മാരാരുടെ രീതി ഇത്തിരി റോംഗ് തന്നെയാണ്... എല്ലാവര്‍ക്കും അതിനോട് യോജിക്കാന്‍ പറ്റില്ല; ലച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയായിരുന്നു ലച്ചു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ലച്ചുവിന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പാതിവഴിയില്‍ പിന്‍മാറേണ്ടി വന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ലച്ചു പലപ്പോഴും മെഡിക്കല്‍ റൂമിലായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ വിശ്രമങ്ങളിലൂടെ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് ലച്ചു ഇപ്പോള്‍.
ഇതിന് പിന്നാലെ അഖില്‍ മാരാരെ കുറിച്ച് ലച്ചു പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഖില്‍ മാരാരിന്റെ സംസാര രീതി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതല്ല എന്നാണ് ലച്ചു പറയുന്നു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലച്ചുവിന്റെ പ്രതികരണം. മാരാരെ എത്ര ഉപദേശിക്കാന്‍ നോക്കിയാലും കാര്യമില്ല എന്നും ലച്ചു പറയുന്നു. ലച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

മാരാരുടെ ചില തമാശകള്‍ സ്ത്രീ വിരുദ്ധമാണ്. മെയില്‍ ഷോവനിസ്റ്റ് ആണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടല്ല എന്നായിരുന്നു മാരാര്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. പക്ഷെ സംസാരിക്കുമ്പോള്‍ ആള്‍ ടോണ്‍ ശ്രദ്ധിക്കുന്നില്ല. അത് ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ടോണ്‍ അല്ല. അത് ആളിന്റെ കൊളോക്കിയല്‍ ടോണ്‍ ആയിരിക്കാം. സംസാരിക്കുന്ന രീതി അങ്ങനെ ആയിരിക്കാം.
അവിടത്തെ ആള്‍ക്കാര്‍ക്ക് അത് ഒക്കെ ആയിരിക്കാം. പക്ഷെ ഇത്രയും വലിയ നാഷണല്‍ ടെലിവിഷനില്‍ വന്ന് സംസാരിക്കുമ്പോള്‍ ഒത്തിരി കൂടി ശ്രദ്ധ വേണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട് പുള്ളിയുടെ അടുത്ത്. പിന്നെ ഞാന്‍ കൂടുതല്‍ അങ്ങോട്ട് ഇടപെടാന്‍ നിന്നിട്ടില്ല. പുള്ളിക്ക് എന്താണ് ശരി എന്ന് തോന്നുന്നത് എങ്കില്‍ അതില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ്. നമ്മള്‍ എത്ര പറഞ്ഞ് ഉപദേശിക്കാന്‍ നോക്കിയാലും കാര്യമില്ല.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
അത് മനസിലാക്കി കഴിഞ്ഞപ്പോള്‍ ഞാന്‍ അങ്ങോട്ടേക്ക് അധികം പോകാനും നിന്നിട്ടില്ല. നമ്മള്‍ ഒരു ചുമരില്‍ നോക്കി സംസാരിച്ചാല്‍ ഒരു ഗുണവും ഉണ്ടാകില്ലല്ലോ. അതുപോലെയാാണ് പുള്ളിയുടെ അടുത്ത് സംസാരിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്. ഇതിന് മുന്‍പ് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട് അഖിലേട്ടന്റെ ചിന്താഗതി ഇത്തിരി റോംഗ് ആണെല്ലോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ പുള്ളി പാവം മനുഷ്യനാണ് അത് ഓക്കെയാണ്.
എന്നാല്‍ ഇപ്പോഴും സ്റ്റീരിയോടൈപ്പ്‌സൊക്കെ വിചാരിച്ച് നില്‍ക്കുന്നയാളാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബിഗ് ബോസിന്റെ ഹിസ്റ്ററിയില്‍ ടോക്‌സിക് ആയിട്ടുള്ള ആളുകളെയാണ് പ്രൊമോട്ട് ചെയ്തിട്ടുള്ളത് എന്നത് ശരിയാണ്. അതിന് കാരണം എനിക്ക് തോന്നിയത് ടോക്‌സിക് മസ്‌കുലാനിറ്റി ഭയങ്കരമായിട്ട് പുകഴ്ത്തി വെക്കുന്ന ആള്‍ക്കാരൊക്കെയാണ്. ടോക്‌സിക്ക് മസ്‌കുലാനിറ്റി കണ്ടാല്‍ ഹായ് ഇതാണ് ആണത്തം, ഇങ്ങനെ നടന്നാല്‍ ആണ് പുരുഷനാകുക എന്നൊക്കെയാണ്.
ഇവര്‍ക്ക് മനസിലായിട്ടില്ല ഒരു മെയില്‍ എന്ന് പറഞ്ഞാല്‍ എന്താണ് എന്നും ഇങ്ങനെ പെരുമാറിയാല്‍ മാത്രമാണ് ഒരാണാവുക എന്ന് എവിടേയും പറഞ്ഞിട്ടില്ല. സിനിമകള്‍ കണ്ട് വളര്‍ന്നിട്ടൊക്കെയായിരിക്കാം അങ്ങനെ വിചാരിക്കുന്നത് എന്നാണ് ലച്ചു അഭിമുഖത്തില്‍ പറയുന്നത്.












Click it and Unblock the Notifications