സീക്രട്ട് റൂമിൽ പൊട്ടിക്കരഞ്ഞ് സെറീന; ജുനൈസിന്റെ സ്നേഹം തിരിച്ചറിഞ്ഞ് തുടങ്ങിയോ!
ബിഗ്‌ബോസ് മലയാളം സീസൺ 5 ഫൈനലിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ആണ് ബാക്കി. നിലവിൽ പത്ത് മത്സരാർത്ഥികളാണ് ബിഗ്‌ബോസിൽ ഉള്ളത്. കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ എവിക്ഷൻ നടന്നെങ്കിലും മത്സരാർത്ഥി പുറത്തുപോയില്ല. സെറീനയായിരുന്നു എവിക്ഷനിലൂടെ പുറത്തായതെങ്കിലും പുറത്താക്കുന്നില്ല എന്ന് മോഹൻലാൽ വ്യക്തമാക്കുകയായിരുന്നു.
ഇപ്പോൾ സെറീന സീക്രട്ട് റൂമിലാണ് ആർക്കും അറിയില്ല സെറീന സീക്രട്ട് റൂമിൽ ഉള്ള വിവരം. റെനീഷയും സെറീനയുമായിരുന്നു അവസാനം ബാക്കിയുണ്ടായിരുന്നത്. ഇതിൽ ആരാണ് പുറത്താകുന്നത് എന്ന് പറയാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു.റെനീഷയോടും സെറീനയോടും മറ്റ് മത്സരാർത്ഥികളോട് യാത്ര പറഞ്ഞ് ലിവിംഗ് റൂമിലെത്താൻ പറയുകയും അവിടെ നിന്ന് കണ്ണുകെട്ടി കൊണ്ടുപോവുകയുമായിരുന്നു.

റെനീഷയോട് ബിഗ്‌ബോസി വീട്ടിലേക്ക് പോകാൻ പറയുകയും സെറീനയുടെ കണ്ണ് കെട്ടി കൊണ്ടുപോവുകയാുമായിരുന്നു. കണ്ണ് തുറന്നപ്പോൾ സെറീന സീക്രട്ട് റൂമിലായിരുന്നു. സെറീനയക്ക് ബിഗ്‌ബോസ് വീടിനകത്ത് നടക്കുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും സാധിക്കുമായിരുന്നു. റെനീഷ വീടിനകത്തേക്ക് വന്നതിന് പിന്നാലെ സെറീന എവിടെ എന്ന് ചോദിക്കുന്ന ജുനൈസിനെ കാണാം.
എന്നാൽ സെറീന പുറത്തായി എന്ന് റെനീഷ പറയുകയായിരുന്നു. ഇതോടെ ജുനൈസ് ആകെ സങ്കടത്തിലാവുന്നു. ശോഭയും റെനീഷയും ജുനൈലിനെ ആശ്വസിപ്പിക്കുന്നു. എന്നാൽ അവിടെ നിന്ന് പോകുന്ന ജുനൈസ് ബാത്ത് റൂം ഏരിയയിൽ വെച്ച് കരയുകയാണ്. ജുനൈസ് കരയുന്നത് സെറീന കാണുന്നുണ്ട്. ഇതോടെ ശബ്ദം ഉണ്ടാക്കാതെ സെറീന മുഖം മറച്ചുവെച്ച് കരയുകയായിരുന്നു.
ഇതോടെ സീക്രട്ട് റൂമിന് പുറത്തുവരുന്ന സെറീന ജുനൈസിനോട് കൂടുതൽ സ്നേഹം കാണിക്കുമെന്നാണ് ബിഗ്ബോസിന്റെ പ്രേക്ഷകർ പറയുന്നത്. സെറീനയോട് പ്രണയമാണെന്ന് നേരത്തെ ജുനൈസ് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ജുനൈസ് സഹോദരനെ പോലെയാണെന്നാണ് സെറീന പറഞ്ഞത്. സെറീന- സാഗർ പ്രണയം കത്തിനിൽക്കുന്ന സമയത്തായിരുന്നു ജുനൈസ് സെറീനയോട് തന്റെ പ്രണയം പറഞ്ഞത്.
എന്നാൽ സാഗറിനോട് ഇഷ്ടമെന്ന രീതിയിലാണ് സെറീന മറുപടി പറഞ്ഞത്. എന്നാൽ സാഗർ പുറത്തുപോയതിന് പിന്നാലെ ജുനൈസ്- സെറീന കോമ്പോ കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങി. സാഗർ- സെറീന കോമ്പോയ്ക്കുള്ളതിനെക്കാൾ ഫാൻസ്, ജുനൈസ്- സെറീനയ്ക്കായിരുന്നു. ഇവർ തമ്മിൽ പ്രണയം ഉണ്ടാവണമെന്നായിരുന്നു പ്രേക്ഷകർ ആഗ്രഹിച്ചത്.
സിനിമ ഡയലോഗ് പറയാനുള്ള ഒരു ടാസ്ക്കിനിടെ എന്നാൽ എന്നോട് പറ ഐ ലവ് യൂ എന്ന ഡയലോഗ് സെറീന പറഞ്ഞപ്പോൾ അത് ജുനൈസിനോട് പറയുന്നുവെന്നായിരുന്നു പറഞ്ഞത്യ അതിനുള്ള കാരണം മോഹൻലാൽ ചോദിച്ചപ്പോൾ അവന് എന്നെ ഇഷ്ടമാണ് എന്ന് എനിക്കറിയാം എന്നാണ് സെറീന പറഞ്ഞത്.
ഇപ്പോൾ തന്നോട് ഉള്ള ജുനൈസിന്റെ സ്നേഹം സെറീനയ്ക്ക് കൂടുതൽ മനസ്സിലായിരിക്കുകയാണ്. ഇതോടെ സെറീന പുറത്തുവന്നാൽ ജുനൈസ്- സെറീന കോമ്പോ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications