ബിഗ്ബോസിലെ പുതിയ അതിഥിയെ കണ്ട് ഞെട്ടി മത്സരാർത്ഥികൾ; ആരാണ് ഗൗതം?
ബിഗ്‌ബോസ് മലയാളം സീസൺ 5 ഗ്രാന്റ് ഫിനാലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പത്ത് മത്സരാർത്ഥികളാണ് ഇനി ബിഗ്‌ബോസ് വീടിനുള്ളിൽ ഉള്ളത്. ഇതിൽ 5 പേരാണ് ഫൈനൽ 5 ൽ ഉണ്ടാവുക. അതേസമയം ഫിനാലയിലേക്ക് നേരിട്ട് എത്താൻ അവസരം നൽകുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കാണ് ഇപ്പോൾ ബിഗ്‌ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ടാസ്‌ക്കുകൾ പൂർത്തിയായിക്കഴിഞ്ഞു. നാദിറയാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്.
ഇന്ന് ടാസ്ക്കിന്റെ മൂന്നാം ദിവസമാണ്. ഇന്ന് പൂൾ ടാസ്ക്കാണ് മത്സരാർത്ഥികൾക്ക് നൽകിയത്. രാവിലെ തന്നെ ടാസ്ക് നൽകിയിരുന്നു. പൂളിൽ ഓരോ മത്സരാർത്ഥിയുടേയും ഫോട്ടോയുള്ള 10 നാണയങ്ങൾ ഉണ്ടാവും. ഇവയിൽ നിന്ന് സ്വന്തം ഫോട്ടോയുള്ള കോയിൻ മുങ്ങിയെടുക്കണം എന്നതായിരുന്നു ടാസ്ക്. ഏറ്റവും വേഗത്തിൽ കോയിൻ എടുക്കുന്ന ആളാണ് വിജയിക്കുക.

എല്ലാവരും ടാസ്ക്കിനായി ഒരുങ്ങിവരികയും ബ്ലൈൻറ് ഫോൾഡുകൾ ഉയർത്തുകയും ചെയ്തപ്പോഴാണ് മത്സരാർത്ഥികൾ ശരിക്കും ഞെട്ടിയത്. പൂളിന് അടുത്ത് ഒരു കസേരയിൽ ഒരാൾ ഇരിക്കുന്നു. ആരാണ് ആ മനുഷ്യൻ എന്ന് ആർക്കും മനസ്സിലായില്ല. പലരും പല കമന്റുകളും പറഞ്ഞു. സാധാരണ മുഖംമൂടി ഇട്ടാണ് അത്യാവശ്യമുണ്ടെങ്കിൽ ആളുകൾ എത്താറുള്ളത്. എന്നാൽ ബിഗ്ബോസിനകത്തെ മത്സരാർത്ഥികൾ കുറേകാലത്തിന് ശേഷമാണ് പുറത്ത് നിന്നുള്ള ഒരാളെ കാണുന്നത്.
വേറൊരാളെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. പിന്നീട് ആരാണ് വന്നിരിക്കുന്ന ആളെന്ന് ബിഗ്‌ബോസ് വ്യക്തമാക്കി. ഗൗതം എന്നാണ് പേരെന്നും വെള്ളത്തിൽ ഇറങ്ങിയുള്ള ടാസ്ക്കായതിനാൽ ലൈഫ് ഗാർഡായി എത്തിയതാണെന്നും ബിഗ്‌ബോസ് പറഞ്ഞു,
മത്സരാർത്ഥികൾ ഗൗതമിനെ സ്വീകരിച്ചു.
വീട്ടിലെ അംഗങ്ങൾ പൂളിൽ നിന്നും എടുത്തുകൊണ്ടുവരുന്ന കോയിനുകൾ തിരിച്ച് പൂളിൽ ഇടുകയും ചെയ്തത് ഗൗതമാണ്. അവസാനം ടാസ്ക് അവസാനിച്ചപ്പോൾ വീട്ടുകാരുമായി സംസാരിച്ചശേഷമാണ് ഗൗതം പോയത്.
ഇതോടെ ടിക്കറ്റ് ടു ഫിനാലെയിലെ മൂന്ന് ടാസ്‍കുകൾ ആണ് പൂർത്തിയായത്. മൂന്ന് ടാസ്ക്കുകൾ അവസാനിച്ചപ്പോൾ പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് നാദിറ ആണ് . മൂന്ന് മത്സരങ്ങളിൽ നിന്ന് നാദിറയ്ക്ക് ആകെ രണ്ട് പോയിൻറ് മാത്രമാണ് നഷ്‍ടം ആയത്. 28 പോയിൻറുകളാണ് ലഭിച്ചത്..
രണ്ടാം സ്ഥാനത്ത് 22 പോയിൻറുകളുമായി ടാസ്‍കിൽ റിനോഷും മൂന്നാമത് 18 പോയിൻറുകളുമായി സെറീനയുമാണ്. അതേസമയം, 'അണ്ടർവേൾഡ്' എന്ന ടാസ്‍കിൽ അഖിൽ മാരാർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വെറും 27 സെക്കൻഡുകൾ മാത്രം എടുത്തത് ടാസ്‍കിൽ അഖിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
മുമ്പ് നടന്ന രണ്ട് മത്സരത്തിൽ നിന്നും അഖിൽ ആദ്യം തന്നെ പുറത്തുപോയിരുന്നു. ഇതിന് പിന്നാലെ അഖിലിനെ ബിഗ്‌ബോസ് വിളിപ്പിച്ചിരുന്നു. ഗ്രാന്റ്ഫിനാലെ അടുക്കാറായെന്നും ടിക്കറ്റ് ടു ഫിനാലയ്ക്ക് മറ്റ് മത്സരാർത്ഥികൾ കൊടുക്കുന്ന ബഹുമാനവും ഗൗരവും കൊടുക്കണം എന്നാണ് അഖിലിനോട് ബിഗ്‌ബോസ് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications