'ജുനൈസിന്റേത് ബ്രില്യന്റ് ആണ്, ബോംബ് പൊട്ടും കാരണം പറഞ്ഞ് സായ് കൃഷ്ണ, വൈബർ ദേവുവിന്റേത് ഓവർ ഷൈനിംഗ്
കൊച്ചി: ബിഗ് ബോസ് തുടങ്ങി ആദ്യ എപ്പിസോഡിൽ തന്നെ കണ്ടത് സോഷ്യല്‍ മീഡിയ സ്റ്റാറായ വൈബർ ഗുഡ് ദേവുവും നടി എയ്ഞ്ചലിന മരിയയും തമ്മിലുള്ള വഴക്കായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് സെന്റിമെന്റൽ നാടകം കളിക്കാനാണ് ആഞ്ജലീന ശ്രമിക്കുന്നതെന്ന വൈബർ ദേവുവിന്റെ ആരോപണമാണ് പൊട്ടിത്തെറിക്ക് കാരണമായത്. തുടർന്ന് വിഷയം മറ്റുള്ളവർ ഏറ്റ് പിടിച്ചതോടെ ഈ സീസണിലെ ആദ്യ അടിയ്ക്ക് ബിബി ഹൗസ് സാക്ഷിയായി.
വൈബറിന്റെ പ്രതികരണത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകൾ ബിഗ് ബോസ് ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.എന്നാൽ ദേവുവിന്റേത് ഓവർ ഷൈനിങ്ങായിരുന്നുവെന്ന് പറയുകയാണ് വ്ലോഗർ സായ് കൃഷ്ണ. മാത്രമല്ല മറ്റൊരു മത്സരാർത്ഥിയായ ജുനൈസന്റേത് മികച്ച ഗെയിം ആയിരുന്നുവെന്നും സായ് പറയുന്നു. സായിയുടെ വാക്കുകളിലേക്ക്

ഇന്നലത്തെ എപ്പിസോഡ് കണ്ടവർക്ക് അറിയാം ഇതൊരു തുടക്ക സ്റ്റേജ് മാത്രമാണ്. ഇപ്പോൾ വരുന്ന സ്ട്രാറ്റജിയും സൗഹൃദവും എതിരാളികളുമെല്ലാം ഒരു 35 ദിവസം കഴിഞ്ഞാൽ ചിലപ്പോ മാറിയേക്കും. 75-80 ദിവസം അടുപ്പിച്ചേ ബിഗ് ബോസിലെ മത്സരാർത്ഥികളെ കുറിച്ച് വ്യക്തമായ ചിത്രം വരൂ, ആരുടെ സ്ട്രാറ്റജിയാണ് നല്ലത്, ആരാണ് വീക്ക് , ആരുടെ സ്ട്രാറ്റജിയാണ് വർക്കായത് എന്നൊക്കെ മനസിലാക്കാൻ സാധിക്കും.
ഇന്നലത്തെ എപ്പിസോഡിൽ വൈബർ ഗുഡ് ദേവു ആഞ്ജലീനയെ കുറിച്ച് പറഞ്ഞ് നോക്കിയതാണ്. അവരുടെ ഓസിഡി പ്രശ്നമൊക്കെ അഭിനയമാണോ എന്നതൊക്കെ തോന്നി അവരെ കുറിച്ച് പറഞ്ഞാൽ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതായിരുന്നു വൈബർ ഗുഡ് ദേവു നോക്കിയത്. എന്നാൽ പറയണ്ട വേദി അതായിരുന്നോ എന്നത് ജുനൈസ് കയറി ചോദ്യം ചെയ്തത് അതൊരു കിടിലൻ മൂവായിരുന്നു.

