'അവന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം'; മോഹൻലാലിനോട് സെറീന, വാക്കുകൾ കിട്ടാതെ ജുനൈസ്
ബിഗ്‌ബോസ് മലയാളം സീസൺ 5 ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിൽ ഉള്ളത്. ഈ ഒരു കാര്യം മനസിൽവെച്ചാണ് ഇപ്പോൾ മത്സരാർത്ഥികൾ ഓരോ ചുവടും മുന്നോട്ടുവെയ്ക്കുന്നത്. വരുംദിവസങ്ങളിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന വാശിയിലാണ് മത്സരാർത്ഥികൾ.
ഫൈനലിലേക്ക് എത്തണമെങ്കിൽ പ്രേക്ഷകരുടെ പിന്തുണ ആവശ്യമാണ് എന്നതുകൊണ്ടുതന്നെ പരമാവധി നല്ല ഇമേജ് തന്നെ പുറത്തെത്തണം എന്ന ധാരണ എല്ലാവർക്കും ഉണ്ട്. അതുകൊണ്ട് തന്നെയാണ് അഖിൽ മാരാർ സെറീനയോടും ശോഭയോടുമൊക്കെ ക്ഷമ ചോദിക്കാൻ തയ്യാറായത്. തനിക്ക് എതിരെ പുറത്തുനടക്കുന്ന ചർച്ചകൾ അനുകൂലമല്ലെന്ന് തോന്നിയപ്പോഴായിരുന്നു അഖിൽ ഈ നീക്കം നടത്തിയത്.

അങ്ങനെ ഓരോ മത്സരാർത്ഥിയും കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ചാണ് മുന്നോട്ടുപോകുന്നത്. ടോപ്പ് ഫൈവിൽ ഇടംപിടിക്കാൻ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് സെറീന. ആദ്യം അത്ര ആക്ടീവ് ആയിരുന്നില്ല സെറീന. സെറീന-അഞ്ജൂസ്-റെനീഷ ടീം ഒരുമിച്ചായിരുന്നു മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. ഗെയിമിനെക്കാൾ സൗഹൃദത്തിനായിരുന്നു ഇവർ പ്രധാന്യം കൊടുത്തുകൊണ്ടിരുന്നത്. എന്നാൽ അഞ്ജൂസ് പുറത്തുപോയതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.
സെറീന കൂടുതൽ ഗെയിമിന് പ്രാധാന്യം കൊടുത്തുതുടങ്ങി. കൃത്യമായി അഭിപ്രായം പറഞ്ഞുതുടങ്ങി. സാഗറിനോട് ഉൾപ്പെടെ പറയാനുള്ള കാര്യം മടികൂടാതെ പറഞ്ഞു. എന്നാൽ അപ്പോഴും സെറീനയെ നെഗറ്റീവ് ആയി ബാധിച്ചത് സാഗറുമായുള്ള പ്രണയം ആയിരുന്നു. സാഗർ-സെറീന പ്രണയ ചർച്ചകൾ നടക്കുമ്പോഴായിരുന്നു ജുനൈസ് തന്റെ പ്രണയം സെറീനയോട് പറഞ്ഞത്. എന്നാൽ സെറീന അത് അവഗണിച്ച് കളയുകയായിരുന്നു..
ജുനൈസിനോടുള്ള സെറീനയുടെ പെരുമാറ്റത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ആ ഒരു വിമർശനം സെറീന തന്നെ മാറ്റിയിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഒരു ടാസ്‌ക്കിലായിരുന്നു പ്രേക്ഷകർ കേൾക്കാനാഗ്രഹിച്ച അക്കാര്യം സെറീന പറയുന്നത്. സിനിമാ ഡയലോഗുകൾ പറയുക എന്നതായിരുന്നു ടാസ്‌ക്. ബിഗ്‌ബോസ് വീട്ടിലെ ഏത് അംഗത്തോട് ആണ് ആ ഡയലോഗ് പറയുന്നതെന്നും അതിനുള്ള കാരണവും പറയണം.
''എങ്കിൽ എന്നോട് പറ ഐ ലവ് യൂ'' എന്ന ഡയലോഗ് ആണ് സെറീനയ്ക്ക് ലഭിച്ചത്. ജുനൈസിനോടാണ് സെറീന ഈ ഡയലോഗ് പറയുന്നത്. അതിനുള്ള കാരണം ചോദിച്ചപ്പോൾ എനിക്ക് അറിയാം അവന് എന്നെ ഇഷ്ടമാണെന്നാണ് സെറീന മോഹൻലാലിനോട് പറഞ്ഞത്. ഇത് കേട്ട ജുനൈസിന്റെ മുഖത്ത് നാണവും സന്തോഷവുമൊക്കെ മിന്നിമറഞ്ഞു. സെറീനയുടെ മറുപടി സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
സാഗർ- സെറീന പ്രണയത്തെക്കാളും പ്രേക്ഷകർ കാത്തിരുന്നത് ജുനൈസും സെറീനയും തമ്മിലുള്ള പ്രണയം കാണാനായിരുന്നു. എന്നാൽ സാഗർ തനിക്ക് ഫ്രണ്ടാണെന്നും ജുനൈസ് സഹോദരനാണെന്നുമാണ് സെറീന നേരത്തെ പറഞ്ഞത്. ഇതോടെ ഇവർ തമ്മിൽ പ്രണയം ഉണ്ടാവില്ലെന്ന് പ്രേക്ഷകർ ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സെറീനയുടെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രതികരണം പുതിയ പ്രണയത്തിനുള്ള സാധ്യകൾ തുറന്നുവെയ്ക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ പുറത്തായത് അനു ജോസഫായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു അനു എത്തിയത്. തുടക്കത്തിൽ അനു മുന്നിട്ടുനിന്നിരുന്നുവെങ്കിലും പിന്നീട് പിന്നോട്ട് പോവുകയായിരുന്നു. ഗ്രൂപ്പ് ചേർന്നാണ് കളിക്കുന്നതെന്നായിരുന്നു അനുവിനെതിരെയുള്ള പ്രധാന വിമർശനം. എവിക്ഷനിൽ അനുവും നാദിറയും ആയിരുന്നു അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് നാദിറ സേവ് ആവുകയായിരുന്നു.












Click it and Unblock the Notifications