'ഫോണെല്ലാം വാങ്ങി വെച്ചു, കണ്ണ് കെട്ടി കാരവനില്‍ കയറ്റി.. തുറന്നപ്പോള്‍ മുന്നില്‍ റിയാസ്..!'; ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇത്തവണ ചലഞ്ചേഴ്സായി മുന്‍ മത്സരാര്‍ത്ഥികളെ കൂടി പങ്കെടുപ്പിച്ചുള്ള സെഗ്മന്റ് ഉണ്ടായിരുന്നു. ഡോ. റോബിന്‍ രാധാകൃഷ്ണനും ഡോ. രജിത് കുമാറും ആയിരുന്നു ആദ്യം ചലഞ്ചേഴ്സായി എത്തിയത്. ഇതിന് പിന്നാലെ റിയാസ് സലീമും ഡെയ്ഞ്ചര്‍ ഫിറോസ് ഖാനും ആയിരുന്നു ചലഞ്ചേഴ്സായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.
റോബിനും രജിതും വന്നതിനേക്കാള്‍ ആവേശം ഫിറോസും റിയാസും വന്നപ്പോഴായിരുന്നു എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നത്. ഇതില്‍ ഫിറോസ് തനിക്ക് കിട്ടിയ നാല് ദിവസവും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത് എന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സീസണ്‍ 5 ലേക്ക് എങ്ങനെയാണ് താന്‍ ചലഞ്ചറായി എത്തിയത് എന്ന് തുറന്ന് പറയുകയാണ് ഫിറോസ് ഖാന്‍. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫിറോസ് ഖാന്റെ വാക്കുകള്‍:
ബിഗ് ബോസ് എന്നത് മറ്റേതെങ്കിലും ഷോ പോലെ അല്ല. ഇത് 101 ശതമാനവും റിയാലിറ്റി ആയിട്ടുള്ള ഷോ ആണ്. ബിഗ് ബോസിലേക്ക് ചലഞ്ചര്‍ ആയി വിളിക്കുന്നത് ഒരു ദിവസം മുന്‍പാണ്. എന്നോട് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ശരി നോക്കട്ടെ എന്ന് പറഞ്ഞ് വെച്ചു. പിന്നീട് അതിനെ കുറിച്ച് അപ്‌ഡേഷനൊന്നും തന്നില്ല. അതിന് ശേഷം അവര്‍ വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചു.
നാളെയാണ് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് എന്നും കയറിക്കോ എന്നും പറഞ്ഞു. അങ്ങനെ മറ്റ് പല തിരക്കുകളും മാറ്റി വെച്ച് ഞാന്‍ പോകുകയായിരുന്നു. ഫ്‌ളൈറ്റിറങ്ങിയപ്പോള്‍ അവരുടെ ഒരു വണ്ടി വന്നു. പിന്നീട് അതില്‍ നിന്ന് നേരെ കാരവാനിലേക്ക് കയറ്റി. കണ്ണ് കെട്ടിയിട്ട് എന്റെ വാച്ചും മൊബൈലുമെല്ലാം വാങ്ങി വെച്ചു. കുറച്ച് കഴിഞ്ഞാണ് ബിഗ് ബോസ് സെറ്റില്‍ എത്തുന്നത്.
അവിടെ എത്തി കണ്ണിന്റെ കെട്ടഴിച്ചപ്പോള്‍ റിയാസും (റിയാസ് സലീം) ഉണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ റിയാസിനെ കാണുന്നത്. ഇത്തവണ ഭയങ്കര രസകരമായ സെറ്റാണ് അവര്‍ ബിഗ് ബോസിനായി ഒരുക്കിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസിനെ ഉണര്‍ത്തണം എന്നതായിരുന്നു എന്റെ പ്ലാന്‍. അവിടെ ഗെയിം കളിക്കുന്നത് പരമാവധി മൂന്ന് പേരാണ്. ബാക്കിയുള്ളവരെ ഒന്ന് ഉണര്‍ത്തണം എന്ന രീതിയില്‍ ആണ് കയറിയത്.
ബിഗ് ബോസില്‍ എത്താന്‍ പോലും യോഗ്യത ഇല്ലാത്ത ആള്‍ക്കാരും അവിടെയുണ്ട്. മെയിന്‍ ആയിട്ട് നില്‍ക്കുന്ന ആളെ പേടിച്ചിട്ടാണ് ബാക്കിയുള്ളവര്‍ നില്‍ക്കുന്നത്. ആ ഭയം മാറ്റുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആ ഷോയെ കൊണ്ടുപോകുന്നത് രണ്ടോ മൂന്നോ പേരാണ് അവരെ ഔട്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും. കാരണം എല്ലാത്തിനുമൊടുവില്‍ ബിഗ് ബോസ് എന്നത് ഒരു എന്റര്‍ടൈന്‍മെന്റ് ആണ് ബിസിനസ് ആണ്.












Click it and Unblock the Notifications