സോഷ്യൽമീഡിയയിൽ പ്രചരിച്ച കാര്യങ്ങൾ ശരിയാണോ? റെനീഷയുമായുള്ള ബന്ധത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് സെറീന
ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി രണ്ട് ദിവസം മാത്രം. ആറ് മത്സരാർത്ഥികളാണ് ഇനി മത്സരത്തിൽ ബാക്കിയുള്ളത്. അഖിൽ, റെനീഷ, സൈറീന, ജുനൈസ്, ഷിജു, ശോഭ എന്നിവരാണ് ആ ആറുപേർ. ഇതിൽ ആരാവും ബിഗ്‌ബോസ് സീസൺ 5 ന്റെ വിജയി ആവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
അഖിൽ ജയിക്കുമെന്ന് ഭൂരിഭാഗം പറയുമ്പോൾ ശോഭയുടെ പേര് പറയുന്നവരും ഉണ്ട്. എന്നാൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത ആളാവാം വിജയിക്കുക എന്ന് കരുതുന്നവരും ഉണ്ട്. എന്തായാലും ഗ്രാന്റ്ഫിനാലയ്ക്ക് മുന്നോടിയായി ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തായ മത്സരാർത്ഥികൾ വീട്ടിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

വളരെ ആവേശത്തോടെയാണ് ഇവരെ വീട്ടിനകത്തേക്ക് മത്സരാർത്ഥികൾ സ്വീകരിച്ചത്. മത്സരം അവസാനിക്കാൻ ആയപ്പോഴേക്കും മത്സരാർത്ഥികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതാണ് പ്രേക്ഷകർ കണ്ടത്. മുൻ സീസണുകൾ പോലെയായിരുന്നില്ല, ഈ സീസണിലെ മത്സരാർത്ഥികൾ, ബിഗ്‌ബോസ് വീട്ടിലെ അവസാന ദിവസങ്ങൾ മനോഹരമാക്കാനാണ് മത്സരാർത്ഥികൾ നോക്കിയത്.
അപ്പോഴും പ്രേക്ഷകരെ വിഷമിപ്പിച്ചത് റെനീഷയും സെറീനയും തമ്മിലുള്ള അകൽച്ചയാണ്. ബിഗ്‌ബോസ് വീട്ടിൽ എത്തിയത് മുതൽ ഇവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. പരസ്പരം പിന്തുണച്ചായിരുന്നു രണ്ടുപേരും വീടിനകത്ത് നിന്നത്. എന്നാൽ അവസാനം എത്തുമ്പോഴേയ്ക്കും ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു.
സീക്രട്ട് റൂമിൽ നിന്ന് പുറത്തുവന്ന സെറീന റെനീഷയിൽ നിന്ന് അകന്നുമാറി നടന്നു. സെറീനയുടെ ഈ അകൽച്ച റെനീഷയെ നന്നായി ബാധിച്ചിരുന്നു. എന്തിനാണ് ഈ അകൽച്ചയെന്ന് ഇവരുടെ ആരാധകരും ചോദിച്ചു. ഇപ്പോൾ റെനീഷയുമായുള്ള ബന്ധത്തെക്കുറിച്ച് സെറീന തുറന്നുപറയുകയാണ്.
ബിഗ് ബോസിലുണ്ടായ സൗഹൃദത്തെപ്പറ്റിയും വഴി പിരിഞ്ഞതിനെപ്പറ്റിയും ഇനി ഇണക്കിച്ചേർക്കാൻ താൽപര്യമുള്ള ബന്ധത്തെയും കുറിച്ചുമൊക്കെ പറയാനുള്ളതായിരുന്നു ടാസ്‌ക്. റെനീഷയെ ആദ്യം പരിചയപ്പെട്ടത് മുതൽ അവസാനം ഉണ്ടായ വഴക്ക് വരെ സെറീന പറയുന്നുണ്ട്. ആദ്യം വീട്ടിൽ പരിചയപ്പെട്ടത് റെനീഷയെ ആയിരുന്നുവെന്ന് സെറീന പറഞ്ഞു.
വീട് മുഴുവൻ കാണിച്ചത് റെനീഷ ആയിരുന്നുവെന്നും ആദ്യം കണ്ടപ്പോഴേ റെനീഷയോട് ഒരടുപ്പം തോന്നിയിരുന്നുവെന്നും സെറീന പറയുന്നു. കുറേനാൾ കഴിഞ്ഞാണ് തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് മസനസ്സിലായത്. തുടക്കം തൊട്ടേ അവൾ പറഞ്ഞിട്ടുണ്ട്, പുറത്തുപോകുമ്പോൾ നമ്മൾ അടിച്ചുപിരിഞ്ഞിട്ടാണെങ്കിലും അതെല്ലാം സംസാരിച്ച് പരിഹരിക്കാം എന്ന് പുറത്ത് നമ്മൾ പറഞ്ഞുതീർക്കുമെന്ന്, സെറീന പറഞ്ഞു.
അഞ്ജൂസും റെനീഷയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കലായിരുന്നു തന്റെ ജോലിയെന്നും ആളുകൾ കുറഞ്ഞപ്പോൾ വീണ്ടും തങ്ങൾ അടുത്തുവെന്നും സെറീന വ്യക്തമാക്കി. അവളുടെയും എന്റെയും ആശയങ്ങളിൽ വ്യത്യാസം ഉണ്ട്. പക്ഷേ അത് തങ്ങൾ പരിഗണിച്ചിരുന്നില്ല, എനിക്ക് അവളുടെ ബോധ്യം അറിയാം. എന്റെ ചിന്തകൾ അവൾക്കുമറിയാം, സെറീന പറഞ്ഞു.
റെനീഷയും ഞാനും തമ്മിലുള്ള അടികൾ അനാവശ്യം ആയിരുന്നുവെന്ന് വീട്ടിലേക്ക് എത്തിയ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഒരു മുറിവേറ്റിട്ടുണ്ട് എന്നത് സത്യമാണ്. ഞങ്ങളുടെ ആരാധകർ പരസ്പരം തർക്കിക്കുകയാണെന്നും പറഞ്ഞുകേട്ടു. അതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് സെറീന പറഞ്ഞു.
ഞങ്ങളുടെ പ്രശ്‌നം ഞങ്ങൾ തീർത്തോളാം. ഞങ്ങളുടെ വീട്ടുകാർക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കിലും മാറ്റും. പുറത്തുപോകുമ്പോൾ ഞങ്ങളുടെ ബന്ധത്തിൽ പ്രശ്‌നം ഉണ്ടാവില്ല, ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നത് റെനീഷയെ ആണെന്നും സെറീന പറഞ്ഞു.












Click it and Unblock the Notifications