'ഞങ്ങള്‍ കയറുന്നത് വരെ കപ്പ് മാരാര്‍ക്കായിരുന്നു; ഇനി കളിമാറിയേക്കും': അക്കാര്യം തുറന്നുപറഞ്ഞ് ഫിറോസ്
അപ്രതീക്ഷിതമായി ബിഗ് ബോസ് ഹൗസില്‍ എത്തിയ ഫിറോസ് ഖാനും റിയാസ് സലീമും തിരിച്ചെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ വിമാനമിറങ്ങിയ റിയാസ് സലീമും തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഫിറോസും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്ന ഗെയിമുകളെ കുറിച്ചാണ് രണ്ട് താരങ്ങളും മനസുതുറന്നത്. എന്നാല്‍ ഇപ്പോഴിതാ ഫിറോസ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്.
എങ്ങനെ നോക്കിയാലും ബിഗ് ബോസില്‍ ആരൊക്കെ നിക്കണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഫിറോസ് പറഞ്ഞു. അവിടെ തീരുമാനിക്കുന്നിടത്താണ് അവരുടെ വിജയം. അഖില്‍ മാരാരെ കുറിച്ച് എല്ലാവരുടെ വായിലും സംഭാഷണങ്ങളുണ്ടെങ്കില്‍ അത് അയാളുടെ വിജയമാണ്. അത് മുന്‍കാല ചരിത്രങ്ങള്‍ നോക്കിയാല്‍ അറിയാമെന്ന് ഫിറോസ് പറഞ്ഞു.

'ഒരാളെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ അയാള്‍ വിജയിച്ചു എന്നാണ് അര്‍ത്ഥം. ജനങ്ങളാണ് തീരുമാനിക്കേണ്ടത് അയാള്‍ നിക്കണോ വേണ്ടയോ എന്ന്. ഞങ്ങള്‍ പോകുന്നത് വരെ കപ്പ് ഉറപ്പായിട്ടും മാരാര്‍ക്ക് തന്നെയായിരുന്നു. അത് 100 ശതമാനം അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ ഇന്‍ഡയറക്ടായി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍. അവര്‍ക്ക് ബ്രെയിനില്‍ കയറിയാല്‍ കളിമാറും.'
'കാരണം വിഷ്ണുവൊക്കെ ഫയറുള്ള കക്ഷിയാണ്. ഇനിയുള്ള അവസരങ്ങളില്‍ മാറുമെന്നാണ് എന്റെ ഒരു പ്രതീക്ഷ. ബിഗ് ബോസില്‍ ഇനി കയ്യാങ്കളിയിലേക്ക് പോകില്ല, അതിനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവിടെ അനിയന്‍ മിഥുന്‍ എന്നൊരു കക്ഷിയുണ്ട്. അവന്‍ ഉറങ്ങിക്കിടക്കുകയാണ്. അവന്‍ നല്ലൊരു ഗെയിമറല്ല, നല്ലൊരു മനുഷ്യ സ്‌നേഹിയാണ്. ഏറ്റവും നല്ല മനുഷ്യനാണ്, എന്നാല്‍ അവന്‍ നല്ലൊരു ഗെയിമറല്ല'.
'അക്കാര്യം ഞാന്‍ അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. എന്റെയടുത്ത് വലിയ സ്‌നേഹമായിരുന്നു അവന്. ഞാന്‍ അവിടെ ഒരു ഗെയിമറായിട്ടല്ല പോയത്. ഒരു ചലഞ്ചറായിട്ടാണ് പോയത്. അവരെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ ഉണര്‍ത്തുകയാണ് ചെയ്യേണ്ടത്. അവിടെ ചെന്നപ്പോള്‍ മാരാര്‍ ഭയങ്കര ബ്രില്യന്റാണ്. മാരാരുടെ കളി അവിടെ ആരും അറിയാതെ പോയതിന് ചില കളികള്‍ നമ്മള്‍ കാണിച്ചുകൊടുത്തിട്ടുണ്ട്'- ഫിറോസ് പറഞ്ഞു.
'മാരാരെ ചേര്‍ന്ന് നിന്ന് വോട്ട് വാങ്ങുന്ന ചിലരുണ്ട്, എന്നാല്‍ അവരൊക്കെ നല്ല കഴിവുള്ളവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലായാല്‍ ഇനിയുള്ള സമയത്ത് ഉറക്കമൊക്കെ കളഞ്ഞിട്ട് വരണം, ഞാന്‍ ഇപ്പോള്‍ നോക്കിയിട്ട് മാര്‍ക്ക് ശക്തനായ ഒരു എതിരാളി അവിടെയില്ല. മാരാര്‍ വളരെ ബ്രില്യന്റായ മൂവ്‌മെന്റാണ് നടത്തുന്നത്'- ഫിറോസ് പറഞ്ഞു.
'ഷിജു എന്ന വ്യക്തിയെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ലോകത്ത് അറിയാത്ത കാര്യങ്ങളില്ല. എന്നാല്‍ അദ്ദേഹം സൗഹൃദത്തിന് അകത്ത് പെട്ടുപോയി. എന്നാല്‍ ഒരു നിമിഷത്തില്‍ എനിക്ക് മനസിലായി അത് പുള്ളിയുടെ സ്ട്രാറ്റജിയാണെന്ന്. യതാര്‍ത്ഥ സൗഹൃദം അദ്ദേഹത്തിനില്ലെന്ന് മനസിലായി. അത് ഞാന്‍ കാണിച്ചുകൊടുത്തു അവിടെ. ഹൗസിലെ ജുനൈസ് കൊള്ളാം, വിഷ്ണുവിനൊക്കെ ഉള്ളില്‍ ഫയറുള്ള മത്സരാര്‍ത്ഥിയാണ് '- ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications