അഖില്‍ മാരാറും രഞ്ജിത് മുന്‍ഷിയും സീറ്റ് ഉറപ്പിച്ചു? ബിഗ് ബോസ് ഫൈവിലേക്ക് അപ്രതീക്ഷിത എന്‍ട്രികള്‍
ബിഗ് ബോസ് സീസണ്‍ ഫൈവ് എന്ന് തുടങ്ങും എന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ അലയൊലികള്‍ തീരുന്നതിന് മുമ്പാണ് സീസണ്‍ ഫൈവ് ആരംഭിക്കാന്‍ പോവുന്നത്. ഈ മാസം അവസാനത്തോടെ തന്നെ ഷോ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് പ്രതീക്ഷ. കോമണേഴ്സ് എന്‍ട്രി ഉള്‍പ്പടേയുള്ള ഒട്ടനവധി സവിശേഷതകളുമായിട്ടാണ് പുതിയ സീസണ്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരെല്ലാം വലിയ പ്രതീക്ഷയുമായിട്ടാണ് കാത്തിരിപ്പ്.
അതോടൊപ്പം തന്നെ ആരൊക്കെയാവും ഇത്തവണ മത്സരിക്കാന്‍ എത്തുകയെന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ചില പേരുകളുമായി ബിഗ് ബോസ് നിരൂപക രേവതി ചില പേരുകളുമായി നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ചില അപ്രതീക്ഷിത പേരുകളാണ് രേവതി മുന്നോട്ട് വെക്കുന്നത്. അവരുടെ വാക്കുകളിലേക്ക്.

ബിഗ് ബോസ് സീസണ്‍ ഫൈവ് എന്ന് തുടങ്ങും
ബിഗ് ബോസ് സീസണ്‍ ഫൈവ് എന്ന് തുടങ്ങും എന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നില്ലെങ്കിലും മാർച്ച് 26-ാം തിയതി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ഏപ്രില്‍ ആദ്യവാരത്തിലേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായാലും മാർച്ച് 19 ന് തുടങ്ങാനുള്ള സാധ്യതയില്ല.

കഴിഞ്ഞ തവണ മാർച്ച് 26 നാണ് ഷോ തുടങ്ങിയത്. നാല് കിടിലന്‍ പ്രമോയും വന്നിരുന്നു. ഇത്തവണ സാധാരണക്കാർക്കുള്ള പ്രമോ മാർച്ച് 12 വരെ കാണിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് കഴിഞ്ഞതിന് ശേഷമായിരിക്കും എന്ന് തുടങ്ങുമെന്നുള്ള കാര്യത്തിലെ പ്രഖ്യാപനം ഉണ്ടാവുക. വേണ്ട ആളുകളെ കിട്ടിയില്ലെങ്കില്‍ കോമണേഴ്സ് പ്രമോ നീട്ടാന്‍ സാധ്യതയുണ്ട്.

ഒരു കണ്‍ഫോംഡ് ലിസ്റ്റാണ് ഇത്തവണ
ഇനിയൊരു പ്രഡിക്ഷന്‍ ലിസ്റ്റില്ല, പകരം ഒരു കണ്‍ഫോംഡ് ലിസ്റ്റാണ് ഇത്തവണ പറയുന്നത്. എന്നാല്‍ ഇത് നൂറ് ശതമാനം ശരിയാവണമെന്നില്ല. കഴിഞ്ഞ തവണ ബിഗ് ബോസ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു കണ്‍ഫോംഡ് ലിസ്റ്റ് ഞാന്‍ പുറത്ത് വിട്ടിരുന്നു. അതില്‍ രണ്ടുപേർ ഒഴികേയുള്ളവരുടെ പേരുകളെല്ലാം കൃത്യമായി പറയാന്‍ സാധിച്ചു.

ഇന്ന് ഇവിടെ പറയുന്നത് 100 ശതമാനം കണ്‍ഫോംഡ് ലിസ്റ്റല്ല, ഒരു 50 ശതമാനം മാത്രം സാധ്യത കണക്കാക്കിയാല്‍ മതി. പല കാരണങ്ങളാല്‍ ഈ പേരുകള്‍ മാറി മറിയാം. ദിവസങ്ങള്‍ ഇനിയും കുറേയുണ്ടല്ലോ. എന്റെ പട്ടികയിലെ ആദ്യ പേര് സീരിയില്‍ ഫെയിം ജിഷിന്‍ മോഹന്‍. അടുത്തിടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ശക്തമായ മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്.

മുന്‍ഷി അടക്കമുള്ള നിരവധി പരിപാടികളിലും
അടുത്ത പേര്, മുന്‍ഷി അടക്കമുള്ള നിരവധി പരിപാടികളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്ന രഞ്ജിത് മുന്‍ഷിയാണ്. ഇദ്ദേഹം പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. അടുത്തതായി ഇപ്പോള്‍ നീയും ഞാനും എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷിജു എആർ ആണ്. മാഡ് വൈബ് ദേവു എന്ന ശ്രീദേവിയും പട്ടികയിലുണ്ട്.

ഇനി അടുത്ത അമ്പത് ശതമാനം സാധ്യതയുള്ളവരുടെ പട്ടികയിലുള്ളത് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സംവിധായകന്‍ അഖില്‍ മാരാറാണ്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനാണ്. ഇപ്പോള്‍ ഇത്രയും പേരാണ് പറയുന്നുത്. ഇതെല്ലാം അമ്പത് ശതമാനം സാധ്യത മാത്രാണ്. 100 ശതമാനം സാധ്യത ലിസ്റ്റ് കിട്ടിയാലും തല്‍ക്കാലം ഇപ്പോള്‍ പറയില്ലെന്നും രേവതി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications