'അഖില്‍ മാരാരിനെ ഏഷ്യാനെറ്റ് പുറത്താക്കില്ല'.. കാരണം ഇത്; തുറന്ന് പറഞ്ഞ് ഫിറോസ് ഖാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചലഞ്ചാറായി എത്തിയ സീസണ്‍ 3 മത്സരാര്‍ത്ഥി ഡെയ്ഞ്ചര്‍ ഫിറോസ് ഖാന്‍ വലിയ കൈയടി നേടിയിരുന്നു. ഉറങ്ങി കിടന്ന ബിഗ് ബോസ് ഹൗസിനെ ഉണര്‍ത്താന്‍ ഫിറോസിന് കഴിഞ്ഞു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ ശക്തനായ മത്സരാര്‍ത്ഥി അഖില്‍ മാരാര്‍ ആണ് എന്ന ഫിറോസ് ഖാന്റെ വാക്കുകളും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിനോടായിരുന്നു ഡെയ്ഞ്ചര്‍ ഫിറോസ് ഖാന്റെ പ്രതികരണം. അഖില്‍ മാരാര്‍ ബ്രില്യന്റ് കണ്ടസ്റ്റന്റ് ആണ് എന്നാണ് ഫിറോസ് പറയുന്നത്. അഖിലിനേക്കാള്‍ സമര്‍ത്ഥര്‍ ബിഗ് ബോസ് ഹൗസില്‍ ഉണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഉയര്‍ന്ന് വരാന്‍ സാധിക്കുന്നില്ല എന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ഫിറോസ് ഖാന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

akhil marar

ഒരിക്കലും നമ്മള്‍ പുറത്ത് കാണുന്നതായിരിക്കില്ല അകത്ത് കാണുന്നത്. അതില്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും. പൂര്‍ണമായ മാറ്റം അല്ല. അവിടെ നില്‍ക്കുന്ന എല്ലാവരും ഗെയിം കളിക്കാന്‍ വേണ്ടിയാണ് വന്നത് എന്നതാണ് ഒന്നാമത് മനസിലാക്കേണ്ട കാര്യം. അഖില്‍ മാരാരായിട്ട് വീട്ടില്‍ പെരുമാറുന്നത് പോലെയോ കൂട്ടുകാരുമായിട്ട് പെരുമാറുന്നത് പോലെയോ അല്ല അവിടെയുള്ളത് എന്ന ബോധ്യത്തിലാണ് ഇതിന്റെ തിരിച്ചറിവ് വരുന്നത്.

അതൊരു ഷോയാണ്. അതില്‍ ഗെയിം കളിക്കാന്‍ വന്നതാണ്. അതില്‍ അവരുടെ പല സ്ട്രാറ്റജികളും അവര്‍ ഉപയോഗിക്കും. നമുക്ക് ചെയ്യാനുള്ളത് ആ ഷോ നടന്ന് കൊണ്ടിരിക്കുന്നതിനേക്കാളും മുകളിലേക്ക് കൊണ്ടുവരാന്‍ എന്ത് ചെയ്യാം എന്നുള്ളതാണ്. ഞാന്‍ ചെന്ന് ഷോ ഓഫ് ചെയ്ത് അതിന്റെ മുകളില്‍ നില്‍ക്കുന്ന ഒരാളെ അടിച്ചിടാനല്ല. ഒരിക്കലും ഞാന്‍ അങ്ങനെ കരുതിയിരുന്നില്ല. അഖില്‍ മാരാര്‍ ബ്രില്യന്റ് കണ്ടസ്റ്റന്റ് ആണ്.

പുള്ളിയെ അടിച്ചിട്ട് ഞാന്‍ വിജയിച്ച് കഴിഞ്ഞാല്‍ നാല് ദിവസമേ ഞാന്‍ ഷോയിലുള്ളൂ. അപ്പോള്‍ ഞാന്‍ ഈ ഷോയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. ജനങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കും. വെറും നാല് ദിവസത്തേക്ക് കയറിയ ഞാന്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി അഖില്‍ മാരാരിനേയും കൊണ്ട് ഇങ്ങ് ഇറങ്ങുകയാണ്. പിന്നെ എന്താണ് ആ ഷോ. ആ ഷോയോട് അല്‍പം പോലും ഡെഡിക്കേഷന്‍ എനിക്ക് വേണ്ടേ.

