റിനോഷേട്ടൻ എപ്പോൾ വരും?; ബിഗ്‌ബോസിനോട് സെറീന; ഉത്തരം ഇങ്ങനെ
ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫൈനൽ 5ൽ ആരൊക്കെ എത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറയാണ് ഇപ്പോൾ ഗ്രാന്റ് ഫിനാലയിൽ ഇടംപിടിച്ചിരിക്കുന്നത്.
ബാക്കി നാല് പേർ ആരൊക്കെയാവും എന്ന് പ്രവചിക്കുക എളുപ്പമല്ല. അങ്ങനെ ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു വിഷ്ണു. എന്നാൽ കഴിഞ്ഞ എവിക്ഷനിൽ വിഷ്ണു പുറത്താവുകയായിരുന്നു. ഇനി 9 പേരാണ് ബിഗ്‌ബോസിൽ വീട്ടിൽ ഉള്ളത്.

എന്നാൽ കുറച്ച് ദിവസങ്ങളായി റിനോഷിനെ വീട്ടിൽ കാണാനില്ല. ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം റിനോഷ് ആശുപത്രിയിലാണ്. കഴിഞ്ഞ എപ്പിസോഡിൽ ഒന്നുംതന്നെ റിനോഷ് ഇല്ലായിരുന്നു. ഇതോടെ റിനോഷിന്റെ ആരാധകർ ആശങ്കയിലാണ്. ഗ്രാന്റ്ഫിനാലയിൽ റിനോഷ് എത്തില്ലേ എന്ന ആശങ്കയാണ് ഇവർക്കുള്ളത്.
ബിഗ്‌ബോസ് വീട്ടിൽ ഉള്ളവർക്കും റിനോഷ് എപ്പോഴെത്തും എന്ന് അറിയില്ല. ഇപ്പോൾ സെറീന തന്നെ ബിഗ്‌ബോസിനോട് റിനോഷിനെക്കുറിച്ച് ചോദിച്ചിരിക്കുകയാണ്. കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചപ്പോഴാണ് സെറീന ഇക്കാര്യം ചോദിക്കുന്നത്. ബിഗ്ബോസ് സെറീനയുടെ ചോദ്യത്തിന് മറുപടി നൽകുന്നുണ്ട്. റിനോഷേട്ടന്റെ കാര്യം ഒന്ന് അപഡേറ്റ് ചെയ്യുമോ ബിഗ്‌ബോസ്. എല്ലാവരും ചോദിക്കുന്നതാണെന്നാണ് സെറീന പറയുന്നത്. അത് അറിയിക്കുന്നതായിരിക്കും എന്നാണ് ബിഗ്‌ബോസ് പറയുന്നത്.
ബിഗ് ബോസിലെ 'കാർണിവൽ' ടാസ്‍ക് കഴിഞ്ഞതിന് പിന്നാലെ തന്റെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടായതായി റിനോഷ് അറിയിച്ചിരുന്നു . പിന്നാലെ മെഡിക്കൽ റൂമിലേക്ക് റിനോഷിനെ വിളിപ്പിക്കുകയായിരുന്നു. പിന്നെ ബിഗ്ബോസ് വീട്ടിലേക്ക് റിനോഷ് വന്നില്ല, റിനോഷിനെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ബിഗ്ബോസ് അറിയിക്കുകയായിരുന്നു.
ശനിയാഴ്ച്ചത്തെ എപ്പിസോഡ് അവസാനിക്കാനായപ്പോൾ മോഹൻലാൽ റിനോഷിന്റെ വിവരങ്ങൾ എല്ലാവരേയും അറിയിച്ചു.. റിനോഷ് ഇപ്പോൾ ആശുപത്രിയിൽ ആണ്. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്ന് നമുക്ക് പ്രാർഥിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നുമാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ ദിവസങ്ങൾ ഇത്രയായിട്ടും റിനോഷ് എത്തയിട്ടില്ല.
തുടക്കത്തിൽ ഒരു കാര്യത്തിലും ഇടപെടാത്ത ആളായിരുന്നുവെങ്കിലും പിന്നീട് റിനോഷ് തന്റെ കളി മാറ്റുകയായിരുന്നു. റിനോഷ് പ്രതികരിച്ചു തുടങ്ങി. റിനോഷിന് ധാരാളം ആരാധകർ ഉണ്ടാവുകയും ചെയ്തു. ടാസ്ക്കുികളിലും മുന്നേറി. വിഷ്ണു പുറത്താവാൻ കാരണം റിനോഷുമായുള്ള വഴക്കാണെന്നാണ് ചിലർ വിലയിരുത്തുന്നത്. പുറത്തുപോയ മത്സരാർത്ഥിയെക്കുറിച്ചാണ് വിഷ്ണു പറഞ്‍ത്. റിനോഷ് ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തു. ഈ വിഷയത്തിൽ വിഷ്ണുവിനെതിരെ രൂക്ഷ വിമർശവമാണ് ഉയർന്നത്. തൊട്ടുപിന്നാലെയാണ് ഫൈനല്ഡ 5 ൽ എത്തുമെന്ന് കരുതിയ വിഷ്ണു പുറത്തായത്.
അതേസമയം, ബിഗ്‌ബോസ് വീട്ടിലേക്ക് അവരുടെ കുടുംബാംഗങ്ങൾ എത്തുന്ന എപ്പിസോഡാണ് ഇപ്പോൾ. സെറീനയുടെ അമ്മ ബിഗ്‌ബോസ് ഹൗസിൽ എത്തുന്നുണ്ട്. അമ്മയെ കണ്ട സെറീന ആദ്യം ഒന്ന് നിന്നു, പിന്നീട് ഓടി കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. എല്ലാവരോടും സംസാരിച്ച ശേഷം സെറീനയും അമ്മയും മാത്രം സംസാരിക്കുന്നു.












Click it and Unblock the Notifications