Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീന ഏറ്റവും മികച്ച ഉദാഹരണം, ഒരു സുഹൃത്ത് എങ്ങനെ ആകാതിരിക്കണം എന്നതിന്'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന വാരത്തേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനിയന്‍ മിഥുന്‍ കൂടി പുറത്തായതോടെ ഇനി ഏഴ് പേരാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. അതിനിടെ ശനിയാഴ്ച മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ സെറീനയും റെനീഷയും തമ്മില്‍ നടന്ന വാക്കേറ്റം എല്ലാവരേയും ഞെട്ടിച്ചിരുന്നു. ബിഗ് ബോസ് ഹൗസില്‍ തുടക്കം മുതലുണ്ടായ ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരും.

എന്നാല്‍ ഫാമിലി വീക്കില്‍ റെനീഷയുടെ ചേട്ടന്‍ ദുബായ് ചോക്ലേറ്റ് അധികം കഴിക്കേണ്ട എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പ്രകടമാക്കുന്നതായിരുന്നു ശനിയാഴ്ചത്തെ എപ്പിസോഡ്. ഇപ്പോഴിതാ ഇരുവുടെയും സൗഹൃദത്തില്‍ സെറീന ഒരിക്കലും ആത്മാര്‍ത്ഥ കാണിച്ചിട്ടില്ല എന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് പ്രീതി നികമല്‍ എന്ന പ്രേക്ഷക. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

reneesha

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

'പാവ ടാസ്‌ക്ക് ഓര്‍മ്മയുണ്ടോ? റെനീഷയുടെ പാവ എടുത്ത സെറീന അത് കൃത്യമായ സ്ഥലത്ത് കൊണ്ട് വെക്കുന്നതില്‍ പരാജയപ്പടുകയും റെനീഷ ആ വീക്കില്‍ നോമിനേറ്റ് ചെയ്യപ്പടുകയും ചെയ്തു. അന്ന് അവള്‍ തന്റെ സുഹൃത്തിനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ വെച്ച് പറഞ്ഞത് 'സാരമില്ല വിഷമിക്കണ്ട' എന്നാണ്. താന്‍ തന്റെ ആത്മസുഹൃത്തിനാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും തന്റെ സൃഹൃത്ത് അത് കൊണ്ട് വിഷമിക്കരുത് എന്ന് റെനീഷ കരുതി.

പക്ഷേ അതിന്റെ നൂറിലൊരംശം ആത്മാര്‍ത്ഥത സെറീനയ്ക്ക് തിരിച്ചില്ല. കിട്ടാവുന്നിടത്തൊക്കെ സെറീന, റെനീഷയെ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ അവസാന വീക്കില്‍ മുന്‍പ് പറഞ്ഞവസാനിപ്പിച്ച വിഷയം വീണ്ടും എടുത്ത് ഉപയോഗിക്കുന്നത് റെനിഷയെ മോശക്കാരിയാകുന്നതിനാണ്. ഞാനാണ് അവളെ ബില്‍ഡ് ചെയ്തത് അവക്കൊരു കാര്യവും അറിയില്ല എന്നൊക്കെ വീമ്പു പറയുന്ന ആള്‍ എന്തിനാണ് പഴയ കാര്യങ്ങള്‍ കുത്തി പൊക്കുന്നത്?

ഒരാളുടെ ശബ്ദം ഉയരുന്നതും കണ്ണ് നിറയുന്നതും അയാള്‍ അത്രമേല്‍ മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടു എന്നതിന് തെളിവാണ്. എന്നാല്‍ അവിടെയും റെനിഷ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്ന ഒരു വഴക്കാളിയാണ് എന്ന പൊതുബോധം സൃഷ്ടിക്കാന്‍ ഇടക്കിടെ സെറീന ശ്രമിക്കുന്നത് കണ്ടു. ഓരോ വീക്കന്റ് എപ്പിസോഡിലും പുറത്ത് ആര്‍ക്കാണോ ജനപിന്തുണ എന്ന് മനസ്സിലാക്കി അങ്ങോട്ട് ചായുന്ന ഒരു അവസരവാദി ആയിട്ടേ സെറീനയെ മനസിലാക്കാന്‍ സാധിക്കുള്ളൂ.

റെനീഷ ചെയ്ത തെറ്റ് അവളുടെ സൗഹൃദങ്ങളുടെ തെരെഞ്ഞടുപ്പാണ്. അത് മനസില്‍ കളങ്കമില്ലാത്ത ഒരു ഇരുപത്തിമൂന്നുകാരിയുടെ പക്വതക്കുറവാകാം. തന്റെ സുഹൃത്ത് പെട്ടെന്ന് തനിക്കെതിരെ തിരിഞ്ഞാല്‍ ആരായാലും ഒന്ന് തരിച്ച് പോകും.

പക്ഷേ വഞ്ചന കാട്ടിയവരെ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. സൗഹൃദം എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് സെറീന പഠിപ്പിക്കുന്നു അത് പക്ഷേ തികച്ചും തെറ്റായ പാഠങ്ങളാണ്. സെറീന ഒരു മികച്ച ഉദാഹരണമാണ്. ഒരു സുഹൃത്ത് എങ്ങനെ ആകാതിരിക്കണം എന്ന് നമുക്ക് സെറീനയെ നോക്കി മനസിലാക്കാം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+