Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ഉമ്മ തരും.. എന്നിട്ട് അവള്‍ക്ക് കൊടുക്കാന്‍ പറയും'; പരിഭവിച്ച് സെറീന

ബിഗ്‌ബോസ് മലയാളം സീസൺ 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. എന്നാൽ മറ്റ് സീസണുകളെ വെച്ച് നോക്കുമ്പോൾ ഈ സീസണിൽ ആവേശം ഇത്തിരി കുറവാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരുതരത്തിലുമുള്ള ആവേശവും ഉണ്ടാവുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന ആശങ്കയിലാണ് ആരാധകർ. വൈൽഡ് കാർഡ് എൻട്രികൾ വന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല.

എന്നാൽ വരുംദിവസങ്ങളിൽ ലവ് സ്ട്രാറ്റർജി ആണ് ബിഗ്‌ബോസിൽ പ്രയോഗിക്കാൻ പോകുന്നത് എന്ന സൂചന വന്നുതുടങ്ങി. സെറീന- സാഗർ പ്രണയവും അതുപോലെ അഞ്ചൂസിന് റെനീഷയോടുള്ള ഇഷ്ടവുമാണ് ഇപ്പോൾ ചർച്ച. എന്നാൽ ഇത് സ്ട്രാറ്റർജിക്കപ്പുറം ഒന്നുമല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

bb

അഞ്ചൂസിന് റെനീഷയോട് പ്രത്യേക താല്പര്യം ഉണ്ട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ അത്തരത്തിലുള്ള സംസാരം ഉണ്ടാവുന്നതിനോട് താല്പര്യം ഇല്ലെന്നാണ് റെനീഷ പറഞ്ഞത്. റെനീഷയും അഞ്ചൂസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ സംസാരം ഉണ്ടാവുകയും ഇത് റെനീഷ അഞ്ചൂസിനോട് പറയുകയും ചെയ്തിരുന്നു. അത്തരത്തിൽ ഒരു സംസാരത്തിന് ഇടയുണ്ടാക്കരുതെന്നാണ് റെനീഷ പറഞ്ഞത്. എന്നാൽ അഞ്ചൂസ്, റെനീഷ, സെറീന എന്നിവർ നല്ല സുഹൃത്തുക്കളുമാണ്. ഇടയ്ക്ക് വഴക്കുണ്ടാവാറുമുണ്ട്. ഇപ്പോൾ അഞ്ചൂലിനോട് സെറീന പരിഭവം പറയുന്നതാണ് ലൈവിൽ കാണുന്നത്. സാഗറും സെറീനയുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പരാതി. സെറീനയെ തമാശയ്ക്ക് അഞ്ചൂസ് അടിക്കുന്നു.

എന്നാൽ ആരാണ് തന്നെ അടിച്ചതെന്ന് ചോദിച്ച് ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവർ തമാശ പറയുകയാണ്. അപ്പോൾ അഞ്ചൂസ് സെറീനയ്ക്ക് തന്നോട് ദേഷ്യമാണെമെന്ന്, പിന്നെ എനിക്ക് ഫീൽ ആകില്ലേ എന്നുപറഞ്ഞാണ് അഞ്ചൂസ് പിന്നീട് റെനീഷയുടെ കാര്യം പറയുന്നത്. റെനീഷയോടു പറയാനുള്ള കാര്യങ്ങൾ തന്നോടാണ് പറയുന്നത് എന്നാണ് സെറീന പറയുന്നത്.
അവളോട് തൂക്കാൻ പറ വെള്ളെമെടുത്തു തരാൻ പറാ എന്നൊക്കെ പറയാറുണ്ടെന്ന് സെറീന പറയുന്നു.. നീ അടിച്ചത് അവൾക്ക് വേണ്ടി കൊടുക്കാൻ പറയാനാണോ അതോ എന്നെ അടിച്ചതാണോ എന്നും ചോദികക്കുന്നുണ്ട്.
എനിക്ക് ഫീൽ ആവില്ലേ.. എനിക്ക് ഉമ്മ തന്നിട്ട് പറയും അവൾക്ക് കൊണ്ടുകൊടുക്കാൻ... തനിക്ക് അങ്ങനെ ഇഷ്ടമല്ല എന്നാണ് സെറീന പറയുന്നത്..അങ്ങനെ ആ സംസാരം തുടരുകയാണ്. ഇതോടെ അഞ്ചൂസ്- റെനീഷ ബന്ധത്തെക്കുറിച്ച് സംസാരം ഉണ്ടാവാൻ സാധ്യതയുണ്ട്. എന്തായാലും ഒരു ഭാഗത്ത് ഇത് വിഷയമാകാനാണ് സാധ്യത..

എന്നാൽ സെറീന- സാഗർ ബന്ധത്തെക്കുറിച്ചും സംസാരം ഉണ്ട്. സാഗറിന്റെ കാര്യത്തിൽ സെറീന ഇപ്പോൾ കൂടുതൽ ശ്രദ്ധ കാണിക്കുന്നുണ്ട്്. സെറീനയും സാഗറും കൂടുതൽ അടുത്തൽ റെനീഷ്, അഞ്ചൂസ്, സെറീന് ഗ്രൂപ്പ് ഇല്ലാതാകും എ്ന്നാണ് പ്രേക്ഷകർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ അത് ഒരുപക്ഷേ വലിയ പ്രശ്‌നമാകും. സെറീന- സാഗർ പ്രണം സ്ട്രാറ്റർജി ആണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. എന്തായാലും ഇനി നടക്കാൻ പോകുന്നത് കണ്ടറിയണം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+