സെറീന ബിഗ്‌ബോസ് വീടിനുള്ളിൽ നിന്ന് പുറത്തുപോയി, എന്നാൽ പുറത്തായില്ല; കാരണം തുറന്നുപറഞ്ഞ് മോഹൻലാൽ
ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസമായിരുന്നു കടന്നുപോയത്. കാരണം മത്സരാര്‍ത്ഥികള്‍ ഏറെ ആശങ്കയോടെ കാത്തിരുന്ന എവിക്ഷന്‍ എപ്പിസോഡായിരുന്നു ഞായറാഴ്ച കഴിഞ്ഞത്. ആര് പുറത്തുപോകുമെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍ എന്നാല്‍ വന്‍ ട്വിസ്റ്റാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്.
വ്യത്യസ്മായ രീതിയിൽ വ്യത്യസ്‍ത ഘട്ടങ്ങളിലൂടെയായിരുന്നു ഇത്തവണത്തെ എവിക്ഷൻ നടന്നത്. 'എൻ' എന്ന അക്ഷരം മോഹൻലാല്‍ ആദ്യം കാണിച്ചു. എന്നിട്ട് 'എൻ' എന്ന അക്ഷരം തന്റെ പേരില്‍ ഇല്ലാത്തവര്‍ സേഫാണ് എന്ന് മോഹൻലാല്‍ മത്സരാർത്ഥികളോട് പറഞ്ഞു.ഒടുവിൽ ഇ എന്ന അക്ഷരമാണ് മോഹൻലാൽ കാണിച്ചത് അങ്ങനെ റിനോഷും സേവ് ആയി.

പിന്നീട് റെനീഷയും സെറീനയും ആണ് ബാക്കിയുണ്ടായിരുന്നത്. ഇതിൽ ആര് പുറത്തുപോകുമെന്ന് ആർക്കും പറയാൻ സാധിക്കാത്ത അവസ്ഥ. രണ്ട് പേരോടും മറ്റുള്ള മത്സരാർത്ഥികളോട് യാത്ര പറഞ്ഞ് ആക്ടിവിറ്റി ഏരിയയിലേക്ക് വരാൻ പറയുന്നു. അവിടെ നിന്നാണ് കണ്ണുകെട്ടി കൊണ്ടുപോയത്.
ആരാണ് പുറത്തായതെന്ന് മോഹൻലാൽ കൃത്യമായി പറഞ്ഞില്ലെങ്കിലും സൂചനയിൽ നിന്ന് അത് സെറീനയാണെന്ന് മനസ്സിലായി. സെറീനയെ കണ്ണുമൂടി കെട്ടി പുറത്തേക്ക് കൊണ്ടുപോയി. റെനീഷ തിരിച്ച് ബിഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചുവന്നു. എന്നാൽ അവിടെയാണ് ആ ട്വിസ്റ്റ് നടന്നത്. സെറീന പുറത്തായില്ല. പകരം സെറീനയെ സീക്രട്ട് റൂമിലേക്ക് കൊണ്ടുപോയി.
അതേസമയം സെറീനയെ പുറത്താക്കാതിരിക്കാനുള്ള കാരണം എന്താണെന്ന് മോഹൻലാൽ പറയുന്നുണ്ട്. ബിഗ് ബോസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവാവാണെന്നും അതുകൊണ്ടാണ് സെറീനയ്‍ക്ക് ഇവിടെ തുടരാൻ അവസരം നല്‍കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
എന്നാല്‍ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കാര്യവും മോഹൻലാൽ വ്യക്തമാക്കി. അടുത്ത ആഴ്ച പ്രേക്ഷക വിധി സെറീനയ്ക്ക് എതിരാണെങ്കിൽ ബിഗ്ബോസിൽ നിന്ന് പുറത്തുപോകേണ്ടി വരുമെന്നും മോഹൻലാൽ പറഞ്ഞു.
എന്നാല്‍ സെറീന സീക്രട്ട് റൂമില്‍ ആണെന്ന വിവരം മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ല. റെനീഷയോട് വീടനകത്തേക്ക് പോകാന്‍ ബിഗ്‌ബോസ് പറയുന്നു. എന്നാല്‍ സെറീനയെ കാണാതെ ജുനൈസ് സങ്കടപ്പെടുന്നതും കാണാമായിരുന്നു.എന്നാല്‍ കണ്ണുനിറന്ന സെറീന താന്‍ സീക്രട്ട് റൂമിലാണെന്ന് മനസ്സിലാക്കി.
എന്നാൽ സെറീന പോയെന്ന വിഷമത്തിൽ ജുനൈസ് കരയുന്നതും ശോഭ ജുനൈസിനെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. പുറത്തുപോയ ശേഷം സെറീനയെ കാണാം എന്ന് റെനീഷയും ജുനൈസിനോട് പറയുന്നു. എന്നാൽ ജുനൈസ് മാറിനിന്ന് കരയുകയായിരുന്നു. ഇത്തവണത്തെ ക്യാപ്റ്റൻ ജുനൈസാണ്. അവസാനത്തെ ക്യാപ്റ്റൻസി ആണ് ജുനൈസിന് ലഭിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ കളിമാറും.












Click it and Unblock the Notifications