'വാ, അടിക്കാന്‍ ചെരുപ്പും കൊണ്ട് വാ'; തമാശ ഏറ്റില്ല, ഷിജുവിനോട് കടുപ്പിച്ച് സെറീന
ബിഗ്‌ബോസ് സീസൺ 5ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി, പ്രേക്ഷകർ ഉറ്റുനോക്കുന്നത് ആരൊക്കെയായിരിക്കും ഫൈനൽ 5 ൽ എത്തുക എന്നതാണ്. 9 മത്സരാർത്ഥികളാണ് ഇനി ബാക്കിയുള്ളത്. അഖിൽ, ശോഭ, നാദിറ, റെനീഷ, സെറീന, ഷിജു, ജുനൈസ്, അനിയൻ മിഥുൻ, റിനോഷ് എന്നിവരാണ് ആ ഒമ്പത് മത്സരാർത്ഥികൾ. എന്നാൽ നിലവിൽ റിനോഷ് ബിഗ്‌ബോസ് വീടിനകത്ത് ഇല്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ആശുപത്രിയിലേക്ക് റിനോഷിനെ മാറ്റിയിരുന്നു.
എന്തായാലും ഗ്രാന്റ്ഫിനാലയിലേക്ക് കടക്കുക എന്നതാണ് ഓരോ മത്സരാർത്ഥിയുടേയും ലക്ഷ്യം. അതുകൊണ്ട് തന്നെ മുൻപ് ഉണ്ടായിരുന്നത് പോലെ സൗഹൃദം കളിക്കാനൊന്നും ഇപ്പോൾ മത്സരാർത്ഥികൾ നിൽക്കാറില്ല. നേരത്തെ ഉണ്ടായിരുന്ന ഗ്രൂപ്പൊക്കെ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.

സെറീന- റെനീഷ സൗഹൃദം ബിഗ്‌ബോസ് വീടിനകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. എന്നാൽ ഇപ്പോൾ ഈ സൗഹൃദം തകർന്നുവീണുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പല നിസാര കാര്യങ്ങൾക്കും ഇവർ വഴക്കിടുന്നത് ഇപ്പോൾ പതിവാണ്.
ഇപ്പോൾ ഇവരുടെ കാര്യത്തിൽ ഇടപെട്ട ഷിജുവിനോട് സെറീന അല്പം കടുപ്പിച്ച് സംസാരിക്കുകയാണ്. എന്നാൽ ഇത് ഷിജുവിനോടുള്ള ദേഷ്യമല്ല പകരം റെനീഷയെ ആണ് ഉദ്ദേശിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അടുക്കളയിൽ നാദിറ സെറീന, റെനീഷ, ഷിജു എന്നിവരാണ് ഉണ്ടായിരുന്നത്. താമശയായി നാദിറ റെനീഷയോട് സെറീനയെ പിടിച്ച് പൂളിൽ തള്ളിയാലോ എന്ന് ചോദിക്കുന്നു. എന്നാൽ നീ തന്നെത്താൻ ചെയ്താൽ മതി എന്നായിരുന്നു റെനീഷയുടെ മറുപടി.
തൊട്ടുപിന്നാലെ ബോർഡർ വെച്ച് ഫ്രണ്ട്ഷിപ്പ് ഉള്ളവർ അങ്ങനെ ചെയ്യില്ലെന്നാണ് സെറീന പറയുന്നത്. നിങ്ങൾ തമ്മിൽ ബോർഡർ ഉണ്ടല്ലേ എന്ന് നാദിറ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ചെരുപ്പെടുത്ത് അടിക്കും ഞാൻ എന്ന് ഷിജു പറയുന്നത്. ഇതോടെ എന്നാൽ വാ ചെരുപ്പ് എടുത്ത് അടിക്ക് എന്നാണ് സെറീന പറയുന്നത്.
ഇതോടെ വിഷയത്തിൽ നിന്ന് മാറാൻ ഷിജു ശ്രമിക്കുന്നുണ്ട്. എന്നാൽ നാദിറ ഷിജുവിനെ ചോദ്യം ചെയ്യുന്നു. എന്തേ വാക്കിൽ മാത്രം ഒതുങ്ങിപ്പോയതെന്നാണ് നാദിറ ചോദിക്കുന്നത്. പ്രായമായില്ലേ വായിൽ നിന്ന് അറിയാതെ വന്നുപോകുമെന്ന് തമാശമട്ടിൽ ഷിജു പറയുന്നുമുണ്ട്. എന്തായാലും ആരും ഇത് വലിയ പ്രശ്‌നമായി എടുക്കുന്നില്ല. പിന്നീട് സംസാരം മറ്റ് വിഷയത്തിലേക്ക് മാറിപ്പോവുകയും ചെയ്യുന്നു.
അതേസമയം, റെനീഷയും സെറീനയും തമ്മിൽ നേരിട്ട് സംസാരങ്ങളൊന്നും ഉണ്ടാവുന്നില്ല. സീക്രട്ട് റൂമിൽ നിന്ന് വന്നതിന് ശേഷമാണ് സെറീന റെനീഷയോട് അകലംകാണിച്ചു തുടങ്ങിയത്. താൻ പുറത്തായി എന്നറിഞ്ഞിട്ടും റെനീഷയ്ക്ക് സങ്കടം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് സെറീന പറഞ്ഞത്. എന്നാൽ എന്തുകൊണ്ടാണ് താൻ കരയാതിരുന്നതെന്ന് റെനീഷ വ്യക്തമാക്കുന്നുണ്ട്. പിന്നീട് ഇവർ തമ്മിൽ സംസാരിച്ചുവെങ്കലും പല കാര്യങ്ങളും പറഞ്ഞ് വഴക്ക് ഉണ്ടാവുന്നുണ്ട്. ഏറ്റവും ഒടുവിൽ ശോഭയോട് സംസാരച്ചതിന്റെ പേരിലാണ് റെനീഷ സെറീനയോട് തർക്കിച്ചത്.












Click it and Unblock the Notifications