പുള്ളി നല്ലോണം കളിക്കുന്നെങ്കില്‍ പുള്ളിയെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. കളിക്കാത്തവരെ ഇറക്കാന്‍ പറ്റുമെങ്കില്‍ ഇറക്കുക എന്നുള്ളതാണ്. പക്ഷെ ഞാന്‍ അങ്ങനെ നോക്കിയിട്ടില്ല. ഗെയിമര്‍ എന്ന രീതിയില്‍ അഖില്‍ മാരാരെ എനിക്ക് ഇഷ്ടം തന്നെയാണ്. ഏതൊരു രീതിയില്‍ ആയാലും ഒരാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് അയാളുടെ വിജയമാണ്, ഒരു ഗെയിമര്‍ എന്ന നിലയില്‍. അതിന് അപ്പുറം അവര്‍ കാണിക്കുകയാണെങ്കില്‍ അവരെ പുറത്താക്കും.

ഒൗട്ടാക്കാത്തിടത്തോളം കാലം അയാളെ കുറിച്ച് എന്ത് ചര്‍ച്ച ചെയ്യുന്നോ അത് അയാളുടെ വിജയം തന്നെയാണ്. അത് നെഗറ്റീവോ പോസിറ്റീവോ ആയിക്കോട്ടെ. വെറുതെ ഉറങ്ങി കിടക്കുന്നവരെ കുറിച്ച് ആരും ചര്‍ച്ച ചെയ്യില്ല. മാങ്ങ ഉള്ള മാവിലെ കല്ലെറിയൂ. ഒരു പ്ലാറ്റ്‌ഫോമില്‍ മുണ്ട് പൊക്കല്‍ പ്രവൃത്തി മോശം തന്നെയാണ്. അന്നേരം പുള്ളി മുണ്ട് പൊക്കിയതും അതിനേ വേറൊരു തലത്തില്‍ എത്തിച്ചതും പുള്ളിയുടെ കഴിവാണ്.

ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോമില്‍ നമുക്ക് ചെറിയ കാരണങ്ങള്‍ മതി നമുക്ക് മുന്നോട്ടെടുത്തിട്ട് ഗെയിമര്‍ എന്ന രീതിയില്‍ അദ്ദേഹത്തെ ഔട്ടാക്കാന്‍. ഒരുപക്ഷെ അദ്ദേഹം വേറൊരു ടോണില്‍ തമാശക്ക് ചെറുതായിട്ട് മുണ്ട് പൊക്കിയതായിരിക്കാം. അതിനെ പോലും വലുതാക്കി കാണിക്കാന്‍ പറ്റും മറ്റൊരു ഗെയിമര്‍ക്ക്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ സീസണില്‍ ഓരോ വ്യക്തികളെ ഔട്ടാക്കിയത്.

പച്ചമുളകെടുത്ത് കണ്ണില്‍ തേച്ചാല്‍ കണ്ണ് കാണാന്‍ പറ്റില്ല. യഥാര്‍ത്ഥത്തില്‍ അതിന് ശേഷവും ആ കുട്ടി കണ്ണ് തുറന്നിരുന്നു., പക്ഷെ അതിനെ വേറെ കണ്ടസ്റ്റന്‍സ് കൈകാര്യം ചെയ്ത് വേറൊരു തലത്തില്‍ എത്തിച്ചാണ് ഔട്ടാക്കിയത്. അങ്ങനെയൊരു കണ്ടസ്റ്റന്‍സ് ഇവിടെയില്ല. യഥാര്‍ത്ഥത്തില്‍ മറ്റൊരു സീസണോ മത്സരാര്‍ത്ഥികള്‍ ശക്തരോ ആയിരുന്നെങ്കില്‍ ഈ ഒരൊറ്റ കാരണം മതി പുള്ളിയെ പുറത്താക്കാന്‍ പറ്റും. ഇവിടെ അത്രയും ശക്തരായ മത്സരാര്‍ത്ഥികള്‍ ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അഖില്‍ മാരാര്‍ കൂളാക്കി വിടാന്‍ യോഗ്യത ഉള്ള മനുഷ്യനാണ്.

മാരാരെ ഇതിന്റെ പേരില്‍ പുറത്താക്കുകയാണെങ്കില്‍ നാദിറയേയും ജുനൈസിനേയും ഇതിന്റേ പേരില്‍ പുറത്താക്കേണ്ടി വരും. കാരണം മാരാര്‍ ചെയ്ത കുറ്റം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ജുനൈസും നാദിറയും കുറ്റം മാരാരില്‍ ആരോപിച്ചവരാണ്. അങ്ങനെ വന്നാല്‍ അറിഞ്ഞ് കൊണ്ട് കുറ്റം ചെയ്ത അവരും പുറത്ത് പോകേണ്ടി വരില്ലേ. അഖില്‍ മാരാര്‍ പൊന്‍മുട്ടയിടുന്ന താറാവാണ്. അതിനെ ഏഷ്യാനെറ്റ് എടുത്ത് പുറത്ത് കളയാന്‍ പോകുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+