ശോഭ- അഖിൽ ബന്ധത്തെക്കുറിച്ച് സംസാരിച്ച് സെറീനയും റെനീഷയും; കുറ്റം ശോഭയ്ക്ക്
ബിഗ്‌ബോസ് മലയാളം സീസൺ 5 ഏറ്റവും ആവേശവും വാശിയും നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇനി രണ്ടാഴ്ച കൂടി മാത്രമേ ഗ്രാന്റ്ഫിനാലയ്ക്കുള്ളൂ. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതും. ഇപ്പോൾ ഗ്രാന്റ് ഫിനാലയിലേക്ക് നേരിട്ട് എത്താനായുള്ള ടിക്കറ്റ് ടു ഫിനാലെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
മൂന്ന് മത്സരങ്ങളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. മത്സരത്തിന്റെ വാശിയും സംഘർഷവും ഒക്കെ ഉണ്ടെങ്കിലും സൗഹൃദവും ഗ്രൂപ്പുകളുമൊക്കെ ഇപ്പോഴും ബിഗ്‌ബോസ് വീട്ടിൽ സജീവമാണ്. ബിഗ്‌ബോസ് സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥി ഒരുപക്ഷേ അഖിൽ മാരാറാവാം. ബിഗ് ബോസ് വീടിനെ ആക്ടീവ് ആയി നിർത്തുന്നത് അഖിലാണ്.

തമാശകളും കളിയാക്കലുകളുമൊക്കെയായി അഖിൽ എപ്പോഴും സജീവമായിത്തന്നെ ഉണ്ടാവും. ശോഭയെ ആണ് അഖിൽ കൂടുതലും കളിയാക്കാറുള്ളത്. പുറത്ത് അഖിൽ-ശോഭ കോമ്പോക്ക് നല്ല ഫാൻബേസ് ഉണ്ട്. ടോം ആന്റ് ജെറി എന്നാണ് ഇവരെ ആരാധകർ വിളിക്കുന്നത്. കഴിഞ്ഞ ദിവസം അഖിൽ മോഡേൺ വസ്ത്രം ഇട്ടുവന്നപ്പോൾ ശോഭയും അതുപോലെ നല്ല മോഡേൺ ഡ്രസിലായിരുന്നു.
അഖിലും ശോഭയും എപ്പോഴും നല്ല മനപ്പൊരുത്തമാണെന്ന് റെനീഷ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ റെനീഷയും സെറീനയും ശോഭ- അഖിൽ കോമ്പോയെക്കുറിച്ചാണ് പറയുന്നത്. അഖിലിനെ ചൊറിഞ്ഞാണ് ശോഭ കണ്ടന്റ് ഉണ്ടാക്കുന്നത് എന്നും പക്ഷേ പുറത്തുപോകുന്നത് നേരെ തിരിച്ചാണെന്നും സെറീന പറയുന്നു.
താൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അഖിലേട്ടൻ എവിടെ പോയാലും ശോഭ അവിടെ പോയി പുള്ളിയെ ചൊറിഞ്ഞ് സ്വന്തം കണ്ടന്റ് ഉണ്ടാക്കുമെന്നത് എന്നാണ് സെറീന പറയുന്നത്. അങ്ങനത്തെ കണ്ടന്റ് ഉണ്ടാക്കാൻ ശോഭേച്ചിക്ക് നന്നായി അറിയാം. അതിൽ മുന്നോട്ട് പോകാനാണ് ശേഭേച്ചി ശ്രമിക്കുന്നത്. പക്ഷേ പുറത്തുവരുന്നത് അഖിൽ ശേഭേച്ചിയെ ചൊറിയുന്നത് പോലെയാണ് , സെറീന പറയുന്നു.
അതേസമയം ബിഗ്‌ബോസ് ഫൈനൽൃ 5 ൽ ആരൊക്കെ എത്തുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ശോഭയും അഖിലും എത്തുമെന്നാണ് വിലയിരുത്തൽ. ഗ്രാന്റ്ഫിനാലേക്ക് ഉടുക്കാനുള്ള സാരിയെക്കുറിച്ച് ശോഭ സംസാരിച്ചിരുന്നു. സെറീനയാണ് സാരിയെത്തുറിച്ച് ചോദിക്കുന്നത്. സാരിയുടെ നിറം ചോദിച്ചാണ് സെറീന തുടങ്ങുന്നത്.
ചുവന്ന നിറമാണെന്നാണ് ശോഭ പറയുന്നത്. ആര് തന്നതാണെന്ന ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞില്ലെങ്കിലും പിന്നീട് അത് തന്റെ വിവാഹസാരിയാണെന്ന് ശോഭ പറയുന്നു. വിവാഹ ശേഷം ആ സാരി പിന്നെ ഞാൻ ഉടുത്തിട്ടില്ല.
മോശം മെമ്മറി മാത്രമെ അതെനിക്ക് തന്നിട്ടുള്ളൂ. എനിക്ക് ഇവിടെ വിജയിക്കണം. ഇതെനിക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്നും ശോഭ പറയുന്നുണ്ട്. വളരെ വൈകാരികമായിട്ടാണ് ശോഭ പറയുന്നത്. നിലവിൽ നാദിറയാണ് ടാസ്കുകളിൽ മുന്നിട്ട് നിൽക്കുന്നത്.












Click it and Unblock the Notifications