Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിനേയും ദേവുവിനേയും കുറിച്ചുള്ള ഗോസിപ്പ്, അഖിൽ ലക്ഷ്മിയെ മറന്നോ? ഭാര്യയുടെ മറുപടി ഇങ്ങനെ.. '

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് അഖിലെന്നാണ് പ്രേക്ഷക വിലയിരുത്തൽ. ബിഗ് ബോസ് എന്ന ഷോയുടെ രീതിയിൽ തന്നെ ഗെയിമുകളും ടാസ്കുകളുമെല്ലാം അഖിൽ പെർഫോം ചെയ്യുമ്പോഴും അഖിലിന്റെ പെരുമാറ്റ രീതികളും അമിത കോപവുമെല്ലാം കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

എന്നാൽ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചാൽ അതിന് ക്ഷമ ചോദിക്കാൻ യാതൊരു മടിയും കാണിക്കാത്ത ആളാണ് അഖിൽ എന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. അഭിമുഖത്തിനിടയിൽ ബിഗ് ബോസിൽ അഖിൽ-ദേവു വിഷയത്തിലെ ഗോസിപ്പിനെ കുറിച്ചും ഭാര്യ മറുപടി നൽകുന്നുണ്ട്. വായി്ക്കാം.

akhil marara

'ക്ഷമ ചോദിക്കാൻ മടിയുള്ള ആളൊന്നുമല്ല. മധു വിഷയത്തിൽ ഹൗസിലുള്ള ആരും ഒന്നും പറഞ്ഞിരുന്നില്ല. വിഷയത്തിൽ മധുവിന് വേണ്ടി നിരവധി ചർച്ചകളിൽ പങ്കെടുത്ത സംസാരിച്ചയാളാണ്. പുറത്ത് മോശം രീതിയിലാണ് ചർച്ച നടക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോളാണ് ക്ഷമ ചോദിച്ചത്.

നേരത്തേ അഖിലിനെ തള്ളി പറഞ്ഞ പവരും ബിഗ് ബോസിൽ കയറുന്നതിന് മുൻപ് തന്നെ സഹകരിക്കുന്നുണ്ടായിരുന്നു. കഷ്ടപ്പാടിന്റെ സമയത്ത് പിന്തുണച്ചവർ ചുരുക്കം പേർ മാത്രമാണ്. സുഹൃത്തുക്കളാണ് എല്ലാം. അവന് ചെയ്ത കാര്യങ്ങൾക്ക് അവനെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നവരാണെങ്കിൽ സപ്പോർട്ട് ചെയ്യണം.

ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അഖിൽ മാരാരെ പറയാൻ സാധിക്കില്ല. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലെ കാണാൻ ആകൂ. കോട്ടാത്തലയിൽ ഒരുപാട് ആളുകൾക്ക് സഹായം ചെയ്ത് കൊടുക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. അങ്ങനെ സഹായിക്കണെങ്കിൽ സ്വന്തമായി സഹായിക്കാൻ പണം വേണം.അവൻ മറ്റൊരാളെ പറ്റിച്ച് ജീവിക്കുന്ന ആളല്ല.
അഖിലിന് രാഷ്ട്രീയമില്ല, ഒരു രാഷ്ട്രീയപാർട്ടിയുമായി ബന്ധമില്ല.

akhil marra

'അഖിൽ പറയുന്ന കാര്യങ്ങളൊക്കെ ശരിയായിരിക്കും. അതുകൊണ്ട് തിരുത്തേണ്ടി വരാറില്ല. പുള്ളിയൊരു ഹോംലി പേഴ്സണാണ്. ഒരു ഫാന്റസി റിലേഷൻ അല്ല. വളരെ അധികം ദേഷ്യപ്പെടുകയും തർക്കികുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന ആളുകളാണ്. ഭർത്താവെന്ന നിലയിൽ അദ്ദേഹം പെർഫെക്ട് ആണ്'.

ബിഗ് ബോസിൽ അദ്ദേഹത്തിന് ഫേക്ക് ആവാൻ പറ്റില്ല. മാനിപ്പുലേറ്റ് ചെയ്യ് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് ആവില്ല. ബിഗ് ബോസിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ബിഗ് ബോസ് എന്ന് മാത്രമല്ല ഒരു ഷോയും അദ്ദേഹം കാണാറില്ല. ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഷോ കാണാറില്ല, എന്താണെന്ന് അറിയില്ല, എന്നാണ് പറഞ്ഞത്. ഷോയിലേക്ക് പോകാമെന്ന് തീരുമാനിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും പറഞ്ഞപ്പോഴാണ്. ജെന്റർ ഡിസ്ക്രിമിനേഷൻ കീപ്പ് ചെയ്യുന്ന ആളല്ല അഖിൽ. അദ്ദേഹത്തോട് ഇടപെടുന്നവർ്ക്ക് അറിയാം. അഖിൽ വീട്ടിൽ ഭക്ഷണം വെയ്ക്കുന്ന ആളാണ്. ഇവിടെ നിന്ന് ഭക്ഷണം വെയ്ക്കാനുള്ള ചില ട്രിക്ക്സ് ഒക്കെയുമായാണ് പോയത്', അഖിലിന്റെ ഭാര്യ പറഞ്ഞു.

Devu-Akhil Relation

അഖിലും ദേവുവും തമ്മിലുള്ള ഗോസിപ് കണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തമാശ രൂപേണയുള്ള ഭാര്യയുടെ മറുപടി. അഖിൽ തന്നെ മറന്ന് ജീവിക്കുമെന്ന് കരുതുന്നില്ല. അവിടെ എന്ത് നടന്നാലും ഞാൻ അഖിലിന്റെ സുഹൃത്തുക്കളെ വിളിച്ച് പരാതി പറഞ്ഞോണ്ടെയിരിക്കും. ബിഗ് ബോസിന്റെ ടൈറ്റിൽ ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണെങ്കിൽ അഖിൽ 100 ജദിവസം ഷോയിൽ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+