Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണു മാരാരെ പിന്നില്‍ നിന്നും കുത്തി': എല്ലാ കൃത്യമായ പ്ലാനിങ്, ഇനിയും ആവർത്തിക്കും, എന്തുകൊണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 59 -ാം എപ്പിസോഡ് ഏറെ നാടകീയമായ സംഭവ വികാസങ്ങളോടെയാണ് കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുന്നത്. സീസണിലെ ഏറ്റവും ശക്തമായ ഗ്രൂപ്പെന്ന് കരുതപ്പെടുന്ന അഖില്‍ മാരാർ-ഷിജു-വിഷ്ണു ത്രയത്തിനുള്ളില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയിരിക്കുന്നു. തുടക്കം മുതല്‍ തന്നെ ഒരുവിഭാഗം പ്രേക്ഷകർ പ്രവചിച്ചിരുന്ന കാര്യമായിരുന്നു ഇത്തരമൊരു വിള്ളലെങ്കിലും അത് ഇത്രവേഗം സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

ഈ ആഴ്ച്ചത്തെ വീക്കിലി ടാസ്കില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടാം സ്ഥാനം നേടി ക്യാപ്റ്റന്‍സി ടാസ്കില്‍ എത്താനുണ്ടായ തന്റെ അവസരം ഇല്ലാതാക്കിയെന്ന് ആരോപിച്ചാണ് അഖില്‍ വിഷ്ണുവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതോടെ റിനോഷും അനിയന്‍ മിഥുനും ക്യാപ്റ്റന്‍സി ടാസ്കില്‍ ഇടം പിടിക്കുകയും ചെയ്തു. വിഷ്ണു തനിക്കെതിരെ മനപ്പൂർവ്വം കരുക്കള്‍ നീക്കിയതാണെന്നും ഇനി അവനുമായി ഒരു കൂട്ടുകെട്ടിന് സാധ്യമല്ലെന്നുമാണ് ഇതേ തുടർന്ന് അഖില്‍ മാരാർ വ്യക്തമാക്കി.

bigboss

മറുവശത്ത് വിഷ്ണുവാകട്ടെ താന്‍ അത്തരമൊരു ഉദ്ദേശം മനസ്സില്‍ വെച്ചിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്. നമ്മുടെ ഗ്രൂപ്പിന്റെ ഏകാധിപത്യം എന്ന ഒരു ചിന്ത പുറത്ത് ഉണ്ടാവും, അത് നെഗറ്റീവ് ഇമേജിന് കാരണമാവും, അതിനാലാണ് താന്‍ അനിയന്‍ മിഥുനെ രണ്ടാം സ്ഥാനത്തേക്ക് നിർദേശിച്ചതെന്നും വിഷ്ണും അവകാശപ്പെടുന്നു. ഫലത്തില്‍ ആകെപെട്ടിരിക്കുന്ന അവസ്ഥയിലായത് ഗ്രൂപ്പിലെ മൂന്നാമനായ ഷിജുവാണ്. വിഷമം താങ്ങാനാവാതെ അദ്ദേഹം പൊട്ടിക്കരയുന്നതും ഇന്നലെ കണ്ടു.

അതേസമയം, ഇതെല്ലാം വിഷ്ണുവിന്റെ കൃത്യമായ തന്ത്രമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പത്രസമ്മേളനം കഴിഞ്ഞതോടെ കൂടി ഗ്രൂപ്പ് കളി കൊണ്ട് ഇനി അധികം പ്രയോജനം ഉണ്ടാകില്ലെന്ന് വിഷ്ണുവിന് മനസ്സിലായി. അതാണ് ഇപ്പോള്‍ പ്രതിഫലിക്കുന്നതെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അടുത്തു നടന്ന നോമിനേഷൻ പ്രക്രിയയിൽ തന്നെ വിഷ്ണു സെറീന, റനീഷ എന്നിവരെ കൂട്ട് പിടിച്ചു, എന്നിട്ട് സ്വയം നോമിനേഷനിൽ വന്നു. അതോടെ സെറീന-റെനീഷ എന്നിവരുടെ വീട്ടിനുള്ളിലെ പിന്തുണ വിഷ്ണു ഉറപ്പിക്കുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

