Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷക്ക് കപ്പ് മേടിച്ചു കൊടുത്ത അതേ പിആർ ആളുകളാണ് റെനീഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത്'; വിമർശനം, കുറിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ടോപ് ഫൈവിൽ ആരൊക്കെ എത്തും എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ സജീവമാണ്. ഈ ചർച്ചകളിലെല്ലാം തന്നെ സാധ്യത കൽപ്പിക്കുന്ന പേരുകളിൽ ഒന്ന് സീരിയൽ താരം കൂടിയായ റെനീഷ റഹ്മാന്റേതാണ്. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുകയും തന്റെ നിലപാടുകൾ പങ്കുവെയ്ക്കുകയും ചെയ്യുന്ന മത്സരാർത്ഥിയാണ് റെനീഷയെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ഫിസിക്കൽ ടാസ്കുകളിലും റെനീഷ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ബിഗ് ബോസിൽ ടോപ് 5 ൽ വരാൻ റെനീഷയേക്കാൾ യോഗ്യതയുള്ള മറ്റ് വനിതാ മത്സരാർത്ഥികൾ ഉണ്ടെന്നാണ് ഒരു ബിഗ് ബോസ് ആരാധകന്റെ അഭിപ്രായം. ഇതുവരെ പുറത്തിറങ്ങിയ സ്ത്രീ മത്സരാർത്ഥികൾ പുറത്താവാൻ കാരണം റെനീഷയുടെ പിആർ ആണെന്നും ആരാധകൻ വിമർശിക്കുന്നു. ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ

reneesha-

'ഇത് എന്തൊരു വിരോധാഭാസമാണ് എന്ന് നിങ്ങൾ ഒന്ന് ചിന്തിക്കുക. മോഹൻലാൽ സാർ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ട് എന്ന് വിചാരിക്കുന്നു.മോഹൻലാൽ സാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:- പി ആർ വർക്കിംഗ് പ്രലോഭനത്തിൽ വീഴാതെ, ഈ ബിഗ് ബോസ് ഹൗസിൽ നിൽക്കാൻ അർഹത ഉണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്ന യഥാർത്ഥ മത്സരാർത്ഥികളെ നിങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്ന്.നിങ്ങളുടെ ഓരോ വോട്ടുകൾ ചെയ്യുമ്പോഴും അത് അർഹത ഉള്ളവർക്കാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക എന്നും പറഞ്ഞു.

കഴിഞ്ഞ ബിഗ് ബോസ് ഫോർ സീസണിൽ പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ നിന്ന ഒരാളെ 70 ദിവസം വരെ പിആർ ടീമുകൾ നിലനിർത്തി എഴുപതാമത്തെ ദിവസം മറ്റൊരാൾ വന്ന് അയാളെ അങ്ങ് ഇറക്കി. അയാൾ ഇറങ്ങിയതിനു ശേഷം അയാളുടെ പിആർ ടീമിനെ വരെ കബളിപ്പിച്ച് മറ്റൊരു പിആർ ടീം തീർത്തും അർഹതയില്ലാത്ത ഒരാൾക്ക് കപ്പ് മേടിച്ചു കൊടുത്തു ,പണത്തിന്റെ ബലത്തിൽ മാത്രം.

കഴിഞ്ഞ സീസണിൽ കപ്പ് ഉയർത്തേണ്ടത് ദിൽഷ അല്ല എന്നുള്ള അഭിപ്രായമുള്ളവരാണ് ഭൂരിപക്ഷം ആളുകളും അതാണ് സത്യവും.ഇനി നമുക്ക് കാര്യത്തിലേക്ക് വരാം കഴിഞ്ഞ സീസണിൽ ദിൽഷയ്ക്ക് കപ്പ് മേടിച്ചു കൊടുത്ത അതേ പി ആർ വർക്കുകൾ ചെയ്യുന്നവര് ആണ് ഈ സീസണിൽ റെനീഷയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്നത്. റെനീഷ സത്യത്തിൽ ബിഗ് ബോസ് ഹൗസിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ?

റെനീഷയെക്കായി എന്തുകൊണ്ടും മികച്ച മത്സരാർത്ഥികൾ ആണ് നാദിറ, സെറീന, ശോഭ. എന്നാൽ റെനീഷയും റെനീഷയ്ക്ക് വേണ്ടി പുറത്ത് പി ആർ വർക്ക് ചെയ്യുന്നവരും ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ പണത്തിന്റെ ബലത്തിൽ ഒരു വിജയം നേടിയെടുക്കാനാണ്. അങ്ങനെ നേടിയവരാരും വിജയിച്ച ചരിത്രമില്ല. അർഹതയില്ലാത്ത വിജയം നേടിയെടുത്താൽ അതൊരു വിജയമായി കാണാൻ സാധിക്കില്ല.

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് കേട്ടിട്ടുണ്ടോ. കള്ളത്തരങ്ങളിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങൾ എല്ലാം തകർന്നുവീണിരിക്കും ഉറപ്പായും. പി ആർ വർക്ക് ഏറ്റെടുത്ത സഹോദരങ്ങളേ അർഹതപ്പെട്ട ഒരു മത്സരാർത്ഥിയുടെ മനസ്സ് വേദനിപ്പിച്ച് നിങ്ങൾ നേടിക്കൊടുക്കാൻ പോകുന്ന ഈ വിജയം ഒരിക്കലും ഒരു വിജയമല്ല.‌

ബിഗ് ബോസ് ഹൗസിൽ നിന്നും ഇതുവരെ പുറത്തിറങ്ങിയ സ്ത്രീ മത്സരാർത്ഥികൾ എന്തുകൊണ്ടും റെനീഷയെക്കാശ്‍ മികച്ച മത്സരാർത്ഥികൾ ആണ്.അവർ പുറത്തായിട്ടുണ്ട് എങ്കിൽ അവരുടെ പുറത്താക്കലിന് റെനീഷായുടെ പിആർ വർക്കേഴ്സ് മാത്രമാണ് കാരണം. ഈ പാപമെല്ലാം നിങ്ങൾ എവിടെ കൊണ്ടുപോയി തീർക്കും.

ദുഷ്ടനെ പന പോലെ വളർത്തും, അവസാനം കടയ്ക്കൽ വെട്ടി താഴെ ഇട്ടിരിക്കും. ഒരുപാട് അഹങ്കരിക്കരുത്, അഹങ്കാരത്തിന് താഴെ സമ്മാനം ഉണ്ട് എന്ന് ഓർക്കണം.റെനീഷ ടോപ് ഫൈവിൽ വന്നാൽ അത് റെനീഷ യുടെ വിജയം അല്ല പണം കൊടുത്ത് നേടിയെടുത്ത ഒരു വിജയമായി മാത്രമേ കാണാൻ സാധിക്കൂ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+