Get Updates
Get notified of breaking news, exclusive insights, and must-see stories!

' എന്റെ സാധനങ്ങളെല്ലാം എടുത്തെറിഞ്ഞു, കോസ്റ്റ്യൂം കത്തിച്ചു'; ആ സംഭവത്തെക്കുറിച്ച് ദേവു

ബി​ഗ്ബോസ് സീസൺ 5 വഴക്കും തർക്കവും പിണക്കങ്ങളും ഒക്കെയായി മുന്നോട്ട് പോവുകയാണ്. അല്ലെങ്കിലും തർക്കവും പിണക്കവും ഒന്നുമില്ലാതെ എന്ത് ബിഗ്‌ബോസാണ് അല്ലേ.. ഈ സീസണിലെ വഴക്കിന് തുടക്കമിട്ടത് ദേവു ആയിരുന്നു. തുടക്കം ഇട്ടത് മാത്രമല്ല പിന്നീടങ്ങോട്ട് പല വഴക്കുകളും ദേവു ഉണ്ടാക്കിയിരുന്നു. ദേവുവും വിഷ്ണുവും തമ്മിലാണ് പൊരിഞ്ഞ വഴക്ക് ഉണ്ടായത്. എന്നാൽ മറ്റ് മത്സരാർത്ഥികളെ ഞെട്ടിച്ചുകൊണ്ട് ഇവർ തമ്മിൽ നല്ല സൗഹൃദം ഉണ്ടാവുകയും ചെയ്തു.

വിഷ്ണുവും ദേവും വഴക്ക് മറന്ന് ബെസ്റ്റ് ഫ്രണ്ട്‌സായി. എന്നാൽ പ്രശ്‌നം അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു. ദേവുവും വിഷ്ണുവും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ബിഗ്‌ബോസിലെ ചർച്ചാ വിഷയമായി. അതിന് കാരണം ദേവു വിഷ്ണുവിനോട് കൂടുതൽ പൊസസ്സീവ് ആയതുകൊണ്ടായിരുന്നു.ദേവുവിന്റെ പെരുമാറ്റം വിഷ്ണുവിന് തന്നെ സഹിക്കാൻ വയ്യാത്ത അവസ്ഥയായി.

Bibb boss malayalam311

ഇക്കാര്യം വിഷ്ണു തന്നെ പറയുന്നുമുണ്ട്. ഇപ്പോൾ താൻ ആതെ ബ്ലോക്ക് ആയിപ്പോയിരിക്കുകയാണ് എന്ന് പറയുകയാണ് ദേവു. തന്റെ പഴയ അനുഭവം ദേവു തുറന്നുസംസാരിക്കുന്നുമുണ്ട്. ശോഭയോടാണ് ദേവു സംസാരിക്കുന്നത്. ഈ ചർച്ചയ്ക്കിടയിലും വിഷ്ണുവിനെക്കുറിച്ച് ദേവു സംസാരിക്കുന്നുണ്ട്. എന്നെ എവിടെ കൊണ്ടിട്ടാലും എനിക്ക് സംസാരിക്കാൻ കഴിയും എന്റർടെയ്ൻ ചെയ്യാൻ കഴിയും.

അല്ലാതെ എന്റെ കയ്യിൽ ഒന്നുമില്ല ഡാൻസും കാര്യങ്ങളും ചെയ്തിരുന്ന സമയം ചെയ്തിരുന്നു. നന്നായി ചെയ്തിരുന്നു. സ്‌റ്റേജ് ഫെർഫോമൻസെല്ലാം ചെയ്തിരുന്നു. അതാണ് ഏറ്റവും വലിയ പാപം എന്ന നിലയിൽ എന്റെ എല്ലാ സാധനങ്ങളും എടുത്തെറിയുകയും കോസ്റ്റ്യൂം കത്തിക്കുകയും എല്ലാം ചെയ്തപ്പോൾ എനിക്ക് മടുത്തു. എനിക്ക് ഈ സാധനം ഓർമവരും. അപ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്നില്ല. ഈ ഒരു ഷോയോടെ അതൊക്കെ മാറുമെന്ന് ഞാൻ കരുതി ഞാൻ ശ്രമിച്ചു.

എനിക്ക് അറിയാം, അതൊന്നും ശരി ആവുന്നില്ലെന്ന്. ഇപ്പോൾ ഒരു ബ്ലോക്കിൽ വന്നുനിൽക്കുകയാണ് എന്ന് ശോഭയോട് പറയുന്നു വിഷ്ണുവിന്റെ കാര്യമാണോ എന്ന് ചോദിച്ച ശോഭയോട് വിഷ്ണുവിന്റെ കാര്യം സംസാരിച്ചു പരിഹരിച്ചു ഇപ്പോൾ ഞങ്ങൾ ക്ലോസാണ് എന്നാണ് ദേവു പറയുന്നത്. വിഷ്ണുവുമായി സംസാരിച്ചു. ആദ്യത്തെ ദിവസവും രണ്ടാമത്തെ ദിവസവും സംസാരിച്ചു. ലാലേട്ടൻ വന്ന് ഗെയിമിൽ ശ്രദ്ധിക്കാൻ പറഞ്ഞപ്പോൾ എന്നോട് സംസാരക്കുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നാണ് വിഷ്ണു പറഞ്ഞത് എന്ന് ദേവു പറയുന്നു.

അതേസമയം ദേവുവിന് തന്റെയടുത്തുള്ള പൊസസ്സീവിനസ്സിനെക്കുറിച്ച് ശ്രുതിയോട് വിഷ്ണു പറയുന്നുണ്ട്. ​ഗോപുവിനോട് മിണ്ടാനും അവളെ കേൾക്കാനുമൊക്കെ താൻ തയ്യാറാണ് പക്ഷേ പൊസസ്സീവിനസ്സ് തനിക്ക് പ്രശ്നമാകുന്നു എന്ന രീതിയിലാണ് വിഷ്ണു സംസാരിച്ചത്. ദേവുവിന്റെയും വിഷ്ണുവിന്റേയും വിഷയം ബി​ഗ്ബോസിൽ ചർ‌ച്ച ആയതോടെ ദേവു കാര്യങ്ങൾ വിശദമാക്കുന്നുണ്ട്.

തന്റെ ഈ വിഷയം ആരെയൊക്കയോ ബാധിക്കുമെന്നും ആരോടൊക്കെ താൻ മറുരപടി പറയണമെന്നും ദേവു പറയുന്നു. അത് ആരെയൊക്കെ ബാധിക്കും, ആരോടൊക്കെ ഉത്തരം പറയണം. പൊന്നു, ഫാസിനോ അമ്മ അമ്മ അച്ഛൻ.ഞാൻ, ഞാൻ എന്നോട് തന്നെ ഉത്തരം പറയേണ്ടിവരും. എന്തുണ്ടായാലും തുറന്നുപറയും ട്രാൻസ്പെരന്റ് ആവുമെന്ന് പറയുന്ന ദേവുവിന് ഇവിടെ ഉത്തരം കൊടുക്കാൻ പറ്റുന്നില്ല.

ദേവുവിന് ചെയ്യാൻ പറ്റുന്നത് മാറ്റമാണ്. എന്നെ വിശ്വസിക്കു. ‍ഞാൻ താഴേക്ക് പോകില്ല. ഞാൻ വേറൊന്നും ചിന്തിച്ചിട്ടിസ്സ. അത് നല്ല സൗഹൃദമാണെന്ന് തോന്നി മുന്നോട്ട് കൊണ്ടുപോകാമെന്ന് വിചാരിച്ചു. പലരുമായിട്ടും സംസാരിച്ച് കണക്ഷൻ മനസ്സിലാക്കി. ശരിയാണ് ദേവു പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+