സാഗറുമായുള്ള ബന്ധത്തെ കുറിച്ച് സെറീനയുടെ വാക്കുകൾ ഇങ്ങനെ; 'ജുനൂക്ക തനിക്ക് എന്നും കുട്ടാപ്പി'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വളരെ വലിയ അടുപ്പം കാത്തുസൂക്ഷിച്ചവരായിരുന്നു സെറീന ആനും സാഗർ സൂര്യയും. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമാണെന്ന തരത്തിലായിരുന്നു പുറത്തുനടന്ന ചർച്ചകൾ. ഇപ്പോഴിതാ സാഗറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് മനസ് തുറക്കുകയാണ് സെറീന. പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിനോടായിരുന്നു സെറീനയുടെ പ്രതികരണം. ജുനൈസ് അടക്കം ടോപ് ഫൈവിലെ മുഴുവൻ മത്സരാർത്ഥികളെ കുറിച്ചും സെറീന സംസാരിച്ചു. താരത്തിന്റെ വാക്കുകളിലേക്ക്
'ബിഗ് ബോസിൽ നിന്നും എനിക്ക് കിട്ടിയ ചില ബന്ധങ്ങളുണ്ട്. ജീവിതത്തിൽ അങ്ങോളം കൊണ്ടുപോകണമെന്ന് തോന്നുന്ന ആറോ ഏഴോ പേർ. അതിലൊരാളാണ് സാഗറേട്ടൻ. സാഗറേട്ടനുമായി ആദ്യത്തെ കുറിച്ച് ദിവസം കഴിഞ്ഞാണ് ഞാൻ സിങ്കായത്. എനിക്ക് സാഗറേട്ടനെ വളരെ ഇഷ്ടമാണ്. അടിപൊളിയാണ് ആള്. അമ്മമാരോടുള്ള ഞങ്ങളുടെ സ്നേഹം തന്നെയാണ് ഞങ്ങളേയും അടുക്കാൻ പ്രേരിപ്പിച്ചത്.

ഞങ്ങൾ ആ വീട്ടിൽ നിന്നപ്പോൾ പരസ്പരം ബഹുമാനം കാണിച്ചിട്ടുണ്ട്. ബിഗ് ബോസിലേക്ക് മത്സരാർത്ഥികൾ എല്ലാവരും തിരിച്ചെത്തിയപ്പോഴാണ് ഞങ്ങളുടെ അടുപ്പം പുറത്ത് വലിയ ചർച്ചയായതൊക്കെ തിരിച്ചറിഞ്ഞത്. അതിന്റെ ഒരു ഐഡിയയും എന്റെ അമ്മ വീട്ടിൽ കയറിയപ്പോൾ തന്നിട്ടില്ല. ഞാൻ ഇപ്പോഴും ഉറപ്പിച്ച് പറയുന്നു, സാഗർ വളരെ നല്ലൊരു വ്യക്തിയാണ്, ക്വാളിറ്റിയുള്ളൊരു മനുഷ്യനാണ്. പക്ഷേ നല്ലൊരു സ്പെഷ്യൽ ഫ്രണ്ടാണ്. സാഗർ ഏട്ടൻ പുറത്തായപ്പോൾ ഞാൻ വളരെ അധികം വിഷമിച്ചു. തിരിച്ച് വീണ്ടും ഹൗസിൽ കയറിയപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.
ഹൗസിൽ വന്നതിന് ശേഷം എനിക്ക് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും സ്വതന്ത്രയായി നിൽക്കാൻ പഠിച്ചു. ഞാൻ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ല. 100 ദിവസം അമ്മയെ കാണാതെ, പ്രിയപ്പെട്ടവരെ കാണാതെ മാറി നിൽക്കുകയെന്നത് വലിയൊരു ടാസ്കായിരുന്നു. ഞാനൊരു ആംബിവേർട്ടാണ്. എന്റേതായ സമയമെടുത്ത് തന്നെയാണ് ഞാൻ ആളുകളുമായി അടുക്കാറുള്ളത്. ബന്ധങ്ങളുടെ മൂല്യം ബിഗ് ബോസ് ഹൗസിലും ശക്തമാണെന്ന് തനിക്ക് മനസിലാക്കാൻ സാധിച്ചു. പലരും പറയാറുണ്ട് സ്ട്രാറ്റജിയാണ് പല ബന്ധങ്ങളുമെന്ന്.എന്നാൽ അങ്ങനെ അല്ല. നമ്മുടെ അറിവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോം തന്നെയാണ് ബിഗ് ബോസ്. ബിഗ് ബോസ് കടന്ന് പോകാൻ കഴിഞ്ഞാൽ ജീവിതത്തിൽ എന്തും അഭിമുഖീകരിക്കാം എന്ന് തോന്നിയിട്ടുണ്ട്.
ജുനൈസുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞാവ്‍ അവൻ എനിക്ക് കുട്ടാപ്പിയാണ്. എനിക്ക് ഒരു സഹോദരനുണ്ട്, അവനെ പോലെ തന്നെയാണ് എനിക്ക് ജുനൈസിനേയും തോന്നിയിട്ടുള്ളത്. ജയിലിനകത്ത് വെച്ച് റെനീഷയോട് ജുനൈസ് നടത്തിയ കൺഫഷൻ ഒക്കെ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പക്ഷേ അവൻ എനിക്ക് കുട്ടാപ്പി തന്നെയാണ്. കിടിലന് പ്ലയർ ആണ് അവർ. വളരെ അധികം ഡിസർവിംഗ് ആയ വ്യക്തികൂടിയാണ്.
അഖിൽ മാരാരുടെ ല ഐഡിയോളജികളുമായി ഇപ്പോഴും ചേർന്ന് പോകാൻ എനിക്ക് ആകില്ല. പക്ഷേ അഖിലേട്ടന് ചില നല്ല ക്വാളിറ്റികൾ ഉണ്ട്. ശോഭേച്ചിയാണെങ്കിൽ 'നെവർ ഗിവ് അപ്പ്' എന്ന് ചിന്തിക്കുന്നൊരാളാണ് അവർ. അടുത്ത ബന്ധം ഉണ്ടായിരുന്നു. സീക്രട്ട് റൂമിൽ പോയി വന്നപ്പോൾ ആ ബന്ധം കുറച്ചൊക്കെ മാറിയെങ്കിലും അവർ നല്ലൊരു പ്ലയർ തന്നെയാണ്. ഷിജു ചേട്ടൻ എല്ലാവരുടേയും മനസ് കീഴടക്കുന്നൊരാളാണ്. വളരെ ഡിസർവിംഗ് ആയ മത്സരാർത്ഥിയാണ് റെനീഷ. ടാസ്കുകളിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചൊരാൾ കൂടിയാണ് റെനീഷ', സെറീന പറഞ്ഞു.












Click it and Unblock the Notifications