Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിഥുന് മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടില്ല'; കാരണം വെളിപ്പെടുത്തി ഫിറോസ്, 'അവര്‍ നന്മയുള്ളവര്‍'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ അന്ത്യത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോര് മുറുകിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും മത്സരത്തിന്റെ ചൂട് തലയില്‍ കയറാത്ത രണ്ട് പേരാണ് അനിയന്‍ മിഥുനും റിനോഷ് ജോര്‍ജും എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇരുവരും വല്ലപ്പോഴും മാത്രമെ വീട്ടിനുള്ളില്‍ സംസാരിക്കുന്നുള്ളൂ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇതേ അഭിപ്രായമാണ് നാല് ദിവസം ചലഞ്ചറായി ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്ന സീസണ്‍ 3 യിലെ മത്സരാര്‍ത്ഥി ഫിറോസ് ഖാനുമുള്ളത്. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനിയന്‍ മിഥുനെക്കുറിച്ചുള്ള തന്റെ നിരീക്ഷണം ഫിറോസ് ഖാന്‍ പങ്ക് വെക്കുന്നത്. ചലഞ്ചറായി എത്തിയ ആദ്യദിനം തന്നെ അനിയന്‍ മിഥുനെ ട്രോളിക്കൊണ്ടാണ് ഫിറോസ് ഖാന്‍ തുടങ്ങിയത്.

mithun

ഫിറോസ് ഖാന്റെ വാക്കുകള്‍:

യഥാര്‍ത്ഥത്തില്‍ അനിയന്‍ മിഥുനെ ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. അതുകൊണ്ടാണ് വന്നപ്പോള്‍ തന്നെ ഞാന്‍ അക്കാര്യം ചോദിച്ചത്. അത് അവന്റെ തോല്‍വിയാണ്. എന്നാല്‍ അത് പോലും പുള്ളിക്ക് മനസിലായില്ല എന്നുള്ളതാണ്. കാരണം പുള്ളി ഒരു നല്ല മനുഷ്യനാണ്. പുറത്ത് വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കും. എന്നാല്‍ അദ്ദേഹം ഒരു നല്ല ഗെയിമറല്ല. താന്‍ നോമിനേഷനില്‍ വന്നാല്‍ കടപ്പുറത്തെ പിള്ളേര് നോക്കിക്കോളും എന്നൊരു സ്റ്റേറ്റ്മെന്റ് മിഥുന്‍ പറഞ്ഞതായി അറിഞ്ഞു.

ഒരു സമയത്ത് കേരളക്കര ആകെ കൈത്താങ്ങി നില്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ഒരു ജനതയാണ് ഈ കടപ്പുറത്തുള്ളവര്‍ എന്ന് പറയുന്നത്. 2018 ലെ പ്രളയകാലത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്തത് ഈ കടപ്പുറത്തുള്ള മത്സ്യത്തൊഴിലാളികളെ ആയിരുന്നു. മത്സ്യത്തൊഴിലാളികള്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും നന്മയുള്ളവരാണ് എന്നാണ് എന്റെ അഭിപ്രായം.

അവര്‍ നല്ലതിന്റെ കൂടേയെ നില്‍ക്കു. ഇനി സ്വന്തം സഹോദരനാണെങ്കില്‍ പോലും അവരൊക്കെ ശരിയുടെ ഭാഗത്ത് മാത്രമെ നില്‍ക്കൂ. അനിയന്‍ മിഥുന്‍ അവിടെ ചെന്ന് ഒന്നും ചെയ്തില്ലെങ്കിലും വോട്ട് കൊടുക്കാന്‍ മാത്രം ചിന്താശേഷിയില്ലാത്തവരല്ല മത്സ്യത്തൊഴിലാളികള്‍. അവര്‍ വളരെ ഹൃദയവിശാലതയും ബ്രില്യന്‍സും ഉള്ളവരാണ്. അവര്‍ നന്നായി ഗെയിം കളിക്കുന്നവര്‍ക്കേ വോട്ട് കൊടുക്കൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

ബിഗ് ബോസില്‍ കള്ളം പറഞ്ഞ് നില്‍ക്കാന്‍ പറ്റില്ല. കടലില്‍ പോയി ഏത് മീനാണ് പിടിച്ചത് എന്ന കാര്യം ഞാന്‍ മിഥുനോട് ചോദിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം നെത്തോലിയോ ചാളയോ ആയിരിക്കും പിടിച്ചത് എന്നാണ് പറയുന്നത്. ഞാന്‍ അന്നേരം കരയ്ക്കിരുന്നായിരിക്കും പിടിച്ചത് എന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. ഞങ്ങളുടെ സീസണില്‍ അതിന്റെ അകത്തായിരുന്നു ഗെയിം. ഇപ്പോള്‍ പുറത്താണ് ഗെയിം. അതുകൊണ്ടാണ് പിആര്‍ വര്‍ക്കിന്റെ എണ്ണം കൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+