'കാലും കയ്യുമൊക്കെ മസാജ് ചെയ്യിച്ചിട്ടാണ് അവൻ ടിപ്പ് വാങ്ങിയത്..'; അഖിലിനെക്കുറിച്ച് ശോഭ
ബിഗ്ബോസ് മലയാളം സീസൺ 5 ൽ മറ്റ് സീസണുകളിലൊന്നും പരീക്ഷിക്കാത്ത ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ ബിഗ്ബോസിൽ നടന്നുകൊണ്ടിരിക്കുന്ന ടാസ്ക് തന്നെ അതിനുള്ള ഉദാഹരണമാണ്. ഈ സീസണെതിരെ വ്യാപകമായി പരാതികൾ ഉയരുന്നതിനിടെയാണ് ബിഗ്ബോസ് വീട്ടിലേക്ക് മുൻ സീസണുകളിൽ വളരെയേറെ പ്രേക്ഷക പിന്തുണയും ആരാധകരുമുള്ള രണ്ട് പേർ എത്തിയത്. രജിത്തും റോബിനും. ബിഗ്ബോസ് ഹോട്ടൽ എന്ന ടാസ്ക്കിലേക്ക് അതിഥികളായാണ് ഇവർ എത്തിയത്.
ബിഗ്ബോസ് ഹോട്ടൽ ടാസ്ക് തുടങ്ങിയതോടെ മത്സരാർത്ഥികളിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. രജിത് നിലവിൽ അവിടെയുള്ള ഗ്രൂപ്പുകളൊക്കെ പൊളിക്കാനുള്ള പണികൾ നടത്തുന്നുമുണ്ട്. ബിഗ്ബോസ് ഹോട്ടൽ ടാസ്കിൽ മാനേജർ ജുനൈസിൽ നിന്ന് ആ സ്ഥാനം റിനോഷ് ഏറ്റെടുക്കുമ്പോൾ വീട്ടിലെ അംഗങ്ങൾ രുമിച്ചിരുന്നു ജുനൈസിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതിനിടയിൽ ശോഭയും അഖിലും വൻ വഴക്ക് നടക്കുകയും ചെയ്തിരുന്നു.

ജുനൈസിനെക്കുറിച്ച് സാഗർ സംസാരിക്കാൻ തുടങ്ങുമ്പോൾ ഷിജു ഇടയിൽ കയറിയതോടെയടാണ് പ്രശ്നങ്ങൾ തുടങ്ങിയത്, ഗ്രൂപ്പ് കളിക്കാനാണെങ്കിൽ വല്ല ഗ്രൂപ്പ് ഡാൻസിനും പോ എന്നായിരുന്നു ഇവരോട് സാഗർ പറഞ്ഞത്യ ഇതോടെ വിഷ്ണുവും ഷിജുവും അഖിലും എഴുന്നേറ്റ് പറയാൻ തുടങ്ങി മാനേജർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പക്ഷേ അഖിൽ സംസാരിക്കുമ്പോൾ വീണ്ടും മറ്റ് കാര്യങ്ങൾ പറയാനായി തുടങ്ങി. ഇതോടെ ശോഭയും മറ്റുള്ളവരും ഇടപെട്ടു.
പറയുന്നത് കേൾക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങിപ്പോ എന്നാണ് അഖിൽ പറഞ്ഞത് തുപ്പുന്നത് പോലെ ആക്ഷൻ കാണിക്കുകയും ചെയ്തു. എന്നാൽ അഖിൽ പറയുമ്പോൾ ഇറങ്ങിപ്പോകാനുള്ളവരല്ല തങ്ങൾ എന്നാണ് ശോഭ പറഞ്ഞത്. പിന്നീട് നാദിറ പറഞ്ഞപ്പോൾ നിന്റെ മുഖത്ത് തുപ്പിയപ്പോൾ പ്രതികരിക്കാത്ത നീയാണോ പറയുന്നത് എന്ന് അഖിൽ ചോദിക്കുന്നുണ്ട്. നാദിറയുടേയും സെറീനയുടേയും ദേഹത്ത് സാഗർ വെള്ളം തുപ്പിയിരുന്നു. ഇക്കാര്യമാണ് അഖിൽ ഉദ്ദേശിച്ചത്.
ഇതിന് പിന്നാലെ ശോഭയും ദാറിയും ജുനൈസും അകത്തേക്ക് പോകുന്നു. അവിടെ വെച്ച് ഇവർ അഖിലിനേയും റോബിനേയും കുറിച്ച് സംസാരിക്കുന്നുണ്ട്. റോബന്റെ കയ്യും കാലുമൊക്കെ മസാജ് ചെയ്ത് കൊടുത്തിട്ടല്ലേ അഖിലിന് ടിപ്പ് കിട്ടിയതെന്നായിരുന്നു ശോഭ പറഞ്ഞത്. ബിഗ്ബോസ് വീടിനകത്ത് വരുന്നതിന് മുമ്പ് പുറത്ത് വെച്ച് അഖിലും റോബിനും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു,
എന്നാൽ ബിഗ്ബോസിനകത്ത് അഖിൽ റോബിന് മസാജ് ചെയ്ത് കൊടുത്തിരുന്നു. മാനേജറായ ജുനൈസിനോട് റോബിൻ ആവശ്യപ്പെടുകയായിരുന്നു സെക്യൂരിറ്റിയെ കൊണ്ട് മസാജ് ചെയ്യുക്കുമോ എന്ന്. അതേസമയം ടിപ്പിന് വേണ്ടിയാണെങ്കിലും താൻൃ മസാജ് ചെയ്യാൻ പറഞ്ഞാൽ ചെയ്യില്ലെന്നാണ് നാദിറ പറയുന്നു, ഇത് കഴിഞ്ഞും നമുക്ക് ജീവിതം ഉണ്ട് നമ്മുടെ വ്യക്തില്ം ഉണ്ട് എന്നപമൊക്കെ നാദീറ പറഞ്ഞു.












Click it and Unblock the Notifications