Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാരെ ഇഷ്ടമല്ല, പക്ഷെ..: ശോഭ വിശ്വനാഥിന് വല്യ ആൾ ഭാവം, ജുനൈസ് കൊള്ളാം: മത്സരാർത്ഥികള്‍ എങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആദ്യ ദിവസം മുതല്‍ തന്നെ വളരെ രസകരമായ രീതിയിലാണ് മുന്നോട്ട് പോവുന്നത്. മത്സരാർത്ഥികളുടെ രീതികളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാന്‍ ഇനിയും ടൈം എടുക്കുമെങ്കിലും തുടക്കദിനത്തിലെ പ്രകടനങ്ങള്‍ വെച്ചുള്ള വിശകലനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കഴിഞ്ഞു.

ശോഭ വിശ്വനാഥ് ഫസ്റ്റ് ഇപ്രംഷിനിൽ ഇതുവരെ നല്ലത് എന്ന് തോന്നിപ്പിക്കാത്ത വ്യക്തിയാണെങ്കില്‍ സംസാരവും പെരുമാറ്റവും കൊണ്ട് ബാറ്റില്‍ ഓഫ് ഓർജിനല്‍സ് എന്ന ടാഗ് ലൈനില്‍ ഏറ്റവും ചേർച്ച തോന്നിയ മത്സരാർത്ഥിയാണ് സാഗർ സൂര്യയെന്ന് അഖില്‍ പോള്‍ എന്നയാള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് ഒരു താരത്തേയും കുറിച്ചുള്ള വിശകലനം ഇങ്ങനെ..

bigg boss

ബിഗ്ബോസ് 5ആം സീസണിനെ പറ്റി, അതിലെ മത്സരാർത്ഥികളെ പറ്റി ഒരു തുടക്കകാല വിശകലനം. അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം.

റെനീഷ
പാവമാണെന്ന് തോന്നുന്നു, എല്ലാരോടും ഫ്രീ ആയി ഇടപഴകാൻ ശ്രമിക്കുന്നുണ്ട്, കാണാനും വല്യ മോശമില്ല, കുറച്ച് സംസാരിക്കാനും കൂടെ അറിയുന്ന ആളാണേൽ നന്നാവും.

റിനോഷ്
കൂൾ ഗയ് വൈബുണ്ട്, ഇടയ്ക്ക് ആറ്റിറ്റ്യൂർ് പിടിക്കുന്ന പോലെ ഉണ്ടേലും എല്ലാരോടും ഫ്രീ ആയി സംസാരിക്കുന്ന ഒരുത്തനാണെന്ന് തോന്നുന്നു, അടിയുണ്ടാക്കാൻ, അടിയിൽ പങ്കെടുക്കാൻ ഗട്സ് ഉള്ളവൻ ആണെന്നും തോന്നുന്നു.

സെറീന
സൗന്ദര്യമത്സരങ്ങളുടെ ഒക്കെ ഭാഗമായതിന്റെ ഒരു അഹങ്കാരം ഫീൽ ചെയ്യിക്കുന്നുണ്ട്, എല്ലാരോടും കൂള്‍ ആയി കൂട്ടാവുന്ന ഒരാളായി തോന്നിയില്ല, സില്ലി കാര്യങ്ങൾക്കും അനാവശ്യമായും സീനുണ്ടാക്കുന്ന ആളെ പോലെ ഉണ്ട്.

akhilmarar-

ശോഭ വിശ്വനാഥ്
ഓവർ കോൺഫിഡന്റ്, വല്യ ആൾ ഭാവം, ചൊറിയുന്ന സംസാരം ഒക്കെ പോലെ തോന്നുന്നു. ഫസ്റ്റ് ഇപ്രംഷിനി ൽ ഇതുവരെ നല്ലത് എന്ന് തോന്നിപ്പിക്കാത്ത വ്യക്തി.

സാഗർ സൂര്യ
ഇന്നലെ വന്നതിൽ സംസാരവും പെരുമാറ്റവും കൊണ്ട് ബാറ്റില്‍ ഓഫ് ഓർജിനല്‍സ് എന്ന ടാഗ് ലൈനില്‍ ഏറ്റവും ചേർച്ച തോന്നിയ മത്സരാർത്ഥി. എല്ലാരോടും കൂള്‍ ആയി വൈഭ്, സീരിയസ് ആയി സംസാരിക്കാനും കൂടെ അറിഞ്ഞാൽ കേറി വരാൻ പറ്റിയ മുതൽ.

