'കൂടെ നില്ക്കേണ്ടവര് ഉപദ്രവിച്ചു'; സ്വന്തമെന്ന് കരുതിയവരില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നാദിറ
ബിഗ് ബോസ് മലയാളം സീസണ് 5 ലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് നാദിറ മെഹ്റിന്. ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന നാദിറ ഈ സീസണില്‍ ആദ്യമായി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച വ്യക്തിയായിരുന്നു. എന്നാല്‍ ഏഴേമുക്കാല്‍ ലക്ഷം രൂപയുടെ പണപ്പെട്ടിയുമായി ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നാദിറ മടങ്ങുകയായിരുന്നു.
നാദിറയുടെ ഈ തീരുമാനത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു. ബിഗ് ബോസ് കാരണം ഇടഞ്ഞ് നിന്ന കുടുംബത്തിലേക്ക് തിരികെ എത്താനും നാദിറയ്ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് നാദിറ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ സൗഹൃദങ്ങളെ കുറിച്ച് വാചാലയാകുകയാണ് നാദിറ. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് നാദിറ തന്റെ സൗഹൃദങ്ങളെ കുറിച്ച് പറയുന്നത്.

ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് ഏറെ വില കല്പ്പിക്കുന്നൊരാളാണ് താനെന്ന് നാദിറ പറയുന്നു. സുഹൃത്തുക്കള്‍ നമ്മുടെ ഏറ്റവും വലിയ കംഫര്‍ട്ട് സോണാണ് എന്നും താന്‍ താനായി നില്‍ക്കുന്നത് തന്റെ സൗഹൃദ ഇടങ്ങളിലാണ് എന്നും നാദിറ പറയുന്നു. ഒരു മറയുമില്ലാതെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്ന ഇടമാണ് തനിക്ക് സൗഹൃദമെന്നും നാദിറ കൂട്ടിച്ചേര്‍ത്തു.
'റിലേഷന്‍ഷിപ്പില്‍ നമുക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്യം കിട്ടുന്നത് സുഹൃത്തുക്കളോടൊപ്പം നില്ക്കുന്ന സമയത്താണ്. എന്റെ സന്തോഷത്തിലും വിജയത്തിലും ആനന്ദം കണ്ടെത്തുന്നവരാണ് എന്റെ സുഹൃത്തുക്കള്‍. അവര്‍ എപ്പോഴും എനിക്കൊപ്പമുണ്ടാകും', നാദിറ പറയുന്നു. സൗഹൃദത്തില്‍ താന്‍ ഏറ്റവും അധികം ആനന്ദം കണ്ടെത്തുന്നത് യാത്രകള്‍ ചെയ്യുമ്പോഴാണ് എന്നും നാദിറ പറഞ്ഞു.
തങ്ങള്‍ സുഹൃത്തുക്കളെപ്പോഴും ചെറിയ യാത്രകളാണ് നടത്താറുള്ളത് എന്നും നാദിറ പറയുന്നു. ഓരോ യാത്രയിലും ലഭിക്കുന്നത് ഒരു ഫ്രെഷ് ഫീലിങ്ങാണ്. സുഹൃത്തുക്കളുടെ വീടുകളില്‍ രാത്രി തങ്ങുന്നതൊക്കെ എപ്പോഴും നല്ല അനുഭവമാണ് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരുപാട് നിമിഷങ്ങളും സുഹൃത്തുക്കള്‍ സമ്മാനിച്ചിട്ടുണ്ട് എന്നും നാദിറ പറഞ്ഞു.
ആണില്‍ നിന്നും പെണ്ണിലേക്കുള്ള തന്റെ വളര്‍ച്ചാ സമയത്ത് ഏറ്റവും സങ്കടമുണ്ടാക്കിയത് സ്വന്തമെന്ന് കരുതി ഒരുമിച്ചിരുന്ന സുഹൃത്തുക്കളാണ് എന്ന് നാദിറ വെളിപ്പെടുത്തി. താന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ആക്രമിച്ചത് ആണ്‍കുട്ടികളായിരുന്നു എന്നും ക്ലാസ്മുറിയില്‍ തനിക്കൊപ്പം ഉണ്ടാകേണ്ടവരാണ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ വേദനിപ്പിച്ചത് എന്നും നാദിറ പറഞ്ഞു.
വിശ്വസിച്ച് കൂടെ നിന്നിട്ട് ചതിച്ചവരും ജീവിതത്തിലുണ്ടായിട്ടുണ്ട്. ജീവിതം പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠമാണ് അത് എന്നും ഏറ്റവും അടുപ്പമുള്ളവരെന്ന് പറയുന്ന പലരില്‍ നിന്നും തനിക്ക് ദുരനുഭവമുണ്ടായിട്ടുണ്ട് എന്നും നാദിറ പറയുന്നു. ' ഞാന്‍ ഒരു സ്ത്രീയായി മാറിയപ്പോള്‍ കൂടെ നില്‍ക്കുമെന്ന് കരുതിയ പല സുഹൃത്തുക്കളും ഒപ്പം നിന്നിരുന്നില്ല,' അവര്‍ പറയുന്നു. എന്നാല്‍ നല്ല സുഹൃത്തുക്കള്‍ എപ്പോഴും തന്റെ കൂടെ നിന്നിട്ടുണ്ട് എന്നും നാദിറ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications