'അത്ര ധൈര്യമുണ്ടെങ്കില്‍ തല്ലെടാ..': ശ്രുതിയും മാരാറും തമ്മില്‍ 'അടി': വിഷയം ചോറ് തീറ്റ, അധികമെടുത്തോ
ആദ്യ ആഴ്ചകളിലെ തണുപ്പന്‍ സമീപനത്തില്‍ നിന്നും മാറി ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് കൂടുതല്‍ അവേശകരമായി മാറുന്നതാണ് ഈ ആഴ്ചകളില്‍ കാണാന്‍ സാധിച്ചിരിക്കുന്നത്. ബിഗ് ബോസിനെ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിക്കുന്ന താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സജീവമായി നടക്കുന്നു എന്നതാണ് പ്രത്യേകത. കറക്ക് കമ്പനി ടാസ്കും അതോട് അനുബന്ധിച്ചുണ്ടായിരുന്നു ഡമ്മി ടാസ്കുമെല്ലാം താരങ്ങള്‍ തമ്മിലുള്ള വാക്ക് തർക്കങ്ങള്‍ക്കും ചില സമയങ്ങളില്‍ ശാരീരികമായ ബലപ്രയോഗത്തിലേക്ക് വരെ നീങ്ങി.
ഡമ്മി ടാസ്കില്‍ ഇന്നലെ അഖില്‍ മാരാറും സാഗറും തമ്മിലായിരുന്നു ഏറ്റമുട്ടല്‍. ടാസ്കിനിടയില്‍ സാഗർ മാരാറുടെ കഴുത്തില്‍ പിടിച്ചത് ബിഗ് ബോസിന്റെ അടക്കം വലിയ വിമർശത്തിന് ഇടയാക്കി. ഈ സംഭവത്തില്‍ പിന്നീട് സാഗർ തന്നെ പരസ്യമായി മാപ്പ് പറയുന്നതും കണ്ടു. ഇന്ന് ഇപ്പോള്‍ പുറത്ത് വിട്ട ഏറ്റവും പുതിയ പ്രമോയിലും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുണ്ട് എന്നതാണ് പ്രത്യേകത.

ഒരു വശത്ത് ഇന്നും അഖില്‍ മാരാർ തന്നെയാണ് ഉള്ളത്. മറുവശത്ത് ശ്രുതി ആണെന്നുള്ളതാണ് പ്രത്യേകത. അടുത്ത ദിവസം വരെ മാരാരുടെ ഗ്യാങില്‍പ്പെട്ട താരം എന്ന വിശേഷണം ആയിരുന്നു ശ്രുതിക്കുണ്ടായിരുന്നത്. പല വിഷയത്തിലും അഖില്‍ മാരാർ, വിഷ്ണു, ഷിജു എന്നിവർ അടങ്ങുന്ന സംഘത്തെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. എന്നാല്‍ കറക്ക് പെട്ട് ടാസ്കിനിടയില്‍ ഈ സംഘവുമായി ശ്രുതി തെറ്റുകയും ചെയ്തു. ഇത് കൂടുതല്‍ വ്യക്തമാക്കുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മര്യാദകെട്ട വർത്തമാനം എന്നോട് പറയരുതെന്ന് അഖില്‍ മാരാർ പറയുമ്പോള്‍ ആവശ്യമില്ലാത്ത വർത്തമാനം ചേട്ടന്‍ പറയരുതെന്നായിരുന്നു ശ്രുതി ചൂടായിക്കൊണ്ട് പറയുന്നത്. ഇതോടെ അഖില്‍ മാരാർ കൂടുതല്‍ പ്രകോപിതനാവുകയും പതിവ് ശൈലിയില്‍ നാക്ക് കടിച്ചുകൊണ്ട് അവിടെയുണ്ടായിരുന്നു ഒരു പ്രോപ്പർട്ടിയില്‍ അരിശം തീർക്കുകയും ചെയ്തുന്നത് പ്രമോയില്‍ കാണാം.
ഇതോടെ ശ്രൂതിയും കൂടുതല്‍ ചൂടായി ധൈര്യമുണ്ടെങ്കില്‍ തല്ലെടാ.. നിനക്ക് മാത്രമേ പറ്റുകയുളോ എന്ന വെല്ലുവിളിയുമായി. ഇതിനിടെ അഖില്‍ അസഭ്യ വാക്കും ഉപയോഗിച്ചു. വിഷയം പരിഹരിക്കാന്‍ ക്യാപ്റ്റന്‍ ഷിജു രംഗത്ത് വന്നതോടെ അദ്ദേഹത്തോടും ശ്രൂതി ചൂടാവുന്നു. ഇത്രയുമാണ് ഏഷ്യാനെറ്റ് രാവിലെ പുറത്തുവിട്ട പ്രമോയിലുള്ളത്. അതേസമയം, അഖില്‍ മാരാർ നേരത്തെ ചോറ് അധികമായി എടുത്തു എന്നുള്ളതിലാണ് തർക്കം തുടങ്ങിയതെന്നാണ് സൂചന.

