'റോബിന്റെ അലറലിൽ വീണു, അയാളുടെ മുഖം മൂടി തകർന്ന് വീണു, ഇനി മുൻകരുതൽ വേണം'; കുറിപ്പ്
കൊച്ചി: പുതിയൊരു ബിഗ് ബോസ് സീസണിന് തുടക്കമായിരിക്കുകയാണ്. 18 പേർ മത്സരാർത്ഥികളായെത്തിയ ഈ സീസണിൽ തുടക്കം മുതൽ തന്നെ കടുത്ത മത്സരങ്ങളാണ് മത്സരാർത്ഥികൾ പുറത്തെടുക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ടാസ്കിനിടയിൽ അടിപൊട്ടുന്ന സാഹചര്യവും ഉണ്ടായി. മത്സരം ആദ്യ ഘട്ടത്തിൽ തന്നെ മുറുകിയെങ്കിലും മത്സരാർത്ഥികളെ കുറിച്ചുള്ള വ്യക്തമായൊരു ചിത്രം ഉണ്ടാക്കാൻ ഉള്ള സമയമായിട്ടില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
കുറഞ്ഞത് ഒരു മാസം കഴിഞ്ഞാൽ മാത്രമേ മത്സരാർത്ഥികളുടെ യഥാർത്ഥ ഗെയിം പ്ലാനും സ്ട്രാറ്റജിയുമൊക്കെ തെളിഞ്ഞ് വരികയുള്ളൂവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും മുൻ സീസണുകളിലേത് പോലുള്ള അബദ്ധങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകനായ റൂമി ലൊവാൽ. ബിഗ് ബോസ് മലയാളം ഒഫീഷ്യൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പ്രേക്ഷകർ ഇനി ഷോ കാണുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും പറയുന്നുണ്ട്. വായിക്കാം.

'ബിഗ് ബോസ് തുടങ്ങി ആയി 3 ദിവസം ആകുന്നു. ഇത് വരെ ഉള്ള സീസൺസിനെ മുൻനിർത്തി ഒരു അനാലിസിസും മുൻ വർഷങ്ങളിൽ ഭൂരിപക്ഷം വരുന്ന പ്രേക്ഷകർക്ക് ഉണ്ടായ തെറ്റുകൾ ഇതിൽ ഉണ്ടാവാതെ ഇരിക്കാൻ മുൻകരുതലിന് എന്ത് വേണം എന്നും പറയാം..ആദ്യത്തെ സീസണിൽ നല്ല ഗെയിം കളിച്ച രഞ്ജിനി ഹരിദാസ്, അനൂപ് നെ ഒക്കെ നേരത്തെ പറഞ്ഞയച്ചത് കാരണം അവസാന ഭാഗങ്ങളിൽ നല്ല കോമ്പറ്റീഷൻ കാണാൻ സാധിച്ചില്ല.
പകരം പേർളി, ശ്രീനിഷ് പ്രണയം ആയിരുന്നു ഭൂരിഭാഗം എപ്പിസോഡ്സിൽ കണ്ടത്. നല്ല മത്സരാർത്ഥികൾ അത് നിങ്ങളുടെ ഇഷ്ട മത്സരാർത്ഥിക്ക് എതിരെ നിൽക്കുന്ന ആൾ ആണെങ്കിലും വെറുതെ ഡീഗ്രേഡ് ചെയ്യാതിരിക്കുക ശക്തരായ മത്സരാർത്ഥികളെ അവസാനം വരെ നിലനിർത്തണം.
സെക്കന്റ് സീസണിൽ രജിത്തിന് ചുറ്റും ആയിരുന്നു കറങ്ങിയത്. രജിത് ന്റെ ഒറ്റപ്പെടൽ ഗെയിമിൽ പ്രേക്ഷകർ വീണപ്പോ പുള്ളിക്ക് കുറെ ഫാൻസിനെ കിട്ടി. യാതൊരു എന്റെർടെയിൻമെന്റും തരാത്ത വെറും ഒറ്റപ്പെടൽ മാത്രം വച്ചു ഫാൻസിനെ കൂട്ടുന്ന മത്സരാർത്ഥികൾക്ക് പിന്തുണ നൽകാതെ ഇരിക്കുക.

മൂന്നാമത്തെ സീസണിൽ കുറെ കണ്ണീരും കിനാവും ആയിരുന്നു എങ്കിലും പല
ടാസ്കിലും എന്റെർടെയിൻമെന്റ് ഉണ്ടായിരുന്നു.. ഫിറോസ്-സജ്ന, മണിക്കുട്ടൻ പോലെ കിടിലൻ മത്സരാർത്ഥികളും ഉണ്ടായിരുന്നു. എങ്കിലും സഹതാപം കാരണം പലരും ഫൈനലിൽ എത്തുന്നതും നമ്മൾ കണ്ടു. പ്രാരാബ്ദ കണ്ണീർ കാണിച്ചു വോട്ട് നേടുന്നവരെ ആദ്യം തന്നെ പുറത്താക്കി വിടുക.
നാലാമത്തെ സീസണിൽ നല്ല മത്സരാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും റോബിന്റെ അലറൽ പിആറിൽ വീണ പ്രേക്ഷകർ അയാൾക്ക് അമിത പിന്തുണ കൊടുത്തു പുള്ളിയുടെ കൂടെ പ്രണയം നടിച്ചു നിന്ന ദിൽഷയെ വിജയിപ്പിച്ചു. ഒരു ഗെയിമും ജയിക്കാത്ത സൂരജ്, ലോ ലെവൽ പരദൂഷണം കളിച്ച ധന്യ, ലക്ഷ്മിപ്രിയ ഒക്കെ ഫൈനൽ വന്നത് തന്നെ പ്രേക്ഷകർ എന്ത് മാത്രം തെറ്റിദ്ധരിക്കപ്പെട്ടു എന്നതിന് ഉദാഹരണം.
റോബിൻ പിആർ വർക്ക് കൊണ്ട് ഉണ്ടാക്കിയ ഫെയ്ക്ക് മുഖംമൂടി പുറത്ത് ഇറങ്ങിയതിന് ശേഷം തകരുന്നതും നമ്മൾ കണ്ടു... ഇത് പോലെ ടോക്സിക് ആയ ആളുകളെ സപ്പോൾട്ട് ചെയ്യാതെ ഇരിക്കുക. ഇങ്ങനെ ഉള്ളവർക്ക് പിന്തുണ കൊടുത്തു സമൂഹത്തിലേക്ക് കൊണ്ട് വരുന്നത് നമ്മൾ സമൂഹത്തോട് ചെയ്യുന്ന ക്രൂരത ആണ്.
എന്റെ പോയിന്റ് ഇത്രയേ ഉള്ളു. പ്രാരാബ്ദം കാണിച്ചു വോട്ട് പിടിക്കുന്നവരെ, ടോക്സിക് ആയ ആൾക്കാരെ, ഒറ്റപ്പെടൽ നാടകം കാണിക്കുന്ന ആൾക്കാരെ, പ്രണയ നാടകം കാണിക്കുന്നവരെ പരദൂഷണക്കാരെ, ഒക്കെ ഒഴിവാക്കി. നന്നായി ഗെയിം കളിക്കുന്ന നല്ല ഒരു വ്യക്തിയെ തിരഞ്ഞെടുക്കുക'












Click it and Unblock the Notifications