'അതെങ്ങനെയാണ്, ശോഭയുടെ ചന്തിയില്‍ അടിച്ചാല്‍ എന്നൊക്കെ ചോദിച്ചാല്‍..' കലഹിച്ച് സെറീനയും റെനീഷയും
ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. 8 പേരാണ് ഇപ്പോൾ വീടിനകത്ത് ഉള്ളത്. റിനോഷ് ആശുപത്രിയിലാണ്. ആളുകളുടെ എണ്ണം കുറഞ്ഞതോടെ ഇവർക്കിടയിലെ അടുപ്പവും കൂടുന്നുണ്ട്.
ഇപ്പോൾ ഫാമിലി ടാസ്‌ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മൊത്തത്തിൽ ഒരു സ്‌നേഹം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമാണ്. എന്നാൽ ബിഗ്‌ബോസ് വീട്ടിലെ നല്ല സുഹൃത്തുക്കളായ സെറീനയും റെനീഷയും തമ്മിലുള്ള ബന്ധം തകരുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്.

എല്ലാ കാര്യങ്ങൾക്കും ഒരുമിച്ചുനിന്നിരുന്ന ഇവർ ഇപ്പോൾ വളരെ ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിടുന്ന അവസ്ഥയാണ്. സീക്രട്ട് റൂമിൽ നിന്ന് പുറത്തുവന്ന സെറീന ആദ്യം റെനീഷയോട് കുറച്ച് അകലമിട്ടിരുന്നു. എന്നാൽ റെനീഷ തന്നെ സെറീനയോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പക്ഷേ പഴയ പോലുള്ള അടുപ്പം ഇപ്പോൾ റെനീഷയ്ക്കും സെറീനയ്ക്കും ഇടയിൽ ഇല്ല. ഇന്ന് ഇവർ തമ്മിൽ കലഹിക്കുന്നതായാണ് ലൈവിൽ കാണുന്നത്.
ശോഭയുടെ കാര്യം പറഞ്ഞാണ് ഇവർ തർക്കിക്കുന്നത്. ശോഭയെ ഇഷ്ടമല്ലെന്ന് പറയുമ്പോഴും ഇന്നലെ ശോഭയ്‌ക്കൊപ്പം സെറീന ഡാൻസ് കളിച്ചില്ലേ എന്നാണ് റെനീഷ ചോദിക്കുന്നത്. എന്നാൽ ഇന്നലെ താൻ വളരെ സന്തോഷത്തിലായിരുന്നു, എനിക്ക് ഡാൻസ് ഇഷ്ടമാണെന്ന് നിനക്ക് അറിയില്ലേ എന്നാണ് സെറീന ചോദിക്കുന്നത്. എന്നാൽ രാവിലെ ശോഭയ്‌ക്കൊപ്പം സെറീന ഡാൻസ് കളിച്ചില്ലല്ലോ എന്നാണ് റെനീഷ തിരിച്ച് പറഞ്ഞത്.
എന്നാൽ രാവിലെ അവർ തന്റെ സ്‌റ്റെപ്പ് കോപ്പിയടിച്ചതുകൊണ്ടാണ് ഒപ്പം ഡാൻസ് ചെയ്യാത്തത് എന്നാണ് സെറീന പറയുന്നത്. ഇങ്ങനെ നിസാരമായ കാര്യങ്ങൾ വിശകലനം ചെയ്യല്ലേ എന്നും പറയുന്നുണ്ട്. ഇങ്ങനെ പറയാൻ തുടങ്ങിയാൽ എങ്ങനെയാണെന്നും ആസ്വദിക്കാൻ പറ്റുന്ന നിമിഷം ആസ്വദിക്കണമെന്നും സെറീന പറയുന്നു.
അതെങ്ങനെയാണ് ശോഭയുടെ ചന്തിയിൽ അടിച്ചാൽ എന്നൊക്കെ ചോദിച്ചാൽ എന്താണ് പറയേണ്ടത് എന്നും സെറീന ചോദിക്കുന്നു. ശോഭയുടെ ചന്തിയിൽ അടിച്ചതുകൊണ്ട് ഞാൻ ഫേക്കാണെന്ന് ആരും പറയില്ല എന്നും സെറീന പറയുന്നു. നീ ഓരോ കാര്യങ്ങളും വിശകലനം ചെയ്യുന്നത് കൊണ്ടാണ് നിനക്ക് ഇങ്ങനെ തോന്നുന്നതെന്നും നീ ഡെപ്ത്തില്ലാത്ത കാര്യമാണ് സംസാരിക്കുന്നതെന്നും സെറീന പറയുന്നുണ്ട്.
എന്റെ അടുത്ത് പ്രശ്‌നം ഉണ്ടെങ്കിൽ ഞാൻ അത് പറഞ്ഞ് തീർക്കുകയാണ്. ഈ വീട്ടിൽ ഷാലോ കാര്യം എടുത്ത് പറയുന്നത് നീ ആണ്, എന്നും സെറീന പറയുന്നുണ്ട്. റെനീഷ ഇപ്പോൾ തന്നെ പ്രൊവോക്ക് ചെയ്ത് സംസാരിക്കാനാണ് നോക്കുന്നതെന്നും സെറീന പറയുന്നുണ്ട്. എന്നാൽ തന്റെ ബെസ്റ്റ് ഫ്രണ്ടായത് കൊണ്ടാണ് സെറീനയോട് ചില കാര്യങ്ങൾ പറയുന്നതെന്ന് റെനീഷ പറയുന്നു.
അതേസമയം സെറീനയുമായുള്ള സൗഹൃദം സൂക്ഷിക്കണമെന്ന് റെനീഷയുടെ സഹോദരൻ സൂചന നൽകുന്നുണ്ട്. ദുബായ് മിഠായി ആണെന്ന് വെച്ച് ഒരുപാട് കഴിക്കേണ്ടെന്നാണ് സഹോദരൻ പറയുന്നത്. ഇത് സെറീനയെ ഉദ്ദേശിച്ചാണെന്നാണ് പ്രേക്ഷകർ പറയുന്നത്.












Click it and Unblock the Notifications