'എന്റെ കണ്ണിന്റെ ചലനം പോലും അവനറിയാം, മാരാരെ അഞ്ച് വര്‍ഷം കണ്ടില്ലെങ്കിലും കുഴപ്പമില്ല'; ഷിജു
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ഷിജു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ ഏറ്റവും സൗഹൃദ നിമിഷങ്ങള്‍ സീസണ് 5 ല്‍ ഉണ്ടായിരുന്നു. അതിന് കാരണക്കാരായത് ഷിജുവും അഖില്‍ മാരാരും ആയിരുന്നു. അഖില്‍ മാരാര്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ഷിജുവായിരുന്നു അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം അഖില്‍ മാരാരുമായുള്ള സൗഹൃദം ഷിജു മുന്നോട്ട് കൊണ്ടുപോയിരുന്നു.
ഇപ്പോഴിതാ മാരാരുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുകയാണ് ഷിജു. 360 റേഡിയോ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷിജുവിന്റെ പ്രതികരണം. ഒപ്പം ബിഗ് ബോസ് ഹൗസില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ഷിജു മനസ് തുറക്കുന്നുണ്ട്. ബിഗ് ബോസിനുള്ളില്‍ ജനറേഷന് ഗ്യാപ് തനിക്ക് നന്നായി അനുഭവപ്പെട്ടിരുന്നു എന്ന് ഷിജു പറയുന്നു. ഷിജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'130 ഓളം ക്യാമറ അവിടെയുണ്ട്. അത് എന്നെ ഒരിക്കലും ബോതേര്‍ഡ് ചെയ്തിട്ടില്ല. എന്നെ ബോതര്‍ ചെയ്തത് എന്നെക്കാള്‍ പ്രായം കുറഞ്ഞ ആള്‍ക്കാരിലേക്കാണ് ഞാന്‍ എത്തിയത് എന്നതായിരുന്നു. ആ ഒരു ജനറേഷന് ഗ്യാപ് എങ്ങനെ ഫില്‍ ചെയ്യാന്‍ പറ്റും എന്നുള്ളതായിരുന്നു ഞാന്‍ നോക്കിയത്. തുടക്കത്തില്‍ ഞാന്‍ ഒരിക്കലും റിയലൈസ് ചെയ്യാത്ത കാര്യങ്ങളാണ് അവിടെ എത്തിയപ്പോള്‍ റിയലൈസ് ചെയ്തത്.
പുറത്ത് ഞാന്‍ എന്റെ പ്രായത്തിലുള്ള ആള്‍ക്കാരുമായിട്ടാണ് ഇടപഴകുന്നത്. പ്രായം കുറഞ്ഞവരുമായി ഇടപെട്ടപ്പോഴാണ് എനിക്ക് ജനറേഷന് ഗ്യാപ്പില്‍ എത്രത്തോളം പ്രശ്നങ്ങള്‍ വരും എന്ന് മനസിലായത്. മൈക്രോഫാമിലി ആകുമ്പോള്‍ ഒരു വ്യക്തിയും ആ വ്യക്തിയുടെ പ്രശ്നങ്ങള്‍ എന്ന തലത്തിലേക്കും അത് മാറും. അപ്പോള്‍ വാല്യൂ ഓഫ് റിലേഷന്‍ഷിപ്പ് കാണിക്കണം എന്ന് എനിക്ക് തോന്നി.
പുതിയ ജനറേഷനെ കുറ്റം പറയുകയല്ല. പുതിയ ജനറേഷനില്‍ ഉള്ള ആളുകള്‍ പുറംലോകവുമായി മിംഗിള്‍ ചെയ്യുന്നില്ല. അത് അവരുടെ കുറ്റമല്ല, ലോകം അങ്ങനെ ആകുകയാണ്. ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമില്‍ എന്ത് സന്ദേശം കൊടുക്കാന്‍ പറ്റും എന്നുള്ളതാണ് ഞാന്‍ ചിന്തിച്ചത്. സൗഹൃദത്തിനാണ് ഞാന്‍ അവിടെ ഏറ്റവും കൂടുതല്‍ വില കല്പിച്ചത്. ഒരു റെസ്ട്രിക്ഷനുമില്ലാതെ ഏത് കാര്യവും പറയാന്‍ സാധിക്കുന്ന സ്ഥലം എന്ന് പറയുന്നത് സൗഹൃദം തന്നെയാണ്.
എല്ലാ ബന്ധത്തിലും ചില കാര്യങ്ങളില്‍ നമുക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. സൗഹൃദത്തില്‍ എന്ത് കാര്യവും ഓപ്പണ്‍ ആയിട്ട് പറയാം. ആ ബന്ധമാണ് ഞാനും അഖില്‍ മാരാരുമായിട്ട് ഉണ്ടായിരുന്നത്. ഞാനും അവനും തമ്മിലുള്ള വേവ്ലെംഗ്ത് അങ്ങനെ ആയിരുന്നു. ഞങ്ങളുടെ കണ്ണുകളുടെ ചലനം പോലും പരസ്പരം മനസിലാക്കാന്‍ സാധിക്കുമായിരുന്നു. അടുത്ത 100 ദിവസം ഒരു സുഹൃത്തിനെ ഊണിലും ഉറക്കത്തിലും ലഭിക്കുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്.
ഞാനും മാരാരും ഒരു അഞ്ച് വര്‍ഷം കണ്ടില്ലെങ്കിലും ആറാമത്തെ വര്‍ഷം കാണുമ്പോള്‍ ഇതേ ബന്ധം ഉണ്ടായിരിക്കും. അത്രയും ബോണ്ട് ആയിട്ടുണ്ട്. ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പ് തന്നെ നമ്മള് മാനസികമായി തയ്യാറായിട്ടുണ്ടാകും. എന്നാല്‍ എന്താണ് മിസ് ചെയ്തത് എന്ന് അറിയാന്‍ കഴിയില്ല. നമ്മള് പ്രകൃതിയേയും ലോകത്തേയും മിസ് ചെയ്യും.
പ്രകൃതി നമ്മളെ എത്രത്തോളം സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് നമുക്ക് അവിടെ നിന്ന് മനസിലാകും. ബിഗ് ബോസിലെത്തി 21 ദിവസമാകുമ്പോഴേക്ക് ഡിപ്രഷനിലേക്ക് പോകും. അതിന്റെ കാരണം നമുക്ക് മനസിലാകണം എന്നില്ല,' ഷിജു പറയുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications