ബിഗ് ബോസില്‍ 'സെക്സ് ജോക്ക്' വിവാദം; പുറത്തായവരെ വലിച്ചിഴച്ച് വിഷ്ണു, ചെപ്പക്ക് കൊടുക്കണമെന്ന് റിനോഷ്
മത്സരാർത്ഥികള്‍ക്കിടയിലെ വഴക്കും സംഘർഷങ്ങളുമാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കൂടുതല്‍ ആകർഷകമാക്കി നിലനിർത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. നിരവധി വഴക്കുകള്‍ ഇതിനോടകം തന്നെ താരങ്ങള്‍ക്കിടിയിലുണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ചില വഴക്ക് എല്ലാ അതിരുകളും ലംഘിക്കുന്ന തരത്തിലാണ് മുന്നോട്ട് പോയിരിക്കുന്നത്.
എവിക്ഷന്‍ പ്രാങ്കിന്റെ ഭാഗമായി തുടങ്ങിയ വിഷ്ണു-റിനോഷ് തർക്കം ഷോയില്‍ നിന്നും പുറത്ത് പോയ ശ്രുതിയെ വരെ അനാവശ്യമായി വീണ്ടും ചില വിഷയങ്ങളിലേക്ക് വലിച്ചിഴക്കുന്ന തരത്തിലേക്ക് എത്തിക്കുകയായിരുന്നു. സഹോദരിയെപ്പോലെയാണെന്ന് പറയുന്ന ശ്രുതിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിഷ്ണുവിന്റെ ആരോപണം.

ഇതോടെ ഷോയില്‍ നിന്ന് പുറത്തേക്ക് പോവാന്‍ വരെ തയ്യാറാണെന്ന നിലപാടിലേക്ക് റിനോഷും മിഥുനും എത്തി. ജയിക്കാന്‍ വേണ്ടി എന്ത് വൃത്തികേടും വിളിച്ച് പറയുന്ന ആളുകളുള്ള ഒരു ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നായിരുന്നു റിനോഷിന്റെ വാദം. ഈ പരിപാടിക്ക് ചെപ്പനോക്കി കൊടുക്കുകയാണെന്ന് വേണ്ടതെന്നും റിനോഷ് പറഞ്ഞു. വിഷ്ണുവിന്റെ നടപടിയെ ജുനൈസും ചോദ്യം ചെയ്തെങ്കിലും മറ്റുള്ളവർ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. ഇന്ന് റെനീഷ ഉള്‍പ്പടെ അതിനെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.
നാദിറയാവട്ടെ തർക്കത്തിനിടയില്‍ വിഷ്ണു ഇത്തരം കോമഡികള്‍ പറയുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ സെക്സ് ജോക്ക് പറയുന്ന താരം വിഷ്ണുവാണെന്നാണ് ആരാധകരും പറയുന്നത്. ശ്രുതിക്ക് ഏതെങ്കിലും തരത്തില്‍ പരാതിയില്ലാത്ത ഒരു കാര്യം വിഷ്ണു എന്തിനാണ് വളച്ചൊടിച്ച് മറ്റുള്ളവരുടെ കുടുംബത്തെ പോലും മോശമായി ബാധിക്കുന്ന തരത്തില്‍ സംസാരിക്കുന്നതെന്നും ഒരു ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
വൈറല്‍ കുറിപ്പ്
അഖിൽ മാരാർ പറഞ്ഞിട്ടുണ്ട് സെറീന എനിക്ക് പെങ്ങളെ പോലെയാണെന്നും അതുകൊണ്ട് ഞാൻ മസാജിന്റെ കാര്യം പറഞ്ഞതെന്നും. എന്നാൽ അതേ മാരാർ തമാശയായി സെറീനയോട് പറഞ്ഞിട്ടുണ്ട് "എനിക്കൊരു കമ്പനിക്ക് ബെഡിൽ വന്ന് കിടക്കാമോ ഒന്ന് വാന്നേ എന്ന്" അപ്പൊ അത് എന്താണ് ആർക്കും പ്രശ്നമില്ലാതിരുന്നത്.
ബിഗ്‌ബോസ് വീട്ടിൽ എല്ലാവരും മത്സരാർത്ഥികളാണ്. ബയോളജിക്കൽ അനിയത്തിയോ കസിൻ സിസ്റ്ററോ അല്ല. ശ്രുതിയോട് തമാശയായി പറഞ്ഞ, അവർക്ക് ഒരു പ്രശ്നവും ഇല്ലാതിരുന്ന കാര്യങ്ങൾ ഇപ്പോൾ വന്ന് വിഷ്ണു പറയുമ്പോള്‍ വ്യക്തമാകുന്നത് അവന്റെ മനസിലെ വിഷമാണ്. അവിടെയുള്ള മത്സരാർത്ഥികൾ തന്നെ പറയുന്നു വിഷ്ണു സെക്സ് ജോക്സ് പറയാറുണ്ടെന്ന്.
അ വീട്ടിൽ ഏറ്റവും കൂടുതൽ സെക്സ് ജോക്സ് പറയുന്ന ആൾ വിഷ്ണു ആണെന്നും ഇന്നലേം കൂടി എന്നോട് വിഷ്ണു അങ്ങനെ പറഞ്ഞതേയുള്ളുവെന്ന് നാദിറയടക്കം പറയുന്നു. നിരന്തരം സെക്സ് ജോക്ക് പറയുന്ന ഒരാൾ വന്ന് പുറത്തായ മത്സരാർഥിയേ കൂടെ ചേർത്ത് തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയാണ്. എന്തൊരു എളുപ്പമാണല്ലേ, എന്തൊരു രസമാണല്ലേ ഒരാളുടെ വ്യക്തിജീവിതം തന്നെ തകർക്കാൻ.
പരസ്പരം രണ്ടാൾക്കും പ്രശ്നമില്ലാതെ കോമഡി ആയി പറഞ്ഞ ഒരു കാര്യത്തിന് ഇതുപോലെ സെക്സ് ജോക്സ് പറഞ്ഞു നടക്കുന്ന ഒരുത്തൻ വന്ന് ഷോ കാണിച്ചത് ശരിയാണെന്നാണോ നിങ്ങൾ പറയുന്നത്?. പുറത്തായ ഒരു മത്സരാർത്ഥിയേ കുറിച്ച് പറഞ്ഞ് അവരുടെ ഒക്കെ ജീവിതത്തെ വരെ നശിപ്പിക്കാൻ നോക്കുന്നത് നല്ലതായി നിങ്ങൾക്ക് തോന്നിയെങ്കിൽ അങ്ങനെയുള്ളവരുടെ മാനസിക നിലവാരം എന്താണ്.
റിനോഷിനെ നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ഇത്തരത്തിൽ അയാൾ മോശമായി ഒന്നും ചെയ്യാത്തപ്പോഴും ഇങ്ങനെ മോശമായി അയാളെ ആക്രമിക്കുന്നത് അത്രയും നീചമായ കാര്യമാണ്. ഒരിക്കൽ ഇതേ അവസ്ഥ അങ്ങനെയുള്ളവർക്ക് സംഭവിക്കട്ടെ, എന്നും അതിൽ നിന്ന് ആ വേദന എന്താണെന്ന് അവർക്ക് മനസിലാവട്ടേയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇത്രയൊക്കെ വേട്ടയാടപ്പെടാൻ റിനോഷ് അവിടെ പലരും ചെയ്ത തെറ്റുകളുടെ പകുതി പോലും ചെയ്തിട്ടില്ല.












Click it and Unblock the Notifications