Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷ് ബിഗ് ബോസിലേക്ക് മടങ്ങിയെത്തില്ലേ? പുതിയ വിവരം പങ്കിട്ട് പ്രിയപ്പെട്ടവർ..'അത് വേഗം നടക്കും'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സെഗ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ അഞ്ച് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളാണ് ഷോയിൽ എത്തിയത്. വന്നവരിൽ ഏറെയും ചോദിച്ചത് റിനോഷ് ജോർജിനെ കുറിച്ചായിരുന്നു. റിനോഷിനെ തങ്ങൾക്ക് ഏറെ ഇഷ്ടമാണെന്നും പലരും പറഞ്ഞു. ഇതിൽ തന്നെ കുട്ടികളായിരുന്നു റിനോഷിനോടുള്ള ഇഷ്ടം തുറന്ന് പ്രകടിപ്പിച്ചത്.

എന്നാൽ ഇതൊന്നും നേരിട്ട് കേൾക്കാൻ റിനോഷ് ബിഗ് ബോസ് ഹൗസിൽ ഇല്ലെന്ന സങ്കടമാണ് അദ്ദേഹത്തിന്റെ ആരാധകർ പങ്കുവെയ്ക്കുന്നത്. റിനോഷ് മടങ്ങി വരില്ലേയെന്ന ആശങ്കയും ഇവർ ഉന്നയിക്കുന്നുണ്ട്.

rinoshnew-

ബിഗ് ബോസിലെ ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായുള്ള കാർ ടാസ്ക് പൂർത്തിയായതിന് പിന്നാലെയായിരുന്നു റിനോഷ് ബിഗ് ബോസ് ഹൗസിൽ നിന്നും പോയത്. ചർമ്മത്തിലെ അലർജി പ്രശ്നം റിനോഷ് ബിഗ് ബോസിനെ അറിയിക്കുകയും തുടർന്ന് അണിയറ പ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മുൻപ് അഖിലിന് അസുഖം വന്നപ്പോൾ ബിഗ് ബോസ് ടീം അഖിലിനെ മെഡിക്കൽ റൂമിലേക്ക് മാറ്റിയിരുന്നു. വളരെ പെട്ടെന്ന് തന്നെ അഖിൽ മടങ്ങിയെത്തുകയും ചെയ്തു. അതുപോലെ റിനോഷും മടങ്ങും എന്ന പ്രതീക്ഷയിലായിരുന്നു റിനോഷ് ആരാധകർ.

എന്നാൽ അഞ്ച് ദിവസമായിട്ടും റിനോഷ് എന്തുകൊണ്ടാണ് മടങ്ങിയെത്താത്തത് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. അസുഖം ഭേദമായില്ലെങ്കിൽ റിനോഷ് സ്വയം ഷോയിൽ നിന്ന് പുറത്ത് പോകുമോയെന്നാണ് ഇവർ ചോദിക്കുന്നത്. നേരത്തേ മത്സരാർത്ഥിയായ ലെച്ചുവും വൈൽഡ് കാർഡ് ആയി എത്തിയ ഹനാനും ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു ഷോ വിട്ടത്. അതുപോലെ തന്നെ റിനോഷും പുറത്ത് പോകുമോയെന്ന ദുഃഖമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്.

സഹമത്സരാർത്ഥികളും ഇതേ ചോദ്യം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെറീന ബിഗ് ബോസിനോട് റിനോഷ് എവിടെയെന്നും അദ്ദേഹത്തിന്റെ ആരോഗ്യം എങ്ങനെ ഉണ്ടെന്നും ചോദിച്ചിരുന്നു. എന്നാൽ വിവരം അറിയിക്കും എന്ന് മാത്രമേ ബിഗ് ബോസ് മറുപടി നൽകിയിരുന്നുള്ളൂ. ഇതിൽ അദ്ദേഹത്തിന്റെ ആരാധകരും തൃപ്തരല്ല.

അതേസമയം റിനോഷിനെ ഇത്രയും ദിവസം മാറ്റി നിർത്തുന്നത് ഒരു ബിഗ് ബോസ് തന്ത്രമാണോയെന്ന തരത്തിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. ബിഗ് ബോസിൽ അഖിൽ മാരാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടും പിന്തുണയുമുള്ള താരം റിനോഷ് ആണ്. അഖിലിന് പോന്ന എതിരാളിയാണ് റിനോഷ് എന്ന് സഹമത്സരാർത്ഥികൾ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ചില നേരങ്ങളിലെ റിനോഷിന്റെ തണുപ്പൻ രീതിക്കെതിരെ വിമർശനങ്ങൾ ഉണ്ട്.

ഇതുമാറ്റി 100 ശതമാനം അദ്ദേഹത്തിന് കൊടുക്കാൻ സാധിച്ചാൽ ഒരുപക്ഷേ ഈ സീസണിലെ കിരീടം ചൂടാൻ റിനോഷിന് സാധിക്കുമെന്നടക്കം ഒരു വലിയ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനായി സീസൺ 3 യിൽ മണിക്കുട്ടന്റെ റീ എൻട്രി ഉണ്ടായത് പോലെ റിനോഷിന്റെ ഒരു തകർപ്പൻ റീ എൻട്രിയാണോ ബിഗ് ബോസ് അണിയറയിൽ പ്ലാൻ ചെയ്യുന്നതെന്ന ചർച്ചകളും തകൃതിയാണ്.

എന്തായാലും റിനോഷ് ഷോയിൽ നിന്ന് പുറത്ത് പോകില്ലെന്ന് തന്നെയാണ് റിനോഷിന്റെ പ്രിയപ്പെട്ടവരും വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് റിനോഷ് ആർമി കുറിപ്പും പങ്കിട്ടിട്ടുണ്ട് 'എല്ലാവരും സമാധാനമായി ഇരിക്കുക. എല്ലാം മാറി വരുന്നു. 100 ശതമാനം ഒകെയായാൽ അദ്ദേഹം വേഗം തിരിച്ച് വീട്ടിലേക്ക് കയറും. നമ്മുക്ക് കാത്തിരിക്കാം ഒരു മാസ് എൻട്രിക്കായി, റിനോഷ് ഇപ്പോഴും ഗെയിമിൽ തന്നെ ഉണ്ട്', പോസ്റ്റിൽ പറയുന്നു. റിനോഷിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ഈ കുറിപ്പ് സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+