'ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല'; സൗബിന്‍ ഷാഹിറിനെതിരെ ഒമര്‍ലുലു
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. കൂടാതെ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. ഷൈന്‍ നിഗം സിനിമയുടെ എഡിറ്റിംഗില്‍ ഇടപെടുനെന്നും ശ്രീനാഥ് ഭാസി കൃത്യസമയത്ത് സെറ്റില്‍ എത്തുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇപ്പോഴിതാ സൗബിന്‍ ഷാഹിറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ലുലു.
യുവ താരങ്ങള്‍ക്കാണ് പ്രശ്‌നമെന്നും സമയം വൈകിയാല്‍ മുതിര്‍ന്ന താരങ്ങള്‍ വരെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറുണ്ടെന്ന് ഒമര്‍ലുലു പറയുന്നു. ഹാപ്പി വെഡ്ഡിംഗ് സമയത്ത് സൗബിന്‍ ഫോണില്‍ വിളിച്ചാല്‍ എടുക്കുകയോ ഫോണ്‍ എടുക്കുകയോ ചെയ്യാറില്ലെന്ന് ഒമര്‍ലുലു പറയുന്നു. ഇപ്പോള്‍ വരുന്ന പുതുമുഖങ്ങള്‍ക്കാണ് പ്രശ്‌നമെന്ന് ഒമര്‍ലുലു വ്യക്തമാക്കുന്നു.

സിദ്ദിഖ് ഇക്ക, ഇടവേള ബാബു ചേട്ടന്‍, ഉര്‍വ്വശി ചേചേച്ചി എന്നിവരൊക്കെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ ഷൂട്ടിംഗ് സെറ്റില്‍ വരുന്ന കാര്യം നമ്മളോട് പറയും. അതിന് അനുസരിച്ച് നമ്മള്‍ ഷൂട്ട് ചാര്‍ട്ട് ചെയ്യും. വരുന്ന വഴിക്ക് ബ്ലോക്കുണ്ടായാല്‍ അവര്‍ അത് വിളിച്ചുപറയും. അവരുടെ കമ്മ്യൂണിക്കേഷന്‍ പക്കയാണ്.
എനിക്ക് അധികം അനുഭവമുണ്ടായിട്ടില്ല. ഞാന്‍ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്. പല നടന്മാരും ഫോണ്‍ ചെയ്താല്‍ എടുക്കില്ലെന്ന്. ഹാപ്പി വെഡ്ഡിംഗ് ഷൂട്ട് ചെയ്ത സമയത്ത് സൗബിനുമായി അങ്ങനെയാണ് വിഷയം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല. ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്കോണ്‍ എന്ന സിനിമ നടക്കുകയാണ്, അപ്പോള്‍ സൗബിന്‍ വന്ന് ഡബ്ബ് ചെയ്തോ എന്ന് ഷൈന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ലെന്നും ഒമര്‍ലുലു പറയുന്നു.
ഇതുകൂടാതെ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും ഒമര്‍ലുലു സംസാരിക്കുന്നുണ്ട്. മദ്യം തന്നെ വിപത്താണ്. മദ്യം തന്നെ വിപത്താണ്. മദ്യം വില്‍ക്കുന്നതാരാ. മദ്യം സര്‍ക്കാരാണ് വില്‍ക്കുന്നത്. ഇതിലൊന്നും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. അവനവന്‍ ശ്രദ്ധിച്ചാല്‍ അവനവന് നല്ലത്. അഞ്ചോ ആറോ പെഗ് അടിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു. ആറോ എട്ടോ മാസം തുടര്‍ച്ചയായി ഇങ്ങനെ മദ്യപിച്ച് കഴിഞ്ഞാല്‍ നമ്മള്‍ തീര്‍ന്നു. ലിവറ് ഷവറായി- ഒമര്‍ലുലു പറഞ്ഞു.












Click it and Unblock the Notifications