വിഷ്ണു ജോഷി
ജിമ്മൻ, പക്ഷെ അതല്ലാതെ വേറെ ഒന്നും പറയാൻ ആയിട്ടില്ലാത്ത, ആദ്യ ദിവസത്തിൽ ഒന്നും തന്നെ തോന്നിപ്പിക്കാത്ത ഒരു വ്യക്തി. വാഴാം വീഴാം, കണ്ടറിയാം.

ഏഞ്ചലിൻ
ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി, സംസാരത്തിൽ ഒരു മറയൊന്നും ഉള്ളതായി തോന്നിയില്ല, പക്ഷെ ഒരു ഫൈറ്റ് വരുമ്പോൾ, ഗൗരവമുള്ള ഒരു ഡിസ്കഷൻ വരുമ്പോൾ എങ്ങനെയുണ്ടാകും എന്ന് കണ്ടു തന്നെ അറിയണം. ആദ്യത്തെ കുറച്ചു നാൾ മറ്റേ 'എം അടിച്ചതിനെ പറ്റി പറഞ്ഞ ഗേള്‍' എന്ന നിലയിൽ കുറച്ച് ഓളം ഉണ്ടാകുമായിരിക്കും.

shoba

ശ്രീദേവി
വൈബർ ഗുഡ് ദേവു എന്നൊക്കെയാണ് പേരെങ്കിലും ഇന്നലത്തെ ലെവൽ വച്ച് അത്ര ഗുഡ് വൈബായി തോന്നിയില്ല. സ്റ്റാർട്ടിങ്ങ് ട്രബിൾ ആകാം, ആകെ ഒരു മസിൽ പിടിച്ച് ആരോടും കമ്പനി ആകാതെ ഇരിക്കുന്ന പോലെ തോന്നി. ഇന്നത്തേയ്ക്കുള്ള പ്രോമോയിൽ അടിയുണ്ടാക്കുന്നത് കാണാം. വരട്ടെ, കണ്ടറിയാം.

ജുനൈസ്
നല്ല വൈബിലുള്ള പെരുമാറ്റവും നല്ല ഗെയിം സ്പിരിറ്റും ഉം അത്യാവശ്യം അടിയും ഒക്കെ പ്രതീക്ഷിക്കാം എന്നു തോന്നുന്ന ഒരാൾ. എല്ലാവരോടുമുള്ള പെരുമാറ്റം ഒരു കൂള്‍ ഗെയ് ഫീൽ തരുന്നുണ്ട്. ശ്രമിച്ചാൽ മുൻനിരയിലുള്ള ഒരു ഗെയിമർ ആകാം.

അഖിൽ മാരാർ
ബിബി യിൽ വരുന്നതിന് മുൻപ് ഇഷ്ടം തോന്നതിരുന്ന ആൾ. ഇന്നലെ വന്നപ്പോഴും ഇഷ്ടം ആയിട്ടൊന്നുമില്ല, പക്ഷെ സംസാരിക്കാൻ അറിയാം, വാക്ചാതുര്യം ഉള്ളത് കൊണ്ട് അടിയിലും ഡിബേറ്റ്സിലും ലും ഒക്കെ സ്‌കോർ ചെയ്യാൻ ആകുമായിരിക്കും. നിലപാടുകൾ, ഇന്ററാക്ഷന്‍സ് ഒക്കെ എങ്ങനെയെന്ന് അറിഞ്ഞതിന് ശേഷം ബാക്കി തീരുമാനിക്കാം.

അഞ്ചൂസ് റോഷ്‌
ഒന്നും പറയാൻ ആയിട്ടില്ല, ലുക്ക് വൈസ്, കേറി വന്നപ്പോഴുള്ള ആറ്റിറ്റ്യൂഡ് വൈസ് വല്യ പ്രശ്നക്കാരിയെന്നോ എന്നാൽ നല്ലതെന്നോ പറയാൻ പറ്റുന്നില്ല. കണ്ടറിയുക തന്നെ വേണം.

മനീഷ
സകലകലാവല്ലഭ എന്ന് പറയുന്നുണ്ട്. മുൻപ് പരിചയമില്ല, വസ്ത്രധാരണവും എക്സേറ്റണല്‍ അപ്പിയറന്‍സ് ഉം ഒക്കെ കണ്ടാൽ മറ്റൊരു ലക്ഷ്മിപ്രിയ എന്നു തോന്നിയേക്കാം എങ്കിലും ചിലപ്പോൾ നേരെ മറിച്ചാവാനും സാധ്യതയുണ്ട്. സംസാരത്തിൽ ഒന്നും അത്ര കേശവി മാമി കളിയോ ഓവർ പവറിങ് ഓ ആയി തോന്നുന്നില്ല. വരട്ടെ, നല്ലതാണെങ്കിൽ മികച്ച ഒരു മത്സരാർത്ഥി ആകാൻ പറ്റിയേക്കും. സാഗർ സൂര്യയുമായി നല്ലൊരു ബന്ധം ഉള്ളതായി തോന്നി.

അനിയൻ മിഥുൻ
കണ്ടാൽ ഒരു ഷോ ഓഫ് ജിമ്മൻ എന്നും തോന്നാം, സംസാരത്തിൽ ഒരു സാധാരണക്കാരൻ എന്നും തോന്നാം. നിർദേശങ്ങളും സംസാരിക്കുന്നതിലെ ലെവലും ഉം കണ്ടറിയണം. ഫിസിക്കൽ ടാസ്ക് കളിൽ സ്‌കോർ ചെയ്യാൻ പറ്റിയ മുതലാണ് എന്നു തോന്നുന്നു.

നാദിറ മെഹറിൻ
ഒരു ട്രാൻസ്‌വനിത എന്ന ലേബലിൽ മാത്രം അഡ്രസ്‌ ചെയ്യപ്പെടേണ്ടതല്ലാത്ത, അത്യാവശ്യം സംസാരിക്കാനും ഇടപഴകാനും അറിയാവുന്ന, ശ്രമിച്ചാൽ ഇഷ്ടപ്പെടുത്താൻ സാധ്യത ഉള്ള ഒരു വ്യക്തി. മോശം ആറ്റിറ്റ്യൂട് കാണിച്ചാൽ പോരാ എന്നു പറയണം എന്നല്ലാതെ ട്രാൻസ് വിഭാഗത്തിലുള്ള വ്യക്തികളോട് പൊതുബോധത്തിൽ തോന്നുന്ന ഒരു വിഭാഗീയത/അവഗണന ഇല്ലാതെ ഇരിക്കട്ടെ എന്നു പറയാൻ ആഗ്രഹിക്കുന്നു.

ഐശ്വര്യ അഥവാ ലച്ചു
സംശയമില്ലാതെ എല്ലാരുടെയും ശ്രദ്ധ ആകർഷിക്കാന്‍ ആകാൻ പോകുന്ന ആൾ. സംസാരിക്കാൻ അറിഞ്ഞാലും പുറത്തു വളർന്നു ഒരാളുടെ മലയാളം ഡയലക്റ്റിന്റെ കുഴപ്പങ്ങളുണ്ടെന്ന പേരിൽ വിമർശനം വാങ്ങാൻ പോകുന്ന ആൾ. ഇന്നലെ ഒറ്റ ദിവസത്തെ വൈബിൽ കൂൾ ആയും സ്മാർട്ട് ആയും തോന്നി. ബാക്കി കണ്ടറിയണം.

ഷിജു
നന്നായി കളിച്ചാൽ ഏറ്റവും കൂടുതൽ ഫാൻ ബേസുണ്ടാക്കാൻ സാധ്യത ഉള്ള ഒരാൾ. ഗൗരവമുള്ള മുഖവും എന്നാൽ സൗമ്യം+പക്വത ആയ പെരുമാറ്റവും പ്രായവും സഹമത്സരാർത്ഥികളിൽ ബഹുമാനം ഉണ്ടാക്കും, അത് ബുദ്ധിപരമായി യൂസ് ചെയ്താൽ മികച്ച മത്സരാർത്ഥി നിരയിലേക്ക് വരാൻ പറ്റിയ ആൾ.

ശ്രുതി ലക്ഷ്മി
മറ്റൊരു ധന്യയ്ക്ക് സാദ്ധ്യത ഉള്ള ആൾ. പെരുമാറ്റവും സംസാരവും മോശമായി തോന്നിയില്ല, എന്നാൽ വൻ കിടുവും ആയും തോന്നിയില്ല.

Vastu Tips: എന്തുകൊണ്ട് ഈ ദിശയില്‍ തലവെച്ച് കിടന്നുറങ്ങരുത്, തല എത് ദിശയില്‍ വെക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+