Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇയാള് എനിക്ക് ഉമ്മ തന്നത് എന്റെ സമ്മതം ചോദിച്ചാണോ..'; സെറീനയോട് അഖില്‍

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരം ആണ് നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ബിഗ്‌ബോസ് വീടിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിൽ ജയിച്ചാൽ നേരെ ഗ്രാന്റ്ഫിനാലയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ലഭിക്കുക. ആ ഒരു ലക്ഷ്യം മുന്നിൽക്കണ്ടാണ് എല്ലാവരും കളിക്കുന്നത്.

ഇന്ന് പുതയി ടാസ്‌ക് ആരംഭിച്ചു. കാറിൽ കൂടുതൽ നേരം ഇരിക്കുന്ന ആളായിരിക്കും ഈ ടാസ്‌കിലെ വിജയി. ശോഭയും അഖിലും ആണ് മുന്നിലിരിക്കുന്നത്.ശോഭയെ തള്ളിപ്പുറത്തിടാൻ അഖിൽ ശ്രമിക്കുന്നുണ്ട്. എന്നാൽ തന്റെ ദേഹത്ത് തൊടരുതെന്ന് ശോഭ പറയുന്നുണ്ട്. തന്റെ പുറത്താക്കാൻ നോക്കുന്ന അഖിലിനോട് ഇത് ബോറാണെന്നും ശോഭ പറയുന്നു. എന്നാൽ വളരെ തമാശയായി അഖിൽ വീണ്ടും ശോഭയെ തള്ളാൻ നോക്കുന്നുണ്ട്.

ഇതോടെ ജുനൈസ് സമ്മതമില്ലാതെ മറ്റൊരാളുടെ ദേഹത്ത് തൊടരുതെന്ന് അഖിലിനോട് പറയുന്നുണ്ട്. എന്നാൽ ടാസ്‌ക്കിനിടയിൽ എല്ലാവരും സമ്മതം ചോദിച്ചാണോ തൊടുന്നത് എന്നായിരുന്നു അഖിലിന്റെ ചോദ്യം. സെറീന തന്നെ ചുംബിച്ചത് സമ്മതം ചോദിച്ചിട്ടാണോയെന്നും അഖിൽ ചോദിക്കുന്നു.

എന്നാൽ ഇത് വലിയൊരു വിഷയമാക്കാൻ ജുനൈസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് തമാശയായി തന്നെയാണ് എല്ലാവരും എടുക്കുന്നത്. ടാസ്‌ക്കിനിടയിലെ കാര്യങ്ങൾ അഖിൽ പിന്നീട് വിളിച്ചുപറയുമെന്നും ജുനൈസ് പറയുന്നു. എന്നാൽ അയാൾ ഏത് സെൻസിലാണ് പറഞ്ഞതെന്ന് മനസ്സിലായി എന്നാണ് ജുനൈസിനോട് പറയുന്നത്.

തൊട്ടുപിന്നാലെ മറ്റ് മത്സരാർത്ഥികളെ തള്ളിപ്പുറത്താക്കാൻ നോക്കരുതെന്ന് ബിഗ്‌ബോസ് പറയുന്നുണ്ട്. ഇതോടെ സെറീനയെ ജുനൈസ് കളിയാക്കുകയുംം ജുനൈസിനോട് സെറീന ദേഷ്യപ്പെടുകയും ചെയ്യുന്നു. സമ്മതം ഇല്ലെങ്കിൽ തൊടരുത് എന്നല്ലേ ഞാനും പറയുന്നത്... ഇവൻ എന്തു കേട്ടിട്ടാ പറയുന്നേ എന്നാണ് സെറീന പറയുന്നത്. നീ ഉണ്ടാക്കാൻ വരണ്ടെന്നും സെറീന പറയുന്നു. ഇവർ തമ്മിൽ ഇതിന്റെ പേരിൽ തർക്കം നടക്കുന്നുണ്ട്.

അതേസമയം, നാദിറയാണ് ഇതുവരെ കഴിഞ്ഞ ടാസ്ക്കുകളിൽ മുന്നിട്ട് നിൽക്കുന്നത്. 43 പോയന്റുകളാണ് നാദിറയ്ക്ക് ലഭിച്ചിരിക്കുന്നത്. നാദിറ ഗ്രാൻഡ് ഫിനാലെയിൽ ടിക്കറ്റ് വഴി എത്തുമെന്നാണ് മറ്റ് മത്സരാർഥികൾ പറയുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ സെറീന 30 പോയന്റുകളാണ് നേടിയത്.

റിനോഷ് ജോർജിന് 27 പോയന്റാണ് കിട്ടിയത്. വിഷ്‍ണുവിന് 24 പോയന്റുകളും ശോഭയ്ക്ക് 22 പോയന്റുകളുമാണ് ലഭിച്ചത്. ജുനൈസിന് 19 പോയന്റുകൾ ആണ് ലഭിച്ചത്. 18 പോയന്റുകളാണ് മിഥുനും റെനീഷയും. ഷിജുവിനും അഖിലിനും 17 പോയിറ്റുകളാണ് ലഭിച്ചത്.

പത്ത് മത്സരാർത്ഥികളാണ് ബി​ഗ്ബോസ് വീടിനകത്തുള്ളത്. ഇതിൽ 5 പേരാണ് ഫൈനൽ 5ലേക്ക് വരിക. ആരൊക്കെയായിരിക്കും ഫൈനൽ 5ലേക്ക് എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അഖിൽ മാരാർ ഫൈനൽ 5 ൽ എത്തുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്നാൽ ടിക്കറ്റ് ടു ഫിനാലെ വഴി അഖിൽ എത്താൻ സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+