Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസ് പറഞ്ഞതുകേട്ട് സങ്കടത്തിലായി മത്സരാർത്ഥികൾ; കണ്ണുനിറഞ്ഞ് മനീഷ

ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ആരാണ് വിജയി ആവുക എന്നറിയാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. റെനീഷ, സെറീന, ഷിജു,അഖില്‍, ശോഭ എന്നിവരാണ് ഇപ്പോള്‍ മത്സരത്തില്‍ ബാക്കിയുള്ളത്.

ഇതില്‍ അഞ്ച് പേര്‍ ഫൈനല്‍ 5 ല്‍ എത്തും. ഒരാള്‍ പുറത്തുപോകും. ഇന്ന് മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡാണ്. മോഹന്‍ലാല്‍ ബിഗ്‌ബോസ് വീട്ടിലേക്ക് നേരിട്ട് എത്തുന്നത് പ്രൊമോ വീഡിയോയില്‍ കാണിച്ചിരുന്നു. പോകുമ്പോള്‍ ഒരാളെ കൊണ്ടുപോകും എന്നുപറഞ്ഞിരുന്നു. ആ ആളായിരിക്കും പുറത്താവുക എന്നാണ് കരുതുന്നത്.

അതേസമയം, ഗ്രാന്റ്ഫിനാലയ്ക്ക് മുന്നോടിയായി നേരത്തെ പുറത്തായ മത്സരാര്‍ത്ഥികള്‍ തിരിച്ചുവന്നിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് വളരെ സന്തോഷമായിട്ടാണ് ഹൗസില്‍ ചെലവിട്ടത്. എന്നാല്‍ പെട്ടന്നായിരുന്നു ബിഗ്‌ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നത്.

മുന്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറത്തേക്ക് പോകാനുള്ള സമയമായി എന്നായിരുന്നു ബിഗ്‌ബോസ് പറഞ്ഞത്. ഇതോടെ എല്ലാവര്‍ക്കും സങ്കടമായി. സെറീന തന്റെ വിഷമം പ്രകടിപ്പിച്ചു. പിന്നാലെ എല്ലാവരും യാത്ര പറയാന്‍ ആരംഭിച്ചു.

bigg boss

ഷിജുവിനോട് സംസാരിക്കുമ്പോള്‍ മനീഷയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഷിജുവിനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍ ഷിജുവിന്റെ ഭാര്യ അഭിമാനിക്കുന്നുണ്ടെന്നും ഇങ്ങനെയൊരു ഫ്രണ്ടിനെ കിട്ടിയതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും മനീഷ പറഞ്ഞു.

അതേസമയം ബി​ഗ്ബോസ് 5 ൽ അഖിൽ മാരാർ വിജയിക്കുമെന്നാണ് ഭൂരിപക്ഷം പറയുന്നത്. താൻ തന്നെ വിജയിക്കും എന്ന പ്രതീക്ഷ അഖിലിനും ഉണ്ട്. എന്നാൽ ശോഭ ജയിക്കാനുള്ള സാധ്യയും ആളുകൾ തള്ളിക്കളയുന്നില്ല. ഇതേക്കുറിച്ച് ഷിജുവും അഖിലും സംസാരിച്ചിരുന്നു. ശോഭ വിജയി ആകുമെന്ന് 10 ശതമാനം പോലും താൻ വിശ്വസിക്കുന്നില്ല എന്നാണ് അഖിൽ പറയുന്നത്.

ശഭ രണ്ടാം സ്ഥാനത്ത് എത്തുന്നത് പോലും തനിക്ക അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് അഖിൽ പറയുന്നുണ്ട്. അവസാനം ഞാൻ ഇവിടെ നിനു്ന് ഇറങ്ങുമ്പോൾ എന്റെ കൂടെ വരുന്ന ആൾ ശോഭ ആണെന്ന് പറയുമ്പോൾ തന്നെ, ആരെയാ തോൽപ്പിച്ചത്? എന്റമ്മോ .. എന്നായിരുന്നു അഖിൽ പറഞ്ഞത്.

മത്സരത്തിന് വരുമ്പോൾ തന്നെ ബിഗ്ബോസ് കൊടുത്ത ക്യാരക്റ്ററൈസേഷനിൽ പോലും ഫേക്ക് കാണിച്ച ഒരാളാണ് ശോഭയെന്നും ഒരു വിഷയത്തെ വേണ്ട രീതിയിൽ അവതരിപ്പിക്കാൻ അറിയില്ലെന്നും ശോഭയെ പറ്റി അഖിൽ പറയുന്നു. ഷിജുവും ശോഭയെക്കുറിച്ച് തന്റെ അഭിപ്രായം അഖിലിനോട് പറഞ്ഞു. തനിക്ക് ഇറിറ്റേഷൻ വന്ന് തുടങ്ങി എന്നാണ് ഷിജു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+