4 പെണ്ണുങ്ങള്‍ നിലത്തുകിടന്ന് 'അടിപിടി', ഒപ്പം സാഗറും; മുഖക്കുരു പൊട്ടി ചോരയൊലിച്ചിട്ടും വിട്ടില്ല...
ബിഗ്ബോസിൽ ഇന്ന് രസകരമായ ഒരു ടാസ്ക്കായിരുന്ന ഉണ്ടായത്. കറക്ക് കമ്പനി എന്നായിരുന്ന ടാസ്കിന്റെ പേര്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സഹന ശേഷി പരിശോധിക്കുന്ന ടാസ്ക്ക് ആയിരുന്നു അത്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ.
അഖിൽ മാരാർ, ഷിജു, മിഥുൻ, ശ്രുതി എന്നിവരാണ് ആദ്യം ബോക്സ് പിടിച്ചത്. ശോഭയെ ശ്രുതി വിളിച്ചെങ്കിലും ശോഭ പോയില്ല.
അവസാനം നിൽക്കുന്നവരാണ് ഇതിൽ വിജയിക്കുക എന്നത് കൊണ്ടായിരുന്നു ആദ്യം പോകാൻ എല്ലാവരും ഒന്നുമടിച്ചത്.

മത്സരത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തായത് റെനീഷ ആയിരുന്നു താൻ സ്ട്രോങ് ആയതുകൊണ്ടാണ് പുറത്താക്കയതെന്നായിരുന്നു റെനീഷ പറയുന്നത്. പുറത്തായതോടെ റെനീഷ നോമിനേഷനിൽ എത്തി. രണ്ടാമത് അനു ആണ് പുറത്തായത്,. പിന്നീട് ശോഭ പുറത്തായി, നാലാമതാണ് സാഗർ പുറത്ത് പോകുന്നത്. ഒരുപാട് തർക്കം ഈ ടാസ്കിനിടെ നടന്നിരുന്നു. ടാസ്കിൽ ആദ്യ ഘട്ടത്തിൽ പുറത്തായവരൊക്കെ എലിമിനേഷനിൽ പെട്ടിരുന്നു. എന്നാൽ ഒരാൾക്ക് തിരികെ വരാൻ അവസരം ഉണ്ടായിരുന്നു, പുറത്തായ 5 പേർക്ക് മറ്റൊരു ടാസ്ക് ഉണ്ടായിരുന്നു. മനുഷ്യ ഡിമ്മിയെ സ്വന്തമാക്കുക എന്നതായിരുന്ന ഈ ടാസ്ക്
മനുഷ്യ ഡമ്മി സ്വന്തമാക്കുക എന്നതാണ് ടാസ്ക്. അവസാന ബസർ കേൾക്കുമ്പോൾ ആരുടെ കയ്യിൽ ആണ് ഡമ്മി ഉള്ളത് അവർ വിജയിക്കും. വിജയി നോമിനേഷനിൽ നിന്നും മുക്തി നേടും. വാശിയേറിയ പോരാട്ടായിരുന്നു. സെറീന,അനു, ശോഭ, റെനീഷ എന്നിവർത്ത് സാഗറാണ് കളിയിൽ ഉണ്ടായത്, പരസ്പരം ഇടിച്ചു കയറിമറിഞ്ഞുമൊക്കെയാണ് പാവ സ്വന്തമാക്കാൻ നോക്കിയത്. ഒടുവിൽ അനുവാണ് ജയിച്ചത്. സാഗറിന്റെ മുഖക്കുരു ആരുടെയോ കൈതട്ടി പൊട്ടിയിരുന്നു. സാഗർ പിന്മാറിയെങ്കിലും പിന്നീട് കളിക്കുകയായിരുന്നു.
അതേസമയം, ബിഗ്ബോസിൽ ശോഭ- അഖിൽ വഴക്ക് നടന്നിരുന്നു. മുൻപത്തെ ടാസ്ക്കിന്റെ പേരിലാണ് വഴക്ക് നടന്ന്. ടാസ്കിനിടെ അരികുഴച്ച് ലോക്കിൽ വെച്ച സംഭവത്തെക്കുറിച്ച് രാവിലെ റെനീഷ പറഞ്ഞതോടെയാണ് ഇത് വീണ്ടും തർക്കമായത്. മാവ് കുഴച്ച് വെയ്ക്കാൻ അഖിൽ തമാശക്കല്ല പറഞ്ഞതെന്ന് ശോഭ പറയുന്നു. ഇതോടെ വലില തർക്കമാകുന്നു. ശോഭ ഗതിയില്ലാത്തവളാണെന്ന് അഖിൽ പറയുകയും ആരെയാണ് ഗകിയില്ലാത്തവളെന്ന് വിളിക്കുന്നത് ചെറ്റേ എന്നാണ് ശോഭ അഖിലിനോട് പറയുന്നത്. എന്നാൽ ശോഭ മോശം വാക്ക് പറഞ്ഞെന്ന് റെനീഷ പറയുന്നു, ഒടുവിൽ അങ്ങനെ പറഞ്ഞതിൽ ശോഭ ക്ഷമ ചോദിക്കുന്നുണ്ട്.
എന്നാൽ ഇതിന് പിന്നാലെ ശോഭ ശ്രുതിയുമായും അനുവുമായും വഴക്ക് ഉണ്ടാക്കുന്നുണ്ട്. മുടിയുടെ പേരിലാണ് ഇവർ തർക്കിക്കുന്നത്. മനുഷ്യന്റെ ഒരു കോൺഫിഡൻസ് ഉള്ള സാധനമാണ് മുടി എന്നു അത് പോയിക്കഴിഞ്ഞാൽ പോയി. എനിക്ക് എന്റെ മുടിയിൽ നിന്ന് ഒരു ഭാഗം പോയിക്കഴിഞ്ഞാൽ എന്റെ കോൺഫിഡൻസ് പോകും എന്നായിരുന്നു ശ്രുതി പറഞ്ഞത്. എന്നാൽ കോൺഫിഡൻസ് ഉള്ളിൽ നിന്നാണ് വരേണ്ടതെന്ന് പറഞ്ഞ് ശോഭ തർക്കിക്കുന്നു.


Click it and Unblock the Notifications
