'ഈ പ്രായത്തിലും കൊഞ്ചാനും കുട്ടിയെ പോലെ പെരുമാറാനും ഇഷ്ടമാണ്..ചിലപ്പോൾ അവിടെ വെട്ട് കൊണ്ട് ചാകും'; അഖിൽ മാരാർ
ബിഗ് ബോസ് സീസൺ 5 ലെ 18 മത്സരാർത്ഥികളിൽ ഒരാളാണ് സംവിധായകനായ അഖിൽ മാരാർ . നേരത്തേ അഖിൽ തനിക്ക് ബിഗ് ബോസ് എന്ന പരിപാടിയോട് തന്നെ താത്പര്യമില്ലെന്നും താനൊരിക്കലും അത് കണ്ടിട്ട് പോലുമില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് ബിഗ് ബോസിൽ പങ്കെടുത്തത് എന്ന് തുറന്ന് പറയുകയാണ് അഖിൽ. ബിഗ് ബോസിലേക്ക് കയറും മുൻപ് ഷൂട്ട് ചെയ്ത വീഡിയോയിലൂടെയാണ് അഖിൽ ഇക്കാര്യം പറയുന്നത്. അഖിലിന്റെ വാക്കുകളിലേക്ക്
'ഞാന്‍ ഇപ്പോള്‍ മുംബൈയിലെത്തി. ഒരു റൂമില്‍ കൊണ്ട് അടച്ചുകഴിഞ്ഞാല്‍ പുറത്തേക്കൊന്നും പോകാന്‍ പറ്റില്ല. ആദ്യത്തെ ജയിൽ വാസം ഇവിടെ നിന്ന് കൊണ്ട് തുടങ്ങണം. കാര്യങ്ങൾ സംസാരിക്കാൻ ഒരാളെ അവർ ഏർപ്പാടാക്കും. അവരോട് മാത്രമേ സംസാരിക്കാൻ സാധിക്കൂ. മൊബൈല്‍ ഫോണ്‍ കൊടുക്കുന്നതിന് മുമ്പ് നിങ്ങളോട് കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നി. ഇത് പബ്ലിഷാവുന്നത് ഒരുപക്ഷേ മാര്‍ച്ച് 27നായിരിക്കും. ഈ വീഡിയോ നിങ്ങള്‍ കാണുമ്പോള്‍ ബിഗ് ബോസിലെ ആദ്യത്തെ ദിവസം കഴിഞ്ഞിട്ടുണ്ടാവും.

എന്നെ സംബന്ധിച്ച് ബിഗ് ബോസ് എന്ന പരിപാടി നാളിത് വരെ കണ്ടിട്ടുള്ള ഒരാളെ ആയിരുന്നില്ല. എനിക്ക് ഈ പരിപാടിയോടോ ഇതില്‍ നിന്നും കിട്ടുന്ന പ്രശസ്തിയോടോ വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു. എന്തുകൊണ്ടാണ് ഞാൻ ഇതിലേക്ക് വന്നതെന്ന് ചോദിച്ചാൽ,ഞാന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനിരിക്കുന്ന ജോജു ചേട്ടനും ഉണ്ണി മുകുന്ദനുമൊക്കെ എന്നോട് പോകണമെന്ന് പറഞ്ഞു. അഖില്‍ പോകണം, അഖിൽ ഈ പരിപാടിക്ക് പറ്റിയ മെറ്റീരിയലാണെന്ന് പറഞ്ഞു.
എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് എന്റെ സ്വഭാവമൊക്കെ നന്നായി അറിയാം. നിങ്ങള്‍ ഫേസ്ബുക്കില്‍ കാണുന്ന അഖിലല്ല യഥാര്‍ത്ഥ അഖില്‍ എന്ന് എന്നെ അടുത്ത് അറിയുന്നവർ എല്ലാവർക്കുമറിയാം. അട്ടർ ചളിയും ഇമ്മച്വേര്‍ഡായ ആളാണ് ഞാന്‍. ഈ പ്രായത്തിലും കൊഞ്ചാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു കുട്ടിയെ പോലെ പെരുമാറാനും വളരെ ഇഷ്ടപ്പെടുന്ന ആളാണ്.
എന്റെ ഉള്ളിലും ആരോടും പകയും വിരോധനവുമില്ല. എന്നോട് ആർക്കൊക്കെ ശത്രുത എത്ര രീതിയിൽ കാണിച്ചാലും എനിക്ക് അവരോടൊന്നും ഒരുകാലത്തും അവരോടൊന്നും ഒരു ദേഷ്യവും തോന്നില്ല. എന്നോട് ചിരിച്ചാൽ തിരിച്ചും ചിരിക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ ഇവിടം വരേയും എത്തിയത്. ഈ വരുന്ന വരവിൽ ഒരുപാട് ആളുകളെ വെറുപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ഞാൻ സംസാരിക്കുമ്പോൾ ഞാൻ ആർക്കെതിരെയാണോ സംസാരിക്കുന്നത് അവരെ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗത്തിന് എന്നോട് ശത്രുത തോന്നിയിട്ടുണ്ടാകും.
ഞാൻ ശത്രുക്കളെ സംബാധിച്ചത് എനിക്ക് വേണ്ടിയായിരുന്നില്ല. മറ്റുള്ളവരുടെ വേദനയില്‍ സംസാരിക്കാനുള്ള മനസ് ആണ് എനിക്ക് കുറെ ശത്രുക്കളെ നേടിത്തന്നിട്ടുണ്ട്. മരിച്ച് കഴിഞ്ഞാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണ് സ്വന്തമായി ഉണ്ടാകുമോയെന്ന് അറിഞ്ഞുകൂടാത്ത എനിക്ക് അത്യാവശം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞത്, മനസിന്റെ നന്മ കൊണ്ടും ഉള്ളില്‍ സത്യമുള്ളത് കൊണ്ടും ആരേയും ദ്രോഹിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അതുകൊണ്ട് തന്നെ ഞാൻ പല നേട്ടങ്ങളും ഈശ്വരന് സമർപ്പിക്കുകയാണ്. ജീവിതത്തിൽ പലതും അവിചാരിതമായി വന്നിരിക്കുകയാണ്.
അവിചാരിതമായി ഞാന്‍ ഇപ്പോള്‍ ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. ഇവിടെ ഞാന്‍ വളരെ ജനുവിനായിരിക്കും. ഇവിടെ എന്നല്ല എവിടേയും ഞാൻ ജെനുവിനാണ്. ഒരു നേട്ടങ്ങൾക്ക് വേണ്ടിയും ഞാൻ സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
എന്‍റെ പ്രവൃത്തിക്കൾ നിങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ എന്നെ പിന്തുണയ്ക്കുക. മാമാങ്കത്തിനൊക്കെ പോകുമ്പോ കുറിയൊക്കെ തൊടീച്ച് വിടുന്ന ചടങ്ങുണ്ട്. ചിലപ്പോൾ അവിടെ ചെന്നാൽ വെട്ട് കൊണ്ട് ചാകും. അല്ലെങ്കിൽ അങ്കം ജയിച്ച് ധീരയോധാവായി മടങ്ങി വരും. എന്തായാലും അങ്കത്തിന് പോകുകയാണ്. പൊതുവേ ഈ പരിപാടിയുടെ പുറത്ത് ഫാൻസും ആർമികളും അടിയും ബഹളവുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യേണ്ടതില്ല. എന്നെ പിന്തുണയ്ക്കുക മാത്രം ചെയ്യുക'.












Click it and Unblock the Notifications