Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പേരുകൾ ഇവരുടേത്? റൈഡർ ഗേൾ മുതൽ ജുനൈസ് വരെ.. ബിഗ് ബോസ് തീപാറാതിരിക്കുമോ?

ഇത്തവണയും മുംബൈയിൽ തന്നെയാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 26 ന് തന്നെ ഷോ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ

 bigboss10-1678790265.jpg -Proper

കൊച്ചി:ബിഗ് ബോസ് സീസൺ 5 നുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത്തവണയും മുംബൈയിൽ തന്നെയായിരിക്കും സെറ്റ് എന്നും മാർച്ച് 26 ന് തന്നെ ഷോയുടെ ലോഞ്ച് ഉണ്ടായേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

അതേസമയം ബിഗ് ബാസോ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴും ഇത്തവണ ആരൊക്കെയാകും ഏറ്റുമുട്ടുകയെന്നതാണ് ആരാധകർ പ്രധാനമായും ഉറ്റുനോക്കുന്നത്. നിരവധി പേരുകൾ ഇതിനോടകം തന്നെ പല പ്രെഡിക്ഷൻ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഷോ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പല അപ്രതീക്ഷിത വ്യക്തികളും സീസൺ 5 ൽ ഉണ്ടാകുമെന്ന സൂചന നൽകുകയാണ് പുതിയ പ്രഡിക്ഷൻ ലിസ്റ്റ്.

 ബിഗ് ബോസ് സീസൺ 5

ബിഗ് ബോസ് സീസൺ 5

ഒറിജിനൻ വ്യക്തികൾ തമ്മിലുള്ള തീ പാറുന്ന പോരാട്ടം എന്നതാണ് ബിഗ് ബോസ് പ്രമോയിൽ അവതാരകനായ മോഹൻലാൽ ആവർത്തിച്ച് പറയുന്നത്. എന്താണ് ഈ ഒറിജിനൽ എന്നത് കൊണ്ട് അണിയറ പ്രവർത്തകർ അർത്ഥമാക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ തവണത്തെ സീസണിലെ മത്സരാർത്ഥികളിലെ ചിലർക്കെതിരെ അവർ ഫേക്ക് കളിയാണ് കളിച്ചതെന്ന ആക്ഷേപം ഉണ്ടായിരുന്നു.

 കാത്തിരുന്ന് കാണേണ്ടി വരും

കാത്തിരുന്ന് കാണേണ്ടി വരും

ആളുകളെ തൃപ്തിപ്പെടുത്താനുള്ള മത്സരാർത്ഥികളുടെ തന്ത്രങ്ങൾ പലതാണെങ്കിലും വലിയ രീതിയിൽ ഫേക്ക് കളിച്ച് നിൽക്കുന്നത് ഷോയുടെ ആസ്വാദനത്തെ തന്നെ ബാധിക്കുമെന്നതായിരുന്നു ആക്ഷേപം. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കാൻ മറ്റെന്തെങ്കിലും സർപ്രൈസ് അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

 സിനിമ-സീരിയൽ താരങ്ങൾ

സിനിമ-സീരിയൽ താരങ്ങൾ

എന്തായാലും ബിഗ് ബോസ് സീസൺ 4 പോലെ തന്നെ പരസ്പരം പോരടിച്ച് നിൽക്കാൻ കെൽപ്പുള്ളവർ തന്നെയാണ് പുതിയ സീസണിലും ഉണ്ടാകുകയെന്ന സൂചനയാണ് ഏറ്റവും ഒടുവിലായി വന്ന ബിഗ് ബോസ് പ്രമോ വീഡിയോ വ്യക്തമാക്കുന്നത്. സിനിമ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരെല്ലാം മത്സരാർത്ഥികളായെത്തും എന്നും പ്രമോയിൽ പറഞ്ഞിരുന്നു.

 നടൻ ഷൈജു അബ്ദുൾ റഷീദ്

നടൻ ഷൈജു അബ്ദുൾ റഷീദ്

ഇപ്പോഴിതാ പുതിയ പ്രെഡിക്ഷൻ ലിസ്റ്റിലും സിനിമാ-സീരിയൽ താരങ്ങളും ഇൻഫ്ലുവൻസർമാരും തന്നെയാണ് കൂടുതലായി ഇടംപിടിച്ചിരിക്കുന്നത്. അതിൽ ഏകദേശം 99 ശതമാനം ഉറപ്പിച്ച മത്സരാർത്ഥികൾ ഇവരാണെന്നാണ് ചില യൂട്യൂബാ ചാനലുകൾ ചൂണ്ടിക്കാട്ടുന്നത്. നടൻ നടൻ ഷൈജു അബ്ദുൾ റഷീദ് ആണ് കൂടുതൽ സാധ്യത കൽപ്പിക്കൊന്നൊരു മത്സരാർത്ഥി. ഇത്തവണ സിനിമയിൽ നിന്നൊരു നടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മറ്റൊരാൾ രഞ്ജിത്ത് മുൻഷിയാണ്.

 ബോൾഡായ റൈഡർ ഗേൾ

ബോൾഡായ റൈഡർ ഗേൾ

തുടക്കം മുതൽ തന്നെ വളരെ ബോൾഡായ ഒരു റൈഡർ ഗേൾ ബിഗ് ബോസ് സീസൺ 5 ൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. റെഡർ ഗേൾ ആയ അനിഷ നായരായിരിക്കാം ഇതെന്നാണ് ചർച്ച. ബൈക്ക് , ഹോഴ്സ് റൈഡറായ അനിഷയ്ക്ക് ഇത്തവണ സാധ്യത ഏറെയുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ധന്യ മേരി വർഗീസിന്റെ ഭർത്താവ് ജോൺ ജേക്കബിന്റെ പേരും ചർച്ചകളിൽ ഉണ്ട്.

 വൈറൽ ഹനാൻ

വൈറൽ ഹനാൻ

സോഷ്യൽ മീഡിയയിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഹനാൻറെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ദേവു വൈബർ ഗുഡ്, അനയൻ മിഥുൻ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ അനിയൻ, നടൻ ജിഷിൻ മോഹൻ, സംവിധായകൻ അഖിൽ മാരാർ എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. ഇതിൽ വൈബു ദേവു താൻ ഷോയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം പല ട്വിസ്റ്റുകളും ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+