vishnu

കഴിഞ്ഞ ദിവസങ്ങളിലെ സെറീന-റനീഷ എന്നിവർ പലപ്പോഴായി വിഷ്ണുവിന് കൊടുക്കുന്ന പിന്തുണ എങ്ങനെയുണ്ടായി എന്ന് ആലോചിച്ചാൽ വിഷ്ണു കളിച്ച ഗെയിം ആർക്കും മനസിലാകും. കഴിഞ്ഞ ദിവസം നടന്ന റാങ്കിങ് ഗെയിമിൽ പോലും തന്ത്രപൂർവം റിനോഷിനെ ഒന്നാമതെത്തിച്ചു. അതോടെ ശക്തനായ റിനോഷിനെ അടുത്ത നോമിനേഷൻ പ്രക്രിയയിൽ നിന്നും മാറ്റി. മാരാർ-റിനോഷ് എന്നിവർക്കാണ് പുറത്തധികം പിന്തുണ എന്ന് വൈൽഡ് കാർഡുകൾ വഴി അറിഞ്ഞ വിഷ്ണു ഇവരിൽ ഒരാൾ ഇല്ലാത്ത നോമിനേഷൻ പ്രക്രിയ ആയിരിക്കും സ്വാഭാവികമായും ആഗ്രഹിക്കുന്നത്.

അതിനുശേഷം അഖിലിന്റെ ഫാൻ ബേസിന്റെ ഒരു വോട്ട് പങ്ക് വാങ്ങാൻ സാധ്യതയുള്ള ഷിജുവിനെ തന്ത്രപൂർവം ഒഴിവാക്കാൻ മിഥുനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നു. റിനോഷ്, മിഥുൻ എന്നിവരെ ഒന്നും രണ്ടും സ്ഥാനത്തേക്ക് ആദ്യം പറയുന്നത് വിഷ്ണു ആണെന്നത് ശ്രദ്ധിക്കണം. കൃത്യമായ മൈൻഡ് ഗെയിം ആണ് വിഷ്ണു കളിക്കുന്നത്‌. അളന്ന് മുറിച്ചുള്ള നീക്കങ്ങൾ ആണ് ഇനി വിഷ്ണുവിൽ നിന്ന് പ്രേതീക്ഷിക്കേണ്ടത്. മാരാരും റിനോഷും ഒക്കെ അത് തിരിച്ചറിയുമ്പോൾ ചിലപ്പോൾ വൈകിയേക്കുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടുന്നു.

 akhibiggboss

അതേസമയം, അടുത്ത ആഴ്ച ഷിജു നോമിനേൻഷനിൽ ഉണ്ടെന്നു മനസ്സിൽ വച്ചു ഇത്തവണ വീട്ടിലുള്ളവർ മാരാരേയും വിഷ്ണുവിയും കൂടി നോമിനേറ്റ് ചെയ്യാൻ എല്ലാ സാധ്യതയും കാണുന്നുവെന്ന അഭിപ്രായവും ശക്തമാണ്. അങ്ങനെ വോട്ട് സ്പ്ളിറ്റു ചെയ്തു പോവാതെ വിഷ്ണുവോ ഷിജുവോ പുറത്താവുകയും ചെയ്യും. ഇത് പബ്ലിക് ആയി പേര് പറയാതെ തന്നെ റിനോഷും മിഥുനും മനസ്സിൽ കണക്കു കൂട്ടുകയും സൂചനകൾ കൈ മാറുകയും ചെയ്യുന്നുണ്ട്. പേരുകൾ പറഞ്ഞാൽ ലാലേട്ടൻ വീക്കെൻഡ് എപ്പിസോഡിൽ ചോദിച്ചേക്കും. അങ്ങനെ പ്ലാൻ തകിടം മറിയും എന്ന വിചാരം രണ്ടു പേർക്കും ഉള്ള പോലെ തോന്നുന്നു.

വിഷ്ണു ഒരു മൈൻഡ് പ്ലയെർ ആണെന്ന ഇമേജ് ആണ് പുറത്തെന്നും, അതുകൊണ്ട് മൂന്ന് പേരും ഒരുമിച്ച് നോമിനേഷൻ വന്നാൽ താൻ പുറത്താക്കുമെന്ന ഭയവും ഷിജുവിന് ഉണ്ട്. മെന്റലി ബ്രേക്ക്‌ ഡൗൺയി കരഞ്ഞു മാറി കിടന്നതു ഇത് കൊണ്ട് കൂടിയാണ്. അടുത്ത ആഴ്ച ഞാൻ വീട്ടിൽ പോകുവാണ് എന്നൊക്കെ ജുനൈസ് നോടും പറയുന്നുണ്ടാരുന്നു, കണ്ടറിയാം. എന്തായാലും ഇന്നത്തെ എപ്പിസോഡ് പൊളിട്ടും. ഇത് വരെ കണ്ടതില്‍ വെച്ച് ഇനി അങ്ങോട്ട് ഗെയിം ചേഞ്ച്‌ന്റെ തുടക്കം ഇവിടുന്നു ആയിരിക്കും. ഏതൊക്കെ ഗാങ് വാഴും വീഴും എന്നു കണ്ടറിയാമെന്നും പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+