബാക്കിയുള്ളവരെല്ലാം ഫേക്ക് ആണെന്നല്ലെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പേരും ഉപയേഗിക്കുന്ന വാക്ക് ഫേക്ക് എന്നാണ്. അതുകൊണ്ട് ഒർജിനൽ എന്ന കോൺസപ്റ്റിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

Bigg Boss Malayalam 5

ബിഗ് ബോസിന്റെയും മത്സരാർഥികളുടെയും ഇടയിലുള്ള മീഡിയേറ്ററാണ് താനെന്നും ഷോ യുടെ എല്ലാ എപ്പിസോഡുകളും കാണുമെന്നും ലാലേട്ടൻ പറയുന്നു. അതിൽ ഏറ്റവും രസകരമായി നടന്ന സംഭവത്തെ കുറിച്ച് ചർച്ച ചെയ്യും. അങ്ങനെയാണ് നമ്മൾ അവരുടെ മുന്നിൽ എത്തുന്നത്. പിന്നെ അവരുടെ പ്രശ്‌നങ്ങളും നമ്മൾ സംസാരിക്കും അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കി.

എല്ലാ സീസണിലും താൻ ഒർജിനലായിരുന്നു എന്ന് മോഹൻലാൽ‌ പറഞ്ഞു. അതല്ലാതെ നമുക്കിതിൽ കള്ളത്തരമൊന്നും കാണിക്കാൻ പറ്റില്ല. ഒരുപാട് പേർ ഇത് സ്‌ക്രീപ്റ്റഡ് ആണെന്ന് പറയുന്നുണ്ട്. അങ്ങനൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇത് ഒരു ഭാഷയിൽ മാത്രം നടക്കുന്നതല്ല.ഏറ്റവും ഒർജിനലായി പ്രവർത്തിക്കാനാണ് എനിക്ക് താൽപര്യം അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+