ജുനൈസിനെ ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്, ജുനൈസ് ഒരു ബ്രില്യന്റ് ഗെയിമറാണ്. ജുനൈസ് ദേവുവിനോട് അത് പറഞ്ഞതിന് ശേഷം ബിഗ് ബോസ് ഹൗസ് കൂളായിരുന്നു. പക്ഷേ പിന്നീട് ജുനൈസിനെ എല്ലാവരും ചേർന്ന് സൈഡ് ആക്കുന്നത് പോലെ തോന്നി. ജുനൈസ് കുട്ടിയൊന്നുമല്ല, അവൻ എന്താണെന്ന് നിങ്ങൾക്ക് വഴിയെ മനസിലാകും.
ജുനൈസ് ഒരു കുട്ടി ബോംബാണ്, ജുനൈസ് പൊട്ടും, പൊട്ടുന്ന പൊട്ടലിൽ വീട് മൊത്തം ഇളകും. ജുനൈസിന്റെ പ്ലാൻ ഇന്നലെ അടിപൊളിയായിരുന്നു. ആദ്യം വൈബറിന്റെ നടപടിയെ ചോദ്യം ചെയ്തു രണ്ടാമത് മാറി പോയി അവർക്ക് ഷെയ്ക്ക് ഹാന്റ് കൊടുത്ത് കെട്ടിപിടിച്ചു, അപ്പോ വൈബർ ആ ഒകെയായല്ലോ എന്ന് കരുതി.
അതുകഴിഞ്ഞ് ജുനൈസ് പോയി കാമറയിൽ നോക്കി ബിഗ് ബോസിനോടെന്നപോലെ സംസാരിക്കുന്നത് ജനങ്ങളോടാണ്. അതാണ് ജുനൈസിന്റെ ബ്രില്യൻസ്. അടി തുടങ്ങി വെച്ചത് റിനോഷ് ആണെന്ന് പലർക്കും തോന്നും, പക്ഷേ റിനോഷ് കൃത്യമായി പറഞ്ഞിട്ടുണ്ട് ആഞ്ജലീനക്ക് സമയം കൊടുക്കണമെന്ന്.

വൈബർന്റെ ഇടപെടൽ അനാവശ്യമായിരുന്നു. വൈബർ ആണ് തോന്നുന്നു വലിയ പിആർ ചെയ്ത് ബിഗ് ബോസിലേക്ക് പോയതെന്ന് തോന്നുന്നു. അഖിൽ മാരാരെ കുറിച്ച് പറഞ്ഞപ്പോൾ ആരും അങ്ങനെ വന്നിട്ടൊന്നുമില്ല, എന്നാൽ വൈബർ ദേവുവിനെ കുറിച്ച് പറഞ്ഞപ്പോൾ കുറെ ആളുകൾ വന്ന് ചോദിക്കുന്നുണ്ട്.
വൈബർ പറഞ്ഞ കാര്യത്തിൽ എനിക്ക് ഒരുപാട് മിസ്റ്റേക്ക് തോന്നി. കാരണം റിനോഷ് റിനോഷിന്‌റെ കാര്യം കൃത്യമായി പറഞ്ഞു. വൈബർ പക്ഷേ അവിടെ കയറി വന്നിട്ട് എനിക്ക് രണ്ട് മിനിറ്റ് താ ഞാൻ സംസാരിക്കട്ടെയെന്നാണ് പറഞ്ഞത്. ബോസ് കളിക്കാൻ ആണോ വന്നത്. വൈബറിന്റേത് ഓവർ ഷൈനിംഗ് ആയിരുന്നു.
ആഞ്ജലീന ഇല്ലാത്ത സമയത്ത് അവരെ കുറിച്ച് എല്ലാവരും പറഞ്ഞ കാര്യം വേദിയിൽ കയറി സംസാരിച്ച് കഴിഞ്ഞാൽ എല്ലാവരും പിന്തുണയ്ക്കുമെന്ന് വൈബർ ദേവു തെറ്റിധരിച്ച് കാണാം.പക്ഷേ എല്ലാവരും അവിടെ ഫ്ലിപ്പായി. ആഞ്ജലീന എന്താണ് എന്നോട് സംസാരിക്കാത്തത് എന്നാണ് ദേവു ചോദിച്ചത്. എന്നാൽ എന്തിനാണ് ആഞ്ജലീന അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ദേവുവിനോട് പറയുന്നത്?












Click it and Unblock the Notifications