'ബിഗ് ബോസിലേക്ക് റെക്കമെന്റ് ചെയ്തത് സുരാജ്, അത് എന്റെ ആവശ്യമായിരുന്നു'; തുറന്നുപറഞ്ഞ് ഷിജു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഷിജു. ടോപ് ഫൈവില്‍ എത്തിയ ഷിജുവിന്റെ ബിഗ് ബോസ് ഹൗസിലെ പെരുമാറ്റവും പ്രകടനവും എല്ലാവരേയും ആകര്‍ഷിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് ഷിജു. ഇപ്പോഴിതാ താന്‍ എങ്ങനെയാണ് ബിഗ് ബോസിലേക്ക് എത്തിയത് എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഷിജു.
360 റേഡിയോ എന്ന യൂട്യൂബ് ചാനലിനോടാണ് ഷിജുവിന്റെ പ്രതികരണം. കാലങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും തന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കും അറിയില്ലായിരുന്നു എന്ന് ഷിജു പറയുന്നു. അത് മാറ്റിയെടുക്കണം എന്ന ചിന്തയാണ് തന്നെ ബിഗ് ബോസിലേക്ക് എത്തിച്ചത് എന്നും ഷിജു കൂട്ടിച്ചേര്‍ത്തു. ഷിജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്നെ സംബന്ധിച്ച് ബിഗ് ബോസിന് മുന്‍പും ശേഷവും തമ്മില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ഇതില്‍ നിന്ന് കിട്ടുന്ന ഫെയിമിന്റെ അളവ് തന്നെയാണ് മുന്‍പും എനിക്ക് കിട്ടിയിട്ടുള്ളത്. ഫെയിം ബേസ് ഒരു ചേഞ്ച് എനിക്കുണ്ടായിട്ടില്ല. കുറെ കാര്യങ്ങളില്‍ ബിഗ് ബോസ് എന്നെ ട്യൂണ്‍ഡ് ആക്കിയിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറയാനും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും ഒരു കാര്യത്തെ എങ്ങനെ അപ്രോച്ച് ചെയ്യണം എന്നതില്‍ തീരുമാനമെടുക്കാനും ഞാന്‍ പഠിച്ചു.
ശ്രദ്ധിക്കാതിരുന്ന ഒരുപാട് കാര്യങ്ങളില്‍ ഷാര്‍പ്പെന്‍ ചെയ്യാന്‍ ബിഗ് ബോസ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 28 വര്‍ഷമായി. അതില്‍ ഏകദേശം ആറ് ഭാഷകളിലായി 150 ഓളം സിനിമകള്‍ ചെയ്തു, 20 ഓളം സീരിയലുകള്‍ ചെയ്തു. ഒരുപാട് സക്‌സസ്ഫുള്‍ കഥാപാത്രങ്ങള്‍ ഉണ്ട് തെലുങ്കില്‍ ഒരു വര്‍ഷം ഓടിയ രണ്ട് പടങ്ങള്‍ എന്റെ പേരിലുണ്ട്.
എന്നാലും ആളുകള്‍ എന്നെ അറിയുന്നത് ആ കഥാപാത്രങ്ങളുടെ പേരിലൂടെയായിരുന്നു. ഷിജു എന്ന എന്റെ സ്വന്തം പേര് അവര്‍ക്ക് അറിയില്ല. അതില്‍ എനിക്കൊരു വിഷമം തോന്നാറുണ്ട്. കാലഹരണപ്പെടുന്നതിന് മുന്‍പെങ്കിലും ഓഡിയന്‍സിലേക്ക് അതെങ്ങനെ റീച്ച് ചെയ്യാന്‍ പറ്റും എന്നാണ് നോക്കി. അങ്ങനെ ഞാന്‍ ആലോചിച്ചപ്പോഴാണ് എന്റെ വൈഫ് ബിഗ് ബോസിനെക്കുറിച്ച് പറയുന്നത്. പുള്ളിക്കാരി ബിഗ് ബോസിന്റെ ഒരു വലിയ ഫാനാണ്.
ഐഡന്റിറ്റി ഓഡിയന്‍സിനെ കാണിക്കാന്‍ ഞാന്‍ ടിവിയില്‍ ഞാനായിട്ട് നില്‍ക്കണം. അതിന് ഏറ്റവും നല്ല സ്‌പേസ് ബിഗ് ബോസാണ്. ബിഗ് ബോസില്‍ എങ്ങനെ കയറാം എന്ന് ആലോചിച്ച് നിന്നപ്പോള്‍ സുരാജ് വെഞ്ഞാറമൂടാണ് എന്നെ സഹായിച്ചത്. സുരാജാണ് എന്നെ റെക്കമന്റ് ചെയ്യുന്നത്. അതിന് ശേഷം അവരുടെ ഓഡീഷനുണ്ടായിരുന്നു. മൂന്ന് ഓഡിഷനുണ്ടാകും.
അതില്‍ 10-15 പേര്‍ ഇരുന്ന് നമ്മളെ ഇന്റര്‍വ്യൂ ചെയ്യും. നമ്മള്‍ അതിന് യോജിക്കുന്നവരാണോ എന്ന് കൂടി നോക്കിയിട്ടേ റെക്കമെന്റ് ചെയ്യൂ. അല്ലാതെ റെക്കമന്റേഷന്‍ കൊണ്ടൊന്നും ബിഗ് ബോസിലേക്ക് വരാന്‍ പറ്റില്ല. മൂന്ന് ഇന്റര്‍വ്യൂവില്‍ അവര്‍ക്ക് ഞാന്‍ ഓക്കെ ആണ് എന്ന് തോന്നി. പിന്നെ ഞാന്‍ കരുതിയത് എനിക്ക് എത്ര നാള്‍ നില്‍ക്കാന്‍ കഴിയും എന്നുള്ളതാണ്. എനിക്ക് 100 ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയാല്‍ ഞാന്‍ എന്താണ് എന്നുള്ളത് ഓഡിയന്‍സിലേക്ക് എത്തും.
ഇത് രജിസ്റ്റര്‍ ആകും എന്ന് എനിക്ക് അറിയാമായിരുന്നു. കാരണം രാവും പകലും എന്റെ പേഴ്‌സണാലിറ്റി ആളുകള്‍ കാണുന്നുണ്ട്. 100 ദിവസം ആര്‍ക്കും തുടര്‍ച്ചയായി അഭിനയിക്കാന്‍ പറ്റില്ല. അപ്പോള്‍ യഥാര്‍ത്ഥ ഞാനായിട്ട് മാത്രമെ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റൂ. പിന്നെ ഓഡിയന്‍സിന്റെ ഇഷ്ടമാണ് നമ്മളെ അവിടെ നിലനിര്‍ത്തുന്നത്.'












Click it and Unblock the Notifications