'ഷിജുവും സെറീനയും പുറത്താകും; ഇനി ബിഗ് ബോസ് ഷോയുടെ ഹൈലറ്റ് അതാകും, ഇനി ഗെയിം ചേഞ്ച്'
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 ഫൈനലിലേക്ക് അടുക്കുകയാണ്. ടിക്കറ്റ് ടു ഫിനാലയിലേക്കുള്ള ശക്തമായ പോരാട്ടമാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്. ഒരു കോമണർ മത്സരാർത്ഥി അടക്കം 18 പേരുമായി തുടങ്ങിയ ബിഗ് ബോസ് ഷോയിൽ 9 പേരാണ് നിലവിൽ ഉള്ളത്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ തന്നെ ഒരു വിജയിയെ പോലും പ്രവചിക്കാൻ കഴിയാത്തൊരു സീസൺ കൂടിയായിരുന്നു ഇത്. ഇനി ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
നിലവിലെ സാഹചര്യത്തിൽ ടോപ് 5 ൽ ഇനി അപ്രതീക്ഷിതമായ പല പേരുകളും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതിനിടെ ഇത്തവണത്തെ എവിക്ഷനിൽ ഹൗസിൽ നിന്നും ആരൊക്കെ പോകുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ രണ്ട് പേരുകളാണ് പ്രധാനമായും സാധ്യത കൽപ്പിക്കപ്പെടുന്നതെന്നാണ് ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ഡബിൾ എവിക്ഷനാണ് സാധ്യതയെന്നും ആരാധകർ പറയുന്നു. വരും ദിവസങ്ങളിൽ അഖിൽ മാരാരെ കൂടുതൽ എക്സ്പോസ് ചെയ്യിക്കുന്നതായിരിക്കും കളിയുടെ ഹൈലൈറ്റെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധകൻ ഫേസ്ബുക്കിൽ പങ്കിട്ടൊരു കുറിപ്പ് ഇങ്ങനെ-' വീക്ക് 12 എവിക്ഷൻ. പുറത്തുവന്ന വാർത്തകൾ പ്രകാരം ഇത്തവണ ഡബിൾ എവിക്ഷൻ ആണ്. അതിൽ ഏറ്റവും വോട്ടോടു കൂടെ ഫാൻസ് ആണ്ടവർ എന്നു വിളിക്കുന്ന ഷിജുവും, ബിഗ്ഗ് ബോസ്സ് വീട്ടിലെ അടുത്ത സുഹൃത്തുക്കളും ഗെയിമിൽ സൗഹൃദം നോക്കാത്തവരും ആയ സെറീന - റനീഷ ഇവരിൽ ഒരാളും ഔട്ട് ആവാൻ പോകുന്നു.
(നാദിറ വോട്ടിങ്ങിന്റെ ആദ്യ ഘട്ടങ്ങളിൽ പിന്നിൽ ആയിരുന്നെങ്കിലും അവസാന രണ്ട് ദിവസങ്ങളിൽ കനത്ത മുന്നേറ്റം നടത്തി വോട്ടിങ്ങിൽ മുന്നേറിയിരിക്കുന്നു. കൂടാതെ ബിഗ്ഗ് ബോസ്സ് ഷോയെ അതിന്റെ പുരോഗമന നിലവാരം ഒന്നുകൂടെ ഊട്ടി ഉറപ്പിക്കുന്ന വിധത്തിൽ ഫൈനൽ 5 ലെ ആദ്യ ട്രാൻസ്ജൻഡർ പേർസണൽ കൂടെ ആയി മാറും നാദിറ )
ഷിജു - ബിഗ്ഗ് ബോസ്സ് ഷോയിലെ യുവരക്തങ്ങൾക്ക് ഒപ്പം ടാസ്ക്കുകളിൽ ഉൾപ്പെടെ ശക്തമായ പോരാട്ടം നടത്തി, ആ വീട്ടിലെ ഇൻഡസ്ട്രിയിലെ ഏറ്റവും സീനിയർ എന്ന ഒരു അഹങ്കാരവും ഇല്ലാതെ എല്ലാവരോടും പെരുമാറിയ ഷിജു ഷോയിൽ നിന്ന് പുറത്തേക്ക് പോകുന്നത് സങ്കടകരമാണ്.
എങ്കിലും മാരാർ-ഷിജു കോംബോ മാറി, ഗെയിം കളിക്കാൻ തയ്യാറായി നിൽക്കുന്ന വിഷ്ണുവിന്റെ സപ്പോർട്ട് കൂടെ ഇല്ലാതെ നിൽക്കുന്ന മാരാരെ കൂടുതൽ എക്‌സ്പോസ് ആക്കി ജുനൈസ് ശോഭ എന്നിവരുടെ പ്രോവോക്കിങ്നു മുന്നിൽ മാരാർ നേരിട്ട് വരുന്നത് എന്തൊക്കെ ഗെയിം ചേഞ്ച് ഉണ്ടാക്കും എന്നതാവും ഇനി ഷോയുടെ ഹൈലൈറ്റ്.
ഒരു പക്ഷെ മാരാരുടെ അടിമ ഇമേജ് ഇല്ലാതെ കളിച്ചിരുന്നേൽ ഫൈനൽ 5 പോലും എത്തേണ്ടിയിരുന്ന മത്സരാർത്ഥി ആണ് ഷിജു. സെറീനഅല്ലെങ്കിൽ റനീഷ - ബിഗ്ഗ് ബോസ്സ് കഴിഞ്ഞ നോമിനേഷനിൽ വരെ വോട്ടിങ്ങിൽ റനീഷ സെയിഫ് ആയത് ശക്തമായ മത്സരം ഇല്ലാത്ത കാരണം കൊണ്ട് കൂടെ ആണെന്ന് മനസ്സിലാകുന്ന വിധമാണ് ഈ ആഴ്ചയിലെ വോട്ടിംഗ്. സീക്രട്ട് റൂമിൽ നിന്ന് വന്ന സെറീന വിഷ്ണു, ഷിജു എന്നിവരെ നോമിനേറ്റ് ചെയ്ത് ബിഗ്ഗ് ബോസ്സ് വീട്ടിൽ റിനോഷിന് നേരെ ആഞ്ഞടിച്ചതും വോട്ടുകൾ സ്പ്ലിറ്റ് ആയതും യാതൊരു ഗുണവും ഉണ്ടാക്കാതെ പോയി.












Click it and Unblock the Notifications