Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനുമായി എന്നെ താരതമ്യം ചെയ്യല്ലേ... ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'; വിഷ്ണു പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആരും പ്രതീക്ഷിക്കാത്ത എവിക്ഷനായിരുന്നു വിഷ്ണു ജോഷിയുടേത്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്ന വിഷ്ണു 84-ാം ദിവസമാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താകുന്നത്. പുറത്തായതിന് പിന്നാലെ വലിയ സ്വീകരണമാണ് വിഷ്ണുവിന് ലഭിച്ചിരുന്നത്. ഇതിന് മുന്‍പ് സീസണില്‍ നിന്ന് എവിക്ട് ആയ മത്സരാര്‍ത്ഥികളേക്കാളും പിന്തുണ വിഷ്ണുവിനുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച സ്വീകരണം.

വിഷ്ണുവിന് ലഭിക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണന് ലഭിച്ച സ്വീകരണത്തിന് സമാനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. റോബിനുമായി തന്നെ താരതമ്യം ചെയ്യരുത് എന്നാണ് വിഷ്ണു പറയുന്നത്.

vishnu joshy

വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഇത്രയും ക്രൗഡ് ഞാന്‍ പ്രതീക്ഷിച്ചില്ല. കുറച്ചൊക്കെ ആഗ്രഹിച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് കയറിയത്. കുറച്ച് പേര്‍ നമ്മളെ തിരിച്ചറിയണം എന്ന ചിന്തയോടെയാണ് ഉള്ളിലേക്ക് പോയത്. പക്ഷെ ആള്‍ക്കാര്‍ എന്നെ ഞെട്ടിച്ച് കളഞ്ഞു. ഇത്രയും പേര്‍ എന്നെ സ്വീകരിക്കാന്‍ നില്‍ക്കും എന്ന് കരുതിയില്ല. ഭയങ്കര സന്തോഷമുണ്ട്. മനസും കണ്ണും ഒരുപോലെ നിറഞ്ഞ നിമിഷമായിരുന്നു അത്. വിമാനത്താവളത്തില്‍ വെച്ച് തന്നെ ശബ്ദമൊക്കെ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

ഞാന്‍ വീട്ടിലെത്തുമ്പോള്‍ നല്ല മഴയായിരുന്നു. എന്നാല്‍ മഴയൊന്നും വകവെക്കാതെ ഒരുപാട് പേര്‍ വീട്ടിലെത്തിയിരുന്നു. സങ്കടവും സ്‌നേഹവും ഒരുപോലെ ഉണ്ടായിരുന്നു. എന്നെ കാണാന്‍ വേണ്ടി മഴ നനഞ്ഞ് നില്‍ക്കുകയാണല്ലോ എന്ന് തോന്നിയിരുന്നു. ജുനൈസിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമ്മുടെ വീട്ടിനടുത്ത് ഇഷ്ടം കൊണ്ട് നമ്മളെ ചൊറിയുന്നവരുണ്ടാകും. അതിനാല്‍ ജുനൈസിനെ എനിക്ക് ഇഷ്ടമായിരുന്നു.

ഞാന്‍ കളിയാക്കുമ്പോഴും അവന്റെ റിയാക്ഷന്‍ കാണാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. എവിക്ഷന്‍ എന്നെ തകര്‍ത്തിട്ടൊന്നുമില്ല. എവിക്ടായപ്പോള്‍ അയ്യോ ഔട്ടായോ എന്നൊരു ഫീല്‍ ഇതുവരെ എനിക്ക് വന്നിട്ടില്ല. പക്ഷെ ഞാന്‍ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ വീഴ്ചകളായിരിക്കാം ഔട്ടായി പോകാനുള്ള കാരണം. പക്ഷെ അതോര്‍ത്ത് സങ്കടപ്പെട്ടില്ല. 84 ദിവസം വളരെ പോസിറ്റീവായിട്ട് തന്നെയാണ് നിന്നത്.

പറയാനുള്ളത് പറഞ്ഞും ചെയ്യാനുള്ളത് ചെയ്തും തന്നെയാണ് അവിടെ നിന്നിട്ടുള്ളത്. ഒറ്റ വീക്കിലും ഞാന്‍ പെട്ടി പാക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. അവസാനം ബിഗ് ബോസ് നോട്ടീസ് അയക്കാന്‍ തുടങ്ങി. എല്ലാവരും ശരിക്ക് പെട്ടി പാക്ക് ചെയ്യണം എന്ന് പറഞ്ഞിട്ട്. ക്യാപ്റ്റന്‍ അതുറപ്പ് വരുത്തണം എന്ന് പറഞ്ഞ് നോട്ടീസ് അയച്ചു. അപ്പോള്‍ ജസ്റ്റ് ഞാന്‍ പെട്ടി ഒന്ന് സെറ്റ് ചെയ്ത് വെക്കും. ബിഗ് ബോസ് എന്നത് റിയാലിറ്റി ഗെയിം ഷോ ആണല്ലോ.

അതില്‍ ഞാന്‍ എന്റെ 200 ശതമാനവും കൊടുക്കുന്നുണ്ട്. റോബിനും ഞാനും രണ്ട് രീതിയില്‍ ഗെയിം കളിച്ച് വന്നവരാണ്. റോബിന്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഗെയിം കളിച്ചു. റോബിന് നല്ല സ്വീകാര്യത ലഭിച്ചു. ഞാന്‍ വിഷ്ണു ജോഷി വേറെ തട്ടിലാണ് നില്‍ക്കുന്നത്. ഞാന്‍ എന്റേതായ ഗെയിം കളിച്ചു. എനിക്കും എന്റേതായ സ്വീകാര്യത ലഭിച്ചു.

പ്രേക്ഷക സ്വീകാര്യത ലഭിച്ചെങ്കിലും ഞാനും റോബിനും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. റോബിന്‍ രാധാകൃഷ്ണന്‍ വേറെ വിഷ്ണു ജോഷി വേറെ. അത് ഒരുമിച്ചാക്കരുത്. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്വീകാര്യത ഒരുപോലെയാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. പക്ഷെ രണ്ട് പേരുടെ ഗെയിമും ആശയങ്ങളും ഒരുപാട് വ്യത്യാസമുണ്ട്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+