'ഞാനൊരു ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നടന്നാല്‍ പോരാ, പ്രവൃത്തിയില്‍ കാണിക്കണം'; റിയാസിനെതിരെ രോഷം
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറ്റവും പരിചിതമായ മുഖമാണ് ഹില എന്ന അസ്ല മര്‍ലി. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തന്നെ അസ്ല വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ പങ്കെടുത്തതോടെ ടെലിവിഷന്‍ പ്രേമികള്‍ക്കും അസ്ലയുടെ മുഖം പരിചിതമായി. ഇപ്പോഴിത് അസ്ലയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ സീസണിലെ ബിഗ് ബോസ് താരങ്ങളെ കുറിച്ചുള്ള വീഡിയോയാണ് അസ്ല പങ്കുവച്ചത്.

ബിഗ് ബോസ് താരങ്ങളെ കൂടാതെ റോബിന്റെ കാമുകിയായ ആരതിയെ കുറിച്ചും അസ്ല ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതോടൊപ്പം മത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ കുറിച്ചും താരം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അസ്ലയുടെ വാക്കുകളിലേക്ക്..

ബിഗ് ബോസ് മലയാളം സീസണ് സ്ഥിരമായി കണ്ട ആളല്ലെന്ന് അസ്ല പറയുന്നു. എന്നാല്‍ ഏറ്റവും അവസാനത്തോടെയാണ് കണ്ടത്. അന്ന് എനിക്ക് ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായി തോന്നിയത് റിയാസ് സലീമിനെ ആണ്. ഫെമിനിസത്തെ കുറിച്ചും എല്‍ ജി ബി ടിയെ കുറിച്ചും റിയാസ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി.

റിയാസ് വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം പുറത്തുവന്ന റിയാസിന് പേഴ്സണ്‍ മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം റിയാസിന്റെ ഒരു വീഡിയോ കാണാനുള്ള സാഹചര്യമുണ്ടായി. അതോടെ തനിക്ക് റിയാസിനോടുള്ള ബഹുമാനം പോയെന്ന് അസ്ല പറയുന്നു.

ഫെമിനിസ്റ്റ് എന്നൊക്കെ പറഞ്ഞ ആളില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോയാണത്. ഫെമിനിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുക എന്നത് മാത്രമല്ല, സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുന്നതിനൊപ്പം പുരുഷന്മാരെ ആ രീതിയില്‍ കാണുകയും ചെയ്യണം.

എന്നാല്‍ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള റിയാസ് ആരതി എന്ന പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതാണ് കണ്ടത്. 'ഹു ഈസ് ആരതി പൊടി, അരിപ്പൊടി ഗോതമ്പ് പൊടി എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഹു ഈസ് ദ ഹെല് ഈസ് ഷി' എന്നായിരുന്നു റിയാസിന്റെ ചോദ്യം. 'ആരതി പൊടി ആക്ടറസ് ആണോ, മോഡല്‍ ആണോ, അല്ലെങ്കില്‍ വേറെ എന്തെങ്കിലും തരത്തില്‍ ശ്രദ്ധ നേടിയ ആളാണോ.

മറ്റുള്ളവരുടെ പ്രശസ്തിയില്‍ അറിയപ്പെടുന്ന ആളെ ഒന്നും എനിക്ക് അറിയില്ലെന്നും റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ റിയാസിനെ തെറ്റിയെന്നാണ് അസ്ല പറഞ്ഞത്. റോബിന്റെ നിഴലില്‍ അറിയപ്പെടുന്ന ഒരു സാധാരണ പെണ്‍കുട്ടി അല്ല ആരതി. എനിക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരതിയെ അറിയാമെന്ന് അസ്ല പറഞ്ഞു.

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. ആതിര ടീച്ചര്‍, ആ ടീച്ചര്‍ ഞങ്ങളുടെ ബാച്ചിന് ക്ലാസെടുക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ക്ക് എല്ലാവര്ക്കും ആതിര ടീച്ചറെ അറിയാം. അത്രയും സുന്ദരിയായിരുന്നു ആതിര ടീച്ചര്‍. നന്നായി ക്ലാസ് എടുക്കുകയും ചെയ്യും. അതുകൊണ്ട് കോളേജിലെ എല്ലാവര്ക്കും ആതിര ടീച്ചറെ അറിയാം.

ഈ ആതിര ടീച്ചറുടെ അനിയത്തിയാണ് ആരതി പൊടി. അങ്ങനെയാണ് ആരതിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. വളരെ ഇന്‍സ്പയറിംഗ് ആയി തോന്നിയ പെണ്‍കുട്ടിയാണ് ആരതി. ഈ ചെറിയ പ്രായത്തില്‍ തന്നെ ആരതി സംരഭകയാണ്. സ്വന്തമായി ഒരു ബൊട്ടീക് വിജയകരമായി ആരതി നടത്തുന്നുണ്ട്. അന്നൊക്കെ പാതിരാത്രി ഡിസൈന്‍ വര്‍ക്ക് ചെയ്യുന്ന വീഡിയോ ആരതി പങ്കുവയ്ക്കാറുണ്ടായിരുന്നെന്ന് അസ്ല പറയുന്നു.

അല്ലാതെ റോബിന് വന്നതിന് ശേഷമല്ല, എന്തൊക്കെയാണ് ആരതി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഇതൊക്കെ പണ്ടും ആരതി പങ്കുവച്ചിരുന്നു. അന്ന് വിജയം നേടിയാണ് പെണ്‍കുട്ടിയാണ് ആരതി. അല്ലാതെ റോബിന്റെ നിഴലില്‍ അറിയപ്പെടുന്ന പെണ്‍കുട്ടിയല്ലെന്ന് അസ്ല പറഞ്ഞു. റിയാസ്, ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ് നടന്നാല്‍ പോരാ. അത് പ്രവൃത്തിയില്‍ കാണിക്കണം.

അയാളുടെ വാക്കുകളില്‍ അയാളോട് ഇഷ്ടം തോന്നിയ ആളാണ്. എന്നാല്‍ അയാളുടെ പ്രവൃത്തി കണ്ട് ആ ഇഷ്ടം പോയി. നിങ്ങളുടെ പ്രതികാരത്തിന് ആരതിയെ വലിച്ചിഴക്കുകയാണ് ചെയ്തത്. അത് വളരെ മോശം ആണ്. ഒരു പെണ്ണിനെ പരസ്യമായി അപമാനിച്ചിട്ട് ഫെമിനിസ്റ്റ് ആണെന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് അസ്ല ചോദിക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications