'ടിആർപി കുറഞ്ഞപ്പോൾ ബിഗ് ബോസ് ആയുധം,കെണിയിൽ മിഥുൻ കൊത്തി, അല്ലെങ്കിൽ മിഥുനെ ഔട്ടാക്കാമായിരുന്നില്ലേ?'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി അനിയൻ മിഥുന്റെ വുഷു വിജയങ്ങളുടെ ആധികാരികത ചോദ്യം ചെയ്തുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചൂട് പിടിച്ചിരിക്കുന്നത്. താൻ വുഷു ലോക ചാമ്പ്യൻ ആണെന്ന് മിഥുൻ പറഞ്ഞത് മുഴുവൻ വ്യാജമാണെന്നും ഒരിക്കൽ പോലും രാജ്യത്തിന് വേണ്ടി മിഥുൻ മത്സരിച്ചിട്ടില്ലെന്നുമാണ് വുഷു ജഡ്ജുമാർ അടക്കം ചൂണ്ടിക്കാട്ടുന്നത്. കേരള വുഷു അസോസിയേഷനും മിഥുനെ തള്ളി രംഗത്തെത്തിയിരുന്നു.
അതേസമയം മിഥുന്റെ അവകാശവാദങ്ങൾ ബന്ധപ്പെട്ടവർ തന്നെ തള്ളുമ്പോഴും എന്തുകൊണ്ടാണ് ബിഗ് ബോസ് മിഥുനെതിരെ ഇതുവരേയും നടപടി സ്വീകരിക്കാത്തത് എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നത്. എന്തായാലും മിഥുൻ വിഷയത്തിൽ വിവാദങ്ങളുടെ പൂർണ ഉത്തരവാദി ബിഗ് ബോസ് ആണെന്നാണ് ബിഗ് ബോസ് ആരാധകനായ എഡ്വിൻ ലോറൻസ് ചൂണ്ടിക്കാട്ടുന്നത്. ടിആർപി കുറഞ്ഞപ്പോൾ ബിഗ് ബോസ് പയറ്റിയ കെണിയിൽ മിഥുൻ കൊത്തിയതാണെന്നും ബിഗ് ബോസ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ ലോറൻസ് പങ്കിട്ട കുറിപ്പിൽ പറയുന്നു. വായിക്കാം-

'ഇങ്ങേര് പറഞ്ഞത് കള്ളമോ എന്തോ ആയിക്കോട്ടെ, അതിന് പൂർണ ഉത്തരവാദി ബിഗ്ഗ് ബോസ് തന്നെയാണ്.ഒരു ഓഡിഷന് വരുമ്പോൾ ഇതൊന്നും ഇവർ അന്വേഷിക്കില്ല എന്ന് തോന്നുന്നുണ്ടോ? മിഥുന്റെ സകല വിവരങ്ങളും അവർ തപ്പും. ടിആർപി കുറഞ്ഞപ്പോൾ അവരെടുത്ത ഒരു ആയുധം മാത്രമാണിത്.
എന്റെ തോന്നൽ പറയാം.എന്തുകൊണ്ടാണ് 70 ദിവസം പിന്നിടുമ്പോൾ ഒരു ലൈഫ് സ്റ്റോറി ടാസ്ക്?? പൊതുവെ ആദ്യം കൊടുക്കാറുള്ള സാധനം ആണത്...അതിന്റെ ലക്ഷ്യം തന്നെ ഇവനെക്കൊണ്ട് ഈ കഥ പറയിക്കാൻ ആണെങ്കിലോ?
ആദ്യം സോഫ്റ്റ് ആയി നടത്തിയ ജീവിത കഥയിൽ ഇതൊന്നും മിഥുൻ പറഞ്ഞില്ല അതുകൊണ്ടാവും റേറ്റിംഗ് കുഞ്ഞപ്പോൾ ഇങ്ങനെ ഒരു കെണി ഇട്ടതും ഇവൻ അതിൽ കൊത്തിയതും.ഇത് ചർച്ചയാവും എന്നൊക്കെ നല്ല ധാരണയുണ്ട് ഷോ നടത്തുന്നവർക്ക്. മിഥുന്റെ പ്രോമോ യൂട്യൂബിൽ ട്രെൻഡിങ്ങ് ആയി വന്നിരുന്നു. ഇത് ടിആർപിക്ക് വേണ്ടി അല്ലെങ്കിൽ മിഥുനെ ഔട്ട് ആക്കാമായിരുന്നു, അതും ചെയ്തില്ല.
മീഡിയ നിങ്ങൾ കരുതുന്നതിലും ഭീകരമാണ്.റേറ്റിംഗ്, വ്യൂസ് എന്നതിനപ്പുറം അവർക്ക് വേറെ ഒന്നുമില്ല. ഇനി മിഥുന്റെ കാര്യം, ധാരാളം തെറ്റിദ്ധരിപ്പിക്കലിനു പുറമെ ഇന്ത്യൻ ആർമിയെ വെച്ച് വരെ കഥ പറഞ്ഞത് തെറ്റ് തന്നെ.അതിനെ ഞാനും എതിർത്തിരുന്നു പലവിടെയും അത് പറഞ്ഞിട്ടുണ്ട്. എങ്കിലും ഇയാൾ ഒരു ജീവൻ കൊടുക്കേണ്ട തെറ്റൊക്കെ ചെയ്തോ?
നിലവിലെ അവസ്ഥ വെച്ച് നോക്കിയാൽ പുറത്തു ഇറങ്ങിയാൽ ഇയാൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്. ആർമി കാര്യത്തിൽ നിയമപരമായി എന്തുണ്ടെങ്കിലും അയാൾ നേരിടട്ടെ പക്ഷെ അയാളെ നശിപ്പിക്കും വിധമുള്ള സൈബർ അറ്റാക്ക് ഒഴിവാക്കുന്നത് നല്ലതായിരിക്കും.ഓർക്കുക ആരും പെർഫെക്ട് അല്ല. ഒരു തെറ്റ് പറ്റി വലിയ തെറ്റ്, അതിനെ മാക്സിമം ട്രോളി കളിയാക്കി ചൂണ്ടികാട്ടി ഇനി നിയമപരമായി ഉള്ളതും നേരിടട്ടെ..ഇനി അയാൾക്ക് അത് തിരുത്താൻ ഒരു അവസരം കൊടുക്ക്. പുറത്തിറങ്ങിയാൽ ഒരു ജീവിതം ഉള്ളതാണ്'.












Click it and Unblock the Notifications