അതേസമയം, മാരാർ ഇങ്ങനെയാണെങ്കില്‍ പ്രകോപിതനായി പുറത്ത് പോവാനുള്ള സാധ്യത കൂടുതലാണെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നു. 'അഖിൽ ഈ നിലക്ക് ആണെങ്കിൽ ഷോയിൽ നിന്ന് പുറത്ത് പോകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. അഖിൽ ഫാൻസ് തയ്യാറായി ഇരിന്നോളു . ഒരുപക്ഷെ ഷോ ജയിക്കുന്നതിനേക്കാൾ മാസ് തെറി വിളിച്ചു കയ്യാങ്കളി നടത്തി പുറത്തു പോകുന്നതാണെന്നു പുള്ളി കരുതുന്നുണ്ടാവണം. ശ്രുതിയുടെ ഈ കി കികി കി വയലന്റ് ശബ്ദം അരോചകം തന്നെ. അമിത വൈകാരികത ആണ് ശ്രുതിക്ക്.'- എന്നാണ് ആരാധകന്‍ പ്രമോയ്ക്ക് താഴെ കുറിച്ചത്.
മാരാരുടെ അഗ്രസീവ് കണ്ടപ്പോഴേ വിഷ്ണുവിന് മനസ്സിലായിക്കാണും ഇയാൾ ഏതേലും ഒരുത്തനെ കൈ വച്ച് വെളിയിൽ പോകാനുള്ള മുതലാണെന്ന്. ഇങ്ങനെയുള്ള ആളുകൾക്ക് പുറത്തുണ്ടാകാൻ പോകുന്ന സപ്പോർട്ട് ഊഹിച്ച വിഷ്ണു സ്വയം അങ്ങനെ ഒരു ആളാണ് എന്ന ഇമേജ് കൊടുക്കാതെ മാരാരെയും ചാരി ഒരു അടിമ കണക്ക് നിൽക്കാൻ തീരുമാനിച്ചതാവുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ഇതിലൂടെ രണ്ടുണ്ട് ഗുണം. ഒന്നാമത്തേത് ആ മോശം ഇമേജ് സ്വന്തം തലയിൽ വരില്ല. രണ്ടാമത്തേത് കഴിഞ്ഞ തവണ റോബിൻ പോയപ്പോൾ പുള്ളിയുടെ ആഗ്രഹം ദില്ഷ ജയിക്കണം എന്നായിരുന്നു എന്നും പറഞ്ഞ് റോബിന്‍ ആരാധകർ ദില്ഷയെ ജയിപ്പിച്ച പോലെ ഇത്തവണ മാരാരെ താങ്ങി നിന്നിട്ട് അവസാനം മാരാർ പുറത്താകുമ്പോൾ പുള്ളിയുടെ തമ്പി എന്നും പറഞ്ഞ് പുള്ളിയുടെ ഫാൻസിന്റെ കൂടെ വോട്ട് മറിച്ച് ചുളുവിൽ ബിഗ്ഗ്‌ബോസ് വിൻ ചെയ്യുകയും ചെയ്യുമെന്നും ആരാധകർ കൂട്ടിച്ചർക്കുന്നു.












Click it and Unblock